Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണവാട്ടിയായി മിന്നാനൊരുങ്ങി മിയ ഖലീഫ! തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന് മുൻ പോൺ താരം അറിയിച്ചതോടെ മുഖം വാടി ആരാധകർ; സ്വീഡനിൽ ഷെഫായി ജോലി ചെയ്യുന്ന കാമുകൻ റോബർട്ട് സാൻഡ്‌ബെർഗിനൊപ്പം ദാമ്പത്യത്തിലേക്ക് കടക്കുന്നുവെന്ന് താരം അറിയിച്ചത് സമൂഹ മാധ്യമത്തിലൂടെ; ഇന്റർനെറ്റ് ഭരിച്ച 'പോൺ ഹബ് റാണി' ഇനി കുടുംബഭരണത്തിലേക്ക്

മണവാട്ടിയായി മിന്നാനൊരുങ്ങി മിയ ഖലീഫ!  തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന് മുൻ പോൺ താരം അറിയിച്ചതോടെ മുഖം വാടി ആരാധകർ; സ്വീഡനിൽ ഷെഫായി ജോലി ചെയ്യുന്ന കാമുകൻ റോബർട്ട് സാൻഡ്‌ബെർഗിനൊപ്പം ദാമ്പത്യത്തിലേക്ക് കടക്കുന്നുവെന്ന് താരം അറിയിച്ചത് സമൂഹ മാധ്യമത്തിലൂടെ; ഇന്റർനെറ്റ് ഭരിച്ച 'പോൺ ഹബ് റാണി' ഇനി കുടുംബഭരണത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മിയ ഖലീഫ എന്ന പേര് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. പോൺഹബ്ബിലെ റാണിയായി വിലസിയിരുന്ന താരം ഏതാനും നാൾ മുൻപ് പോൺ മേഖലയോട് വിട പറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് താരം വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയും ആരാധകരുടെ മനസ് തളർത്തുന്നത്. കാമുകനായ റോബർട്ട് സാൻഡ്‌ബെർഗുമായി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിരം മിയ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. റോബർട്ട് ഇപ്പോൾ സ്വീഡനിൽ ഷെഫായി ജോലി ചെയ്യുകയാണ്.

അറിയിപ്പിന് പിന്നാലെ ഒട്ടേറെ പേർ മിയയ്ക്ക് ആശംസയുമായി എത്തിയെങ്കിലും ഇത് വേണ്ടിയിരുന്നില്ല എന്നും കമന്റുകൾ തേടിയെത്തിയിരുന്നു. പോൺ മേഖലയോട് നാളുകൾക്ക് മുൻപേ വിട പറഞ്ഞ മിയ ഇപ്പോൾ സ്‌പോർട്ട് ഷോയുടെ അവതാരകയായി ജോലി ചെയ്യുകയാണ്. മിയക്ക് നേരെ ഐഎസ് ഭീഷണി കളശലായതിനെ തുടർന്നാണ് പോൺ രംഗത്ത് നിന്നും വിടാൻ തീരുമാനിച്ചത്. തന്റെ പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കൻ വംശജയായ മിയ ലെബനണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തത്.

അഡൾട് വെബ്‌സൈറ്റായ പോൺ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം എതിർപ്പുകൾ വന്നിരുന്നത്. നാളുകൾക്ക് മുൻപേ ഇൻസ്റ്റാഗ്രാമിൽ മിയ വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. മാത്രമല്ല മിയ ഹിജാബ് ധരിച്ചുകൊണ്ട് ഒരു അഡൾട്ട് വീഡിയോയിൽ വന്നതും വിമർശനങ്ങളുയർത്തിയിരുന്നു.

തന്റെ വിഡിയോയെക്കാൾ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാൽതന്നെ താൻ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP