Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഐഡി മൂസയിലൂടെ ദിലീപ് സിനിമയിൽ എത്തിച്ചു; വിനയന്റെ ഡ്രാക്കുള സിനിമയിലെ നായക വേഷത്തിലൂടെ പ്രശസ്തനായി; 18ാം വയസിൽ ഐജിയുടെ മകനെ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ച് ജയിലിൽ കിടന്നു; നടിയെ റോഡിലിട്ട് തല്ലിയ കേസിലും പ്രതി; നടൻ സുധീറിനെ അറിയാം

സിഐഡി മൂസയിലൂടെ ദിലീപ് സിനിമയിൽ എത്തിച്ചു; വിനയന്റെ ഡ്രാക്കുള സിനിമയിലെ നായക വേഷത്തിലൂടെ പ്രശസ്തനായി; 18ാം വയസിൽ ഐജിയുടെ മകനെ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ച് ജയിലിൽ കിടന്നു; നടിയെ റോഡിലിട്ട് തല്ലിയ കേസിലും പ്രതി; നടൻ സുധീറിനെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഇന്നലെ സിനിമാലോകത്തെ ഞെട്ടിച്ചത് പ്രമുഖ സിനിമാ സീരിയനായ സുധീറും നാട്ടുകാരും തമ്മിൽ ആലപ്പുഴയിൽ നടന്ന അടിപിടിയായിരുന്നു. റോഷന് ആൻഡ്രൂസ് നിർമ്മാതാവിനെ വീട്ടിൽകയറി മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മറ്റൊരു അടിപിടി കേസു കൂടി പുറത്തുവന്നത്. ബാറിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിലേക്ക് എത്തിയതെന്നാണ് സൂചന. അതേസമയം കാറിന് മുന്നിൽ നിന്നും മാറാത്ത മദ്യപൻ ഇങ്ങോട്ട് വന്ന പ്രശ്‌നമുണ്ടാക്കിയതാണെന്ന് സുധീർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സി ഐഡി മൂസയിലൂടെ സിനിമാ മേഖലയിൽ സ്ഥാനം ഉറപ്പിച്ച നടനാണ് സുധീർ. ദിലീപ് നായകനായി നിർമ്മിച്ച സി ഐഡി മൂസയിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് സുധീർ സിനിമയിലേക്ക് കാലെടുത്ത് വച്ചത്. പിന്നീട് ചെറുതും വലുതമായ റോളുകളിലൂടെ സിനിമാസീരിയൽ മേഖലയിൽ താരം സജീവസാന്നിധ്യമായി.

വിനയൻ ഒരുക്കിയ ഡ്രാക്കുള എന്ന ചിത്രത്തിലൂടെയാണ് സുധീർ നായകനായത്. പിന്നീട് അന്യഭാഷാ ചിത്രങ്ങളും നടനെ തേടിയെത്തിയിരുന്നു. പക്ഷേ വളർച്ചയ്‌ക്കൊപ്പം തന്നെ നടനെ തേടി പേരുദോഷങ്ങളും എത്തി. 18ാം വയസിൽ കൽക്കത്തയിൽ വച്ച് ഐജിയുടെ മകനെ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ച കേസിൽ ജയിലിൽ കിടന്ന ആളായിരുന്നു സുധീർ. നടൻ ദിലീപാണ് സുധീറിനെ സിനിമയിലേക്ക് എത്തിച്ചത് എന്നതിനാൽ സുധീറിന് എന്നും താരത്തോട് ആ നന്ദി ഉണ്ടായിരുന്നു. എന്നാൽ ദിലീപിന്റെ ശത്രു കൂടിയായ വിനയന്റെ ചിത്രമായ ഡ്രാക്കുളയിൽ അഭിനയിച്ചതോടെ ദിലീപും സുധീറിനെതിരെ തിരിഞ്ഞിരുന്നു. എന്നിട്ടും ദിലീപ് ജയിലിയായപ്പോൾ ദിലീപിന് വേണ്ടി വാദിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളായിരുന്നു സുധീർ.

ഇതിനിടെയിൽ വീണ്ടും സുധീറിനെ തേടി കേസുകൾ എത്തി. ഡ്രാക്കുളയിൽ സുധീറിന്റെ നായികയായിരുന്നു പ്രിയ എന്ന രാജേശ്വരി നമ്പ്യാർ എന്ന നടിക്ക് അശ്ലീല സന്ദേശമയച്ചു എന്ന് പരാതിയുയർന്നു. ഇതിന് പിന്നാലെ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ റോഡിൽ കാർ കുറുകെ നിർത്തി നടിയെ കാറിൽ നിന്നും വലിച്ചിറക്കി നടുറോഡിലിട്ട് തല്ലിയെന്നും കേസുണ്ടായി. ഈ കേസിൽ നടൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തിരുന്നു. രണ്ടു മക്കളുടെ പിതാവ് കൂടിയായ നടൻ അന്ന് പറഞ്ഞത് നടി തനിക്കയച്ച മെസേജ് തന്റെ ഭാര്യ കണ്ടെന്നും അതിന്റെ പേരിലാണ് പ്രശ്‌നങ്ങൾ ഉണ്ടായതെന്നുമാണ്. യുവനിരയിലെ ശ്രദ്ധയമായ മോഡലുകളിൽ ഒരാളാണ് സുധീറിന്റെ ഭാര്യ.

ഡ്രാക്കുള റിലീസ് ആയതിന് പിന്നാലെ വിനയനും സുധീറും തമ്മിൽ തെറ്റിയിരുന്നു. ഡ്രാക്കുളയിൽ അഭിനയിച്ചതിന് വിനയൻ തനിക്ക് തക്കതായ പ്രതിഫലം തന്നില്ലെന്ന് സുധീർ ആരോപിച്ചിരുന്നു എന്നാൽ ഇതിന് പിന്നാലെ സുധീറിന്റെ പ്രസ്താവനകളെ നിഷേധിച്ച് വിനയൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തതും മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതിനൊക്കെ പിന്നാലെ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്യുന്ന സ്വാമി അയ്യപ്പൻ ഉൾപെടെയുള്ള സീരിയലിൽ താരം സജീവമായി മുന്നേറുമ്പോഴാണ് സൂധീറിനെതിരെ മറ്റൊരു കേസും ഇപ്പോൾ എത്തിയിരിക്കുന്നത്.

എസ്.എൽ പുരത്ത് രാത്രി ഏഴരയോടെയാണ് സുധീറും നാട്ടുകാരും തമ്മിൽ സംഘട്ടനം നടന്നത്. താൻ മദ്യപിക്കാറില്ലെന്നും ബാറിന് സമീപത്തെ ഒരു ഹോട്ടലിൽ താമസിക്കുന്ന സുഹൃത്തിനെ കണ്ടിട്ട് ഇറങ്ങിയപ്പോൾ ഒരു മദ്യപൻ കാർ തടഞ്ഞുനിന്നു എന്നുമാണ് താരം വെളിപ്പെടുത്തിയത്. മാറാൻ ആവശ്യപെടുകയും ഹോൺ അടിക്കുകയും ചെയ്തിട്ടും അയാൾ മാറിയില്ല. മാറാൻ പറഞ്ഞപ്പോൾ അസഭ്യം പറയുകയും കാറിൽ അടിക്കുകയും ചെയ്യുകയും ഇത് നാട്ടുകാർ ഏറ്റെടുത്തത് അടിയിൽ കലാശിക്കുകയും ആയിരുന്നു എന്നും താരം മറുനാടനോട് വെളിപ്പെടുത്തി. സുധീറിനെ ആക്രമിക്കാനെത്തിയവർ സ്ഥലത്തെ പ്രധാന ക്രിമിനലുകളാണെന്നും റിപ്പോർട്ടുകൾ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP