Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഞാനും ഇരയായിട്ടുണ്ട്; സമൂഹം എന്ത് ചിന്തിക്കുമെന്ന് കരുതി എന്റെ വായടപ്പിക്കാൻ നോക്കണ്ട'; ഞാനിപ്പോൾ കടന്നു പോകുന്ന അവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും നിങ്ങളുടെ കുട്ടികളേയും അവരുടെ ഭാവിയും സംരക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് നടി സാധികയുടെ കുറിപ്പ്; അയാം വിക്ടിം ഓഫ് ചൈൽഡ് അബ്യൂസ് ഹാഷ്ടാഗുമായി താരം

'ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഞാനും ഇരയായിട്ടുണ്ട്; സമൂഹം എന്ത് ചിന്തിക്കുമെന്ന് കരുതി എന്റെ വായടപ്പിക്കാൻ നോക്കണ്ട'; ഞാനിപ്പോൾ കടന്നു പോകുന്ന അവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും നിങ്ങളുടെ കുട്ടികളേയും അവരുടെ ഭാവിയും സംരക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് നടി സാധികയുടെ കുറിപ്പ്; അയാം വിക്ടിം ഓഫ് ചൈൽഡ് അബ്യൂസ് ഹാഷ്ടാഗുമായി താരം

മറുനാടൻ ഡെസ്‌ക്‌

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന്റെ കഥകൾ വർധിച്ചു വരുന്ന അവസരത്തിലാണ് താനും ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി നടിയും അവതാരകയുമായ സാധിക വേണുഗോപാൽ രംഗത്തെത്തിയിരിക്കുന്നത്. കുഞ്ഞുങ്ങൾക്കെതിരയുള്ള ഇത്തരം അതിക്രമങ്ങളെ എതിർത്തുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് സാധിക ഇക്കാര്യം തുറന്ന് പറഞ്ഞത്.

താൻ നേരിട്ട ലൈംഗിക അതിക്രമത്തിൽ നിന്നും അതിജീവിച്ച കാര്യം ഓർമ്മപ്പെടുത്തിയാണ് സാധികയുടെ പോസ്റ്റ്. ഒരു കുരുന്നിനും തന്റെ അവസ്ഥയുണ്ടാകരുതെന്നും താരം കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിൽ സാധിക പറയുന്നതിങ്ങനെ

സേ നോ ടു ചൈൽഡ് അബ്യൂസ്, സേവ് ചിൽഡ്രൻ ആൻഡ് ദേർ ഫ്യൂച്ചർ, യെസ് അയാം വിക്ടിം ഓഫ് ചൈൽഡ് അബ്യൂസ് എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് സാധികയുടെ കുറിപ്പ്. ''സമൂഹം എന്ത് ചിന്തിക്കുന്നു എന്നത് എന്നെ ബാധിക്കാറില്ല. സമൂഹം എന്ത് ചിന്തിക്കും എന്ന് പറഞ്ഞ് ഇനിയുമെന്റെ വായടപ്പിക്കാൻ നോക്കണ്ട. ഇനിയൊരു കുട്ടിക്കും ഞാനിപ്പോൾ കടന്നുപോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഞാനിത് പങ്കുവെക്കുന്നത്.

'നിങ്ങളുടെ കുട്ടികളെയും അവരുടെ ജീവിതവും ഭാവിയും സംരക്ഷിക്കൂ. എനിക്ക് നിങ്ങളുടെ സഹതാപമോ നിർദേശങ്ങളോ ഒന്നും വേണ്ട. ആ സമയമെങ്കിലും നിങ്ങൾ കുട്ടികൾക്ക് വേണ്ടി മാറ്റിവെക്കൂ. സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് അവരെ ബോധവത്ക്കരിക്കൂ. പ്രതികരിക്കാൻ പഠിപ്പിക്കൂ''-സാധിക കുറിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP