Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എത്തിയത് ഒരു പെട്ടി മധുര പലഹാരവുമായി; വിലക്കിലായിരുന്നപ്പോൾ പാർലമെന്റിൽ വിഷയം ഉന്നയിച്ച നേതാവിനെ എങ്ങനെ മറക്കുമെന്ന് ചോദ്യം; ശശി തരൂരിന് നന്ദി അറിയിച്ച് ശ്രീശാന്ത് എത്തുമ്പോൾ വെട്ടിലാകുന്നത് ബിജെപി; ക്രിക്കറ്റ് താരത്തിന് ബിജെപിയുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് തരൂരും; ശ്രീശാന്തിന്റെ ചുവടുമാറ്റം തിരുവനന്തപുരത്ത് ചർച്ചയാക്കാൻ കോൺഗ്രസ്

എത്തിയത് ഒരു പെട്ടി മധുര പലഹാരവുമായി; വിലക്കിലായിരുന്നപ്പോൾ പാർലമെന്റിൽ വിഷയം ഉന്നയിച്ച നേതാവിനെ എങ്ങനെ മറക്കുമെന്ന് ചോദ്യം; ശശി തരൂരിന് നന്ദി അറിയിച്ച് ശ്രീശാന്ത് എത്തുമ്പോൾ വെട്ടിലാകുന്നത് ബിജെപി; ക്രിക്കറ്റ് താരത്തിന് ബിജെപിയുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് തരൂരും; ശ്രീശാന്തിന്റെ ചുവടുമാറ്റം തിരുവനന്തപുരത്ത് ചർച്ചയാക്കാൻ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീശാന്തിന്റെ പിന്തുണ ശശിതരൂരിന്. ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപിക്കായി മത്സരിച്ച ശ്രീശാന്തിന്റെ കോൺഗ്രസിനുള്ള പരസ്യ പിന്തുണ പ്രഖ്യാപിക്കൽ. ഐപിഎൽ ഒത്തുകളി വിവാദത്തെതുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശശി തരൂർ എംപിയെ സന്ദർശിച്ച താരം നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പിൽ ജയാശംസയും നൽകി. തിരുവനന്തപുരത്ത് എത്തിയ ശ്രീശാന്ത് ബിജെപി നേതാക്കളെ ആരേയും കണ്ടതുമില്ല. ഇതിനിടെ ശ്രീശാന്തിന് ഇനി ബിജെപിയുമായി ബന്ധമില്ലെന്ന് ശശി തൂരിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തു.

ബിജെപി വിട്ടോ എന്ന കാര്യത്തിൽ ശ്രീശാന്ത് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. എന്നാൽ തരൂരിന്റെ വീട്ടിൽ ശ്രീശാന്ത് എത്തിയതിനെ ഞെട്ടലോടെയാണ് ബിജെപി കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ശ്രീശാന്ത് ബിജെപിയുമായി വലിയ സഹകരണത്തിലായിരുന്നില്ല. ബിസിസിഐയുടെ വിലക്ക് മാറ്റാൻ സുപ്രീംകോടതിയിലെ നിയമപോരാട്ടം വേണ്ടി വരികയും ചെയ്തു. ക്രിക്കറ്റിലെ പ്രശ്‌നങ്ങളിൽ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞാണ് ശ്രീശാന്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒപ്പം കൂട്ടിയത്. എന്നാൽ അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയുമായുള്ള ബന്ധം ശ്രീശാന്ത് വിടുന്നത്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് തരൂരിനെ കാണാൻ ശ്രീശാന്ത് എത്തിയത്.

ഇന്നലെ രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്. വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും വിലക്ക് നീക്കാൻ ബി.സി.സിഐ യോട് ആവശ്യപ്പെട്ടതും തരൂരാണ്. അതിന് നന്ദി പറയാനാണ് താൻ എത്തിയത്. വ്യക്തിയെന്ന നിലയിലും എംപിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ബിജെപി ബന്ധത്തെക്കുറിച്ചും തരൂർ ആരാഞ്ഞുവെന്നും ബിജെപിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം തരൂരിനോട് വ്യക്തമാക്കിയെന്നും തരൂരിന്റെ ഓഫീസ് അറിയിച്ചു.

ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും ശ്രീശാന്ത് അറിയിച്ചു. ശ്രീശാന്തിന്റെ ഭാര്യയും ഫോണിലൂടെ തരൂരിനെ നന്ദി അറിയിച്ചു. ശ്രീശാന്തിന്റെ ഭാര്യാ കുടുംബം മധ്യപ്രദേശിലെ ബിജെപി അനുകൂലരാണ്. മധുരവുമായാണ് തരൂരിനെ കാണാൻ ശ്രീശാന്ത് എത്തിയത്. ഏറെ നേരം തരൂരുമായി സംസാരിച്ചു. അതിന് ശേഷമാണ് ഭാര്യയെ ഫോണിൽ വിളിച്ചു നൽകിയത്. പ്രതിസന്ധി ഘട്ടത്തിൽ ശ്രീശാന്തിന്റെ വിഷയം പാർലമെന്റിൽ ഉന്നയിച്ചത് തരൂരായിരുന്നു പ്രതിസന്ധി ഘട്ടത്തിൽ ശ്രീശാന്തിന്റെ വിഷയം പാർലമെന്റിൽ ഉന്നയിച്ചത് തരൂരായിരുന്നു. ബി.സി.സിഐ.യിലും തരൂർ ശ്രീശാന്തിന്റെ പ്രതിസന്ധിയും, വിലക്കും ഉയർത്തിക്കാട്ടി ബി.സി.സിഐ.യിലും തരൂർ ശ്രീശാന്തിന്റെ പ്രതിസന്ധിയും, വിലക്കും ഉയർത്തിക്കാട്ടി. തരൂർ തിരുവനന്തപുരം എംപി. ആയിരിക്കെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി. ടിക്കറ്റിൽ ശ്രീശാന്ത് മത്സരിച്ചിരുന്നു.

ഐപിഎൽ വാതുവയ്പ് കേസിൽ ശ്രീശാന്തിനുള്ള ആജീവനാന്ത വിലക്ക് സുപ്രീംകോടതി ഈയിടെ നീക്കിയിരുന്നു. ഐപിഎൽ 2013 എഡിഷനിൽ വിവാദത്തിരി കൊളുത്തിയ വാതുവയ്പ് കേസിൽ ആറ് വർഷത്തിന് ശേഷമാണ് ശ്രീശാന്തിനെ തേടി ആശ്വാസ വാർത്തയെത്തിയത്. മുപ്പത്തിയാറ് വയസായെങ്കിലും ക്രിക്കറ്റ് കളത്തിൽ തിരിച്ചെത്താനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ടെന്നീസ് താരം ലിയാൻഡർ പേസിന് 42-ാം വയസിൽ ഗ്രാൻഡ് സ്ലാം ജേതാവാകാമെങ്കിൽ തനിക്ക് 36-ാം വയസിൽ ക്രിക്കറ്റ് കളിക്കാനാകുമെന്ന് എസ് ശ്രീശാന്ത് സുപ്രീംകോടി വിധിക്ക് ശേഷം വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചിരുന്നു. സ്‌കോട്ട്‌ലൻഡിൽ ക്ലബ് ക്രിക്കറ്റ് കളിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഐപിഎൽ വാതുവയ്പ് വിവാദത്തിലാണ് ശ്രീശാന്തടക്കം മൂന്ന് താരങ്ങളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്ന് ശ്രീശാന്തിനെയും മുംബൈ സിപിന്നർ അങ്കിത് ചവാനെയും ഹരിയാനയുടെ അജിത് ചാന്ദിലയെയും ആജീവനാന്ത കാലത്തേക്ക് ബിസിസിഐ വിലക്കുകയായിരുന്നു. എന്നാൽ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത് റദാക്കണമെന്നും തീരുമാനം ബിസിസിഐ പുനഃപരിശോധിക്കണമെന്നാണ് സുപ്രീം കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP