Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറാന്റെ ബോംബുകളിൽ നിന്നും ഇസ്രയേലിനെ രക്ഷിക്കാൻ പിറന്ന പ്രവാചകനാണ് ട്രംപ്; ബന്ധം ഊട്ടിയുറപ്പിക്കാൻ ജെറുസലേമിൽ എത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ട്രംപിനെ ഉയർത്തിയത് ദൈവത്തിന്റെ അടുത്തേക്ക്; തൊട്ടു പിന്നാലെ ഗോലാൻ കുന്നുകളുടെ മേലുള്ള അവകാശം പ്രഖ്യാപിച്ചത് ട്രംപും; അമേരിക്കൻ നിലപാടിൽ ഇസ്രയേൽ കൂടുതൽ കരുത്ത് പ്രാപിക്കുമ്പോൾ ആശങ്കപ്പെട്ട് അറബ് ലോകം

ഇറാന്റെ ബോംബുകളിൽ നിന്നും ഇസ്രയേലിനെ രക്ഷിക്കാൻ പിറന്ന പ്രവാചകനാണ് ട്രംപ്;  ബന്ധം ഊട്ടിയുറപ്പിക്കാൻ ജെറുസലേമിൽ  എത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ട്രംപിനെ ഉയർത്തിയത് ദൈവത്തിന്റെ അടുത്തേക്ക്; തൊട്ടു പിന്നാലെ ഗോലാൻ കുന്നുകളുടെ മേലുള്ള  അവകാശം പ്രഖ്യാപിച്ചത് ട്രംപും; അമേരിക്കൻ നിലപാടിൽ ഇസ്രയേൽ കൂടുതൽ കരുത്ത് പ്രാപിക്കുമ്പോൾ ആശങ്കപ്പെട്ട് അറബ് ലോകം

മറുനാടൻ ഡെസ്‌ക്‌

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വാനോളം വാഴ്‌ത്തി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ ഇസ്രയേലിൽ എത്തി. ഇറാന്റെ ബോംബുകളിൽ നിന്നും ഇസ്രയേലിനെ അഥവാ യഹൂദന്മാരെ രക്ഷിക്കാൻ പിറന്ന പ്രവാചകനാണ് ട്രംപ് എന്നാണ് പോംപിയോ സ്തുതിച്ചിരിക്കുന്നത്. യുഎസും ഇസ്രയേലുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാനായി ജെറുസലേമിൽ എത്തിയ പോംപിയോ ഇവിടുത്തെ ഒരു ക്രിസ്റ്റ്യൻ ബ്രോഡ്കാസ്റ്റ് നെറ്റ് വർക്കിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിനെ ദൈവത്തിന്റെ അടുത്തേക്ക് ഉയർത്തിയിരിക്കുന്നത്.

1967ൽ ഇസ്രയേൽ സിറിയയിൽ നിന്നും പിടിച്ചെടുത്ത ഗോലാൻ കുന്നുകളുടെ അവകാശം ഇസ്രയേലിനാണെന്ന വിവാദ പ്രസ്താവന പോംപിയോയുടെ സ്തുതി പുറത്ത് വന്ന് അധികം വൈകുന്നതിന് മുമ്പ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ ഈ വിവാദ നിലപാടിൽ ഇസ്രയേൽ കൂടുതൽ കരുത്ത് പ്രാപിക്കുമ്പോൾ അറബ് ലോകം കടുത്ത ആശങ്കയിലായിരിക്കുകയാണ്. അടുത്ത ആഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് സന്ദർശിക്കുന്നതിന് മുന്നോടിയായാണ് പോംപിയോ ജെറുസലേമിലെത്തിയിരിക്കുന്നത്.

ദൈവം ഇവിടെയാണ് പ്രവർത്തിക്കുന്നതെന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് പോംപിയോ ജെറുസലേമിൽ വച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടുത്തെ ഡേവിഡ് സിറ്റാഡെൽ ഹോട്ടലിൽ വച്ചാണ് ഈ നെറ്റ് വർക്കിന് പോംപിയോ ദീർഘനേരത്തെ ഇന്റർവ്യൂ നൽകിയിരിക്കുന്നത്. ക്യൂൻ എസ്തെർ ഏത് പ്രകാരമാണ് യഹൂദന്മാരെ രക്ഷിക്കുന്നതെന്ന് ഒരു ബൈബിൾ കഥ എടുത്ത് കാട്ടുന്നുണ്ട്. ട്രംപ് യഹൂദജനതയെ രക്ഷിക്കാനുള്ള അവതാര പുരുഷനാണെന്ന് പ്രഖ്യാപിക്കവെയാണ് ഈ ബൈബിൾ കഥയെ പോംപിയോ സാന്ദർഭികമായി ഉദ്ധരിച്ചിരിക്കുന്നത്.

2500 വർഷങ്ങൾക്ക് മുമ്പ് എസ്തെർ യഹൂദ ജനതയെ ഹമാനിൽ നിന്നും കാത്ത് രക്ഷിച്ചിരുന്നുവെന്ന് പോംപിയോ സാന്ദർഭികമായി എടുത്ത് കാട്ടുന്നു. ഇപ്പോൾ 2500 വർഷങ്ങൾക്ക് ശേഷം മിഡിൽ ഈസ്റ്റിലെ പുതിയൊരു ഹമാൻ യഹൂദന്മാരെ വേട്ടയാടാൻ കാത്തിരിക്കുന്നുവെന്നും അതിൽ നിന്നും യഹൂദരെ രക്ഷിക്കുന്നതിനുള്ള പ്രവാചകനാണ് ട്രംപെന്നുമാണ് പോംപിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനെയാണ് പുതിയ ഹമാൻ എന്ന് പോംപിയോ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇറാനിൽ നിന്നും യഹൂദന്മാരെ രക്ഷിക്കുന്നതിനാണ് ട്രംപ് പിറവിയെടുത്തിരിക്കുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി വിശദീകരിക്കുന്നു. പോംപിയോയും ട്രംപും ഇത്തരത്തിൽ ഇസ്രയേൽ പക്ഷ നിലപാടുകളെടുത്ത് ശക്തമായി രംഗത്തെത്തിയതോടെ അറബ് ലോകം കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇറാനും സിറിയയും അടക്കമുള്ള മുസ്ലിം രാജ്യങ്ങൾ ഇതിനെതിരെ മുന്നോട്ട് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP