Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് ഇന്ദ്രജിത്ത്,സുകുമാരന്റെയും മല്ലികയുടേയും മകൻ; പൃഥ്വിരാജിന്റെ ചേട്ടൻ, പൂർണ്ണിമയുടെ ഭർത്താവ്; നല്ല അഭിനയമാണ്; കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതോടെ പി ജയരാജന് വീണ്ടും നെഞ്ചുവേദന വരുമോ? ഇന്ദ്രജിത്തിന്റെ 'നെഞ്ചു വേദനാ' ചിത്രം പോസ്റ്റ് ചെയ്ത് നൈസായി ട്രോളി വി ടി ബൽറാം; എജ്ജാതി ടൈംമിങ് മിസ്ടർ വിടി എന്നു പറഞ്ഞ് കൈയടിച്ച് കോൺഗ്രസ് അനുകൂലികൾ

ഇത് ഇന്ദ്രജിത്ത്,സുകുമാരന്റെയും മല്ലികയുടേയും മകൻ; പൃഥ്വിരാജിന്റെ ചേട്ടൻ, പൂർണ്ണിമയുടെ ഭർത്താവ്; നല്ല അഭിനയമാണ്; കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതോടെ പി ജയരാജന് വീണ്ടും നെഞ്ചുവേദന വരുമോ? ഇന്ദ്രജിത്തിന്റെ 'നെഞ്ചു വേദനാ' ചിത്രം പോസ്റ്റ് ചെയ്ത് നൈസായി ട്രോളി വി ടി ബൽറാം; എജ്ജാതി ടൈംമിങ് മിസ്ടർ വിടി എന്നു പറഞ്ഞ് കൈയടിച്ച് കോൺഗ്രസ് അനുകൂലികൾ

മറുനാടൻ ഡെസ്‌ക്‌

വടകരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎം സ്ഥാനാർത്ഥി പി ജയരാജനെ സൈലന്റായി ട്രോളി യുവ കോൺഗ്രസ് എംഎൽഎ വിടി ബൽറാം. അമർ അക്‌ബർ അന്തോണി എന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് നെഞ്ചു വേദന അനുകരിക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചായിരുന്നു വിടിയുടെ ട്രോൾ. 'ഇത് ഇന്ദ്രജിത്ത്.സുകുമാരന്റെയും മല്ലികയുടേയും മകൻ,പൃഥ്വിരാജിന്റെ ചേട്ടൻ,പൂർണ്ണിമയുടെ ഭർത്താവ്.നല്ല അഭിനയമാണ്,നന്നായി പാടുകേം ചെയ്യും.

ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ.ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ' എന്നായിരുന്നു വിടി ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതോടൊപ്പം ഇന്ദ്രന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സംഭവം എന്തായാലും കോൺഗ്രസ് അനുകൂലികൾ ഏറ്റെടുത്തു. സിബിഐ അറസ്റ്റ് പേടിച്ച് നെഞ്ചു വേദന അഭിനയിച്ച മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയെ തന്നെയാണ് വിടി ട്രോളിയിരിക്കുന്നതെന്ന് അണികൾ പറയുന്നത്. ജയരാജന് ഇനി സത്യത്തിൽ നെഞ്ചു വേദന വരുമെന്നും ചിലർ കമന്റുകൾ ചെയ്യുന്നുണ്ട്. ഇതിലും മികച്ച ടൈംമിങ് സ്വപ്‌നങ്ങളിൽ മാത്രമെന്നും അണികൾ അടിവരയിടുന്നു. ഇതിന് മുൻപ് വിടി ഇനി കാലനില്ലാത്ത കാലമെന്നും ഒരു പോസ്റ്റിട്ടിരുന്നു. ഇതും ജയരാജനെ ഉദ്ദേശിച്ചെന്നാണ് അണികൾ പരിഹസിക്കുന്നത്.

വടകരയിലെ സ്ഥാനാർത്ഥിത്വം കേരളത്തിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെയേറെ ആശങ്കകൾ സമ്മാനിച്ച ലോക്‌സഭാ മണ്ഡലമാണ്. അവിടെ സ്ഥാനാർത്ഥി ആരാകണമെന്ന് പറഞ്ഞ് നിരവധി മാരത്തോൺ ചർച്ചകൾ നടന്നെങ്കിലും ഇന്നലെവരെ തീരുമാനമായിരുന്നില്ല. ഇതോടെ രാഹുൽ ഗാന്ധി ഇടപെട്ട് വട്ടിയൂർക്കാവ് എംഎൽഎയായ കെ മുരളീധരന് നറുക്ക് വീഴുകയായിരുന്നു. എതിർപക്ഷത്ത് സിപിഎമ്മിന്റെ ശക്തനായ സ്ഥാനാർത്ഥിയായ പി ജയരാജൻ പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. മാത്രമല്ല കോൺഗ്രസിനെതിരെ വലിയ പരിഹാസങ്ങളും സിപിഎം സൈബർ സഖാക്കൾ നടത്തിയിരുന്നു. ശക്തനായ മുരളീധരൻ സ്ഥാനാർത്ഥിയായതോടെ വടകരയിൽ പോരാട്ടം തീപാറുമെന്നാണ് അണികൾ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP