Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ ഏക ഒളിമ്പിക് മെഡൽ സ്വപ്നത്തിന് ഉത്തരേന്ത്യൻ ലോബി പണി തുടങ്ങിയോ? പരിക്കിൽ നിന്നും മുക്തി നേടിയിട്ടും ശ്രീശങ്കറിനോട് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കേണ്ടെന്ന് അത്‌ലറ്റിക് ഫെഡറേഷൻ; വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഒരുക്കമായി അന്താരാഷ്ട്രീയ മത്സരങ്ങൾ അത്യാവശ്യമെന്ന് താരം; 20 വയസാകും മുമ്പ് ദേശീയ റെക്കോർഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടനെയും വെറുതെ വിടാതെ കായിക മേലാളന്മാർ

ഇന്ത്യയുടെ ഏക ഒളിമ്പിക് മെഡൽ സ്വപ്നത്തിന് ഉത്തരേന്ത്യൻ ലോബി പണി തുടങ്ങിയോ? പരിക്കിൽ നിന്നും മുക്തി നേടിയിട്ടും ശ്രീശങ്കറിനോട് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കേണ്ടെന്ന് അത്‌ലറ്റിക് ഫെഡറേഷൻ; വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഒരുക്കമായി അന്താരാഷ്ട്രീയ മത്സരങ്ങൾ അത്യാവശ്യമെന്ന് താരം; 20 വയസാകും മുമ്പ് ദേശീയ റെക്കോർഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടനെയും വെറുതെ വിടാതെ കായിക മേലാളന്മാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദോഹയിൽ വച്ച് അടുത്ത മാസം നടക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കരുതെന്ന് കേരളത്തിന്റെ ലോംഗ് ജമ്പ് താരം എം. ശ്രീശങ്കറിനോട് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( എഎഫ്ഐ) ആവശ്യപ്പെട്ടു. കാലിനേറ്റ പരുക്കിൽ നിന്നും മോചനം നേടിയിട്ടും ഇദ്ദേഹത്തെ ബോധപൂർവം മത്സരത്തിൽ നിന്നും അകറ്റി നിർത്താൻ ഉത്തരേന്ത്യൻ ലോബി ശ്രമിക്കുകയാണെന്ന ആരോപണവും ഇതേ തുടർന്ന് ശക്തമായിട്ടുണ്ട്. ഇന്ത്യയുടെ ഭാവിയിലെ ഏക ഒളിമ്പിക് മെഡൽ സ്വപ്നത്തിനാണ് ഇത്തരത്തിൽ ഉത്തരേന്ത്യൻ കായിക മാഫിയ വിഘാതം നിൽക്കുന്നത്.

ലോക ചാമ്പ്യൻഷിപ്പിന്റെ ഒരുക്കത്തിന്റെ ഭാഗമായി തനിക്ക് അന്താരാഷ്ട്രീയ മത്സങ്ങൾ അത്യാവശ്യമാണെന്ന് താരം ആവശ്യപ്പെട്ടിട്ടും അതിന് തടസം നിൽക്കുകയാണ് എഫ്ഐ എന്ന ആരോപണവും ശക്തമാകുന്നുണ്ട്. 20 വയസാകും മുമ്പ് ദേശീയ റെക്കോർഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടനെയും വെറുതെ വിടാത്ത നെറികെട്ട നിലപാടാണ് കായിക മേലാളന്മാർ എടുത്തിരിക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണമെന്ന അപേക്ഷ ശ്രീശങ്കർ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും അത് വേണ്ടെന്ന് തങ്ങൾ നിർദ്ദേശിച്ചുണ്ടെന്നാണ് എഎഫ്ഐ ഡെപ്യൂട്ടി ചീഫ് കോച്ചായ പി. രാധാകൃഷ്ണൻ നായർ പറയുന്നത്.

വലത്തെ കാലിനേറ്റ പരുക്ക് മൂലം നേരത്തെ ശ്രീശങ്കറിന് ഫെഡറേഷൻ കപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. സൻഗ്രൂരിൽ വച്ച് ഈ മാസം നടന്ന ഇന്ത്യൻ ഗ്രാൻഡ് പിക്സ് മത്സരത്തിൽ 7.74 മീറ്ററിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന് പരുക്കേറ്റിരുന്നത്.ഏഷ്യൻ ചാമ്പ്യൻ ഷിപ്പിനായി ഏപ്രിൽ രണ്ടിന് നടത്തുന്ന ട്രയലിൽ പങ്കെടുക്കാൻ താൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടും അനുവദിച്ചില്ലെന്നാണ് ശ്രീ ശങ്കർ വെളിപ്പെടുത്തുന്നത്. തനിക്ക് പരുക്കിൽ നിന്നും തീർത്തും മോചനം നേടിയെന്നാണ് ബുധനാഴ്ച താരം വെളിപ്പെടുത്തിയത്. പാലക്കാട് വച്ച് താൻ ഇപ്പോൾ തന്നെ ലൈറ്റ് ട്രെയിനിങ് ആരംഭിച്ചുവെന്നും താരം പറയുന്നു.

താൻ മത്സരത്തിന് പങ്കെടുക്കാൻശാരീരിക ആരോഗ്യം വീണ്ടെടുത്തുവെന്ന് എഎഫ്ഐയെ ബോധ്യപ്പെടുത്താനാവുന്നില്ലെന്നും ശ്രീശങ്കർ പറയുന്നു. പൂർമായും ഭേദമായിട്ട് പങ്കെടുത്താൽ മതിയെന്നാണ് എഎഫ്ഐ നിർദ്ദേശിച്ചതെന്നും ശ്രീശങ്കർ പറയുന്നു. പരുക്കിൽ നിന്നും തീർത്തും മോചനം നേടുന്നതിനായി ഒരു റിക്കവറി കിറ്റ് അയച്ചിട്ടുണ്ടെന്ന് എഎഫ്ഐ ശങ്കറിനെ അറിയിച്ചിട്ടുമുണ്ട്. ജൂണിൽ നടക്കുന്ന ഏഷ്യൻ ഗ്രാൻഡ് പിക്സിൽ പങ്കെടുക്കാനും ശങ്കർ ആഗ്രഹിക്കുന്നുണ്ട്. വേൾഡ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നിതന് മുമ്പ് ചില കോംപിറ്റീവ് ട്രെയിനിംഗുകളിൽ പങ്കെടുക്കാനും ശങ്കർ താൽപര്യം പ്രകടിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP