Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മകനെ ആ പെൺകുട്ടി വിളിച്ചുകൊണ്ടുപോവുകയായിരുന്നു; അവർ തമ്മിൽ പ്രേമമാകാൻ സാധ്യതയുണ്ട്; ബുദ്ധിയില്ലാത്ത പ്രായത്തിലെ പ്രവൃത്തിയാണ്; വീട്ടുകാരോട് സ്‌നേഹമുണ്ടായിരുന്നെങ്കിൽ അവൻ ഇങ്ങനെ ചെയ്യില്ലായിരുന്നു; പെൺകുട്ടിയുടെ പിതാവിനെ സ്റ്റേഷനിലേക്ക് പറഞ്ഞയച്ചത് ഞാൻ തന്നെ': ഓച്ചിറയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മകനും സംഘവും തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പിതാവും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസിന്റെ ന്യായീകരണം ഇങ്ങനെ

'മകനെ ആ പെൺകുട്ടി വിളിച്ചുകൊണ്ടുപോവുകയായിരുന്നു; അവർ തമ്മിൽ പ്രേമമാകാൻ സാധ്യതയുണ്ട്; ബുദ്ധിയില്ലാത്ത പ്രായത്തിലെ പ്രവൃത്തിയാണ്; വീട്ടുകാരോട് സ്‌നേഹമുണ്ടായിരുന്നെങ്കിൽ അവൻ ഇങ്ങനെ ചെയ്യില്ലായിരുന്നു; പെൺകുട്ടിയുടെ പിതാവിനെ സ്റ്റേഷനിലേക്ക് പറഞ്ഞയച്ചത് ഞാൻ തന്നെ': ഓച്ചിറയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മകനും സംഘവും തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പിതാവും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസിന്റെ ന്യായീകരണം ഇങ്ങനെ

ആർ പീയൂഷ്

ഓച്ചിറ: ഇതര സംസ്ഥാന തൊഴിലാളിയുടെ 13 വയസുള്ള മകളെ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകനും സംഘവും തട്ടിക്കൊണ്ടുപോയതിന്റെ ഞെട്ടലിലാണ് ഓച്ചിറക്കാർ. വഴിയോരക്കച്ചവടം നടത്തിയിരുന്ന അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതേസമയം സംഭവത്തിൽ തന്റെതായ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതി റോഷന്റെ പിതാവായ നവാസ്. തന്റെ മകനെതിരെ പരാതികൊടുക്കാനായി പെൺകുട്ടിയുടെ പിതാവിനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് പറഞ്ഞയച്ചത് താൻ തന്നെയെന്നാണ് നവാസിന്റെ ന്യായീകരണം.

'എന്റെ മകനെ ആ പെൺകുട്ടി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. പരാതിയിൽ ആരോപിക്കുന്നതു പോലെ വീടു കയറി ആക്രമണമോ പിതാവിന് പരിക്കേറ്റതോ ആയ സംഭവമൊന്നും ഉണ്ടായിട്ടില്ല. കള്ള പ്രചാരണങ്ങൾക്കും കാരണം ചിലരുടെ രാഷ്ട്രീയ മുതലെടുപ്പാണ്. ഇതിനെ ശക്തമായി ചെറുക്കും. തെറ്റിനെ ന്യായീകരിക്കുന്നില്ല പക്ഷേ ബുദ്ധിയില്ലാത്ത പ്രായത്തിലെ പ്രവൃത്തിയാണ്. വീട്ടുകാരോട് സ്നേഹമുണ്ടായിരുന്നെങ്കിൽ മകൻ ഇത്തരത്തിൽ ചെയ്യില്ലായിരുന്നു. അവർ തമ്മിൽ പ്രേമമാകാനും സാധ്യതയുണ്ട്. നാലുമണി വരെ മകൻ വീട്ടിലുണ്ടായിരുന്നു'. മകളെ കാണാനില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ പിതാവ് വന്ന് കണ്ടിരുന്നുവെന്നും നവാസ് പറഞ്ഞു.

അതേസമയം, പൊള്ളുന്ന അനുഭവങ്ങളാണ് ഓച്ചിറയിൽ എത്തിയതിന് ശേഷം തനിക്കും കുടുംബത്തിനുമുണ്ടായിട്ടുള്ളതെന്ന് പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. ഒരു വർഷം മുൻപ് തന്റെ പെൺമക്കൾക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സ്‌ക്കൂളിലേക്ക് പോകും വഴി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയുമുണ്ടായി. അന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതിപെട്ടപ്പോൾ പൊലീസുദ്യോഗസ്ഥർ പറഞ്ഞത് പെൺമക്കളെ ആൺകുട്ടികളായി തോന്നുന്ന വിധത്തിൽ വളർത്തിയാൽ മതിയെന്നായിരുന്നു.

അതിനായുള്ള മാർഗ്ഗവും പൊലീസ് പറഞ്ഞു കൊടുത്തു. മുടി പറ്റെ വെട്ടി, ആൺകുട്ടികളുടെ വേഷം ധരിപ്പിച്ചാൽ മതി എന്നായിരുന്നു. ഇതിൻ പ്രകാരം കുട്ടികളുടെ മുടി വെട്ടി ആൺകുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു പുറത്ത് വിട്ടിരുന്നത്. ഇയാൾക്ക് ഏഴ് കുട്ടികളുള്ളതിൽ അഞ്ച് പേർ പെൺ കുട്ടികളും രണ്ട് പേർ ആൺകുട്ടികളുമാണ്. ഇതര സംസ്ഥാനക്കാരനായതിനാലും മറ്റുള്ളവരുടെ പിൻതുണ ഇല്ലാത്തതിനാലും പൊലീസ് നിഷ്‌ക്രിയത്വം കാട്ടുകയാണ് ഈ കുടുംബത്തോട്.

എന്നാൽ ഇന്നലെ മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾ സംഭവത്തിൽ ഇടപെട്ടതോടെ പൊലീസ് ഉണർന്നു. പെൺകുട്ടിയുമായി തട്ടിക്കൊണ്ടുപോയ സംഘം ബാംഗ്ലൂരിൽ ഉണ്ട് എന്നാണ് വിവരം. പൊലീസ് ഇവരെ പിൻതുടരുകയാണ്. സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകൻ റോഷൻ, റോഷന്റെ സുഹൃത്തുക്കളായ പ്യാരി, വിപിൻ, അനന്തു എന്നിവരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇവർ കഞ്ചാവ് മാഫിയയുടെ കണ്ണികളാണ്.

പ്യാരി എന്നയാൾക്കെതിരെ കഴിഞ്ഞാഴ്ച ഓച്ചിറ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അയൽവാസിയായ പതിനേഴുകാരിയെ വീട്ടിൽ കയറി കടന്നുപിടിച്ചു എന്നതാണ് കേസ്. ഈ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇയാൾ കൂടി ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം മുൻപാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം തട്ടി കൊണ്ടു പോയത്. ഓച്ചിറ പള്ളിമുക്കിന് നാഷണൽ ഹൈവേയുടെ സമീപം പ്രതിമ നിർമ്മിച്ച് വിൽപ്പന നടത്തി വരുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമുന്ന് വയസ്സുള്ള പെൺകുട്ടിയെയാണ് മേമന സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകനായ റോഷൻ നവാസ് എന്ന യുവാവും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്.

18 ന് രാത്രിയിൽ പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെൺകുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷൻ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെൺകുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പെൺകുട്ടിയുമായി സംഘം കടന്നു കളയുകയായിരുന്നു.

സംഭവത്തെ പറ്റി പിതാവ് പറയുന്നതിങ്ങനെ. രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം വിശ്രമിക്കുമ്പോഴാണ് റോഷനും സംഘവും ഇവിടെയെത്തിയത്. എത്തിയ പാടെ മകളെ പിടിച്ചു വലിച്ചു കൊണ്ടു പോകുകയായിരുന്നു. തടയാൻ ശ്രമിച്ച എന്നെയും ഭാര്യയെയും മറ്റു മക്കളെയും സംഘം മർദ്ദിച്ചു. ഈ സമയം പപ്പാ എന്നെ രക്ഷിക്കണെ എന്ന് പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. മർദ്ദനമേറ്റ് താഴെ വീണിടത്തു നിന്നും ഇവരുടെ പുറകെ ഓടി ചെന്നെങ്കിലും അവർ കാറിൽ കയറ്റി മകളെ കൊണ്ടു പോകുകയായിരുന്നു.

റോഷൻ ഒരു മാസം മുൻപും ഈ രീതിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. പൊലീസ് ഇവരെ കണ്ടെത്തിയെങ്കിലും ഇയാളുടെ പിതാവ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായതിനാൽ സ്ഥലം എംഎൽഎ ആർ.രാമചന്ദ്രൻ ഇടപെട്ട് കേസ് ഒതുക്കി തീർത്തിരുന്നു. കൂടാതെ റോഷൻ ഇവരുടെ വീട്ടിൽ കയറി 25000 രൂപ മോഷ്ടിച്ചിട്ടുമുണ്ടായിരുന്നു.

പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതി ലഭിച്ചിട്ടും പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കാതിരിക്കുന്നത് ഭരണപക്ഷമായ ഇടതുപക്ഷത്തിന്റെ സമ്മർദ്ദം തന്നെയാണ്. അതേ സമയം കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണുയരുന്നത്. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ മഹേഷും പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തി. ശേഷം പ്രതിഷേധ പ്രകടനവുമായി ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തുകയും ഉപരോധിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP