Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉടക്കിപ്പിരിഞ്ഞ് കേരളത്തിലെ കോൺഗ്രസ് സീറ്റ് തർക്കം; 13 സീറ്റുകളിൽ ധാരണയായെന്നും ഉടൻ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും; വയനാടും ആലപ്പുഴയും ആറ്റിങ്ങലിലും പ്രഖ്യാപനം നാളെ മാത്രം; ഗ്രൂപ്പിന്റെ പേരിൽ വീതംവയ്‌പ്പിൽ കടിപിടികൂടി സംസ്ഥാന നേതാക്കൾ; അന്തിമ തീരുമാനം രാഹുലിന് വിട്ട് പിന്മാറ്റം; അടൂർ പ്രകാശ് സീറ്റുറപ്പിച്ച ആറ്റിങ്ങലിലും അപ്രതീക്ഷിത തർക്കം; മൂന്ന് സീറ്റുകളിൽ അന്തിമ തീരുമാനം ഉമ്മൻ ചാണ്ടിയെ അനുനയിപ്പിച്ച ശേഷം മാത്രം

ഉടക്കിപ്പിരിഞ്ഞ് കേരളത്തിലെ കോൺഗ്രസ് സീറ്റ് തർക്കം; 13 സീറ്റുകളിൽ ധാരണയായെന്നും ഉടൻ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും; വയനാടും ആലപ്പുഴയും ആറ്റിങ്ങലിലും പ്രഖ്യാപനം നാളെ മാത്രം; ഗ്രൂപ്പിന്റെ പേരിൽ വീതംവയ്‌പ്പിൽ കടിപിടികൂടി സംസ്ഥാന നേതാക്കൾ; അന്തിമ തീരുമാനം രാഹുലിന് വിട്ട് പിന്മാറ്റം; അടൂർ പ്രകാശ് സീറ്റുറപ്പിച്ച ആറ്റിങ്ങലിലും അപ്രതീക്ഷിത തർക്കം; മൂന്ന് സീറ്റുകളിൽ അന്തിമ തീരുമാനം ഉമ്മൻ ചാണ്ടിയെ അനുനയിപ്പിച്ച ശേഷം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി കോൺഗ്രസ്. ഇന്ന് വൈകുന്നേരം പ്രഖ്യാപനം ഉണ്ടാകും എന്ന് നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ആറ്റിങ്ങൽ, വയനാട്, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ തീരുമാനം എടുക്കാൻ കഴിയാത്ത വിധം തർക്കം നിലനിൽക്കുന്നു എന്നാണ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പറഞ്ഞത്. ഇപ്പോൾ കോൺഗ്രസ് മത്സരിക്കുന്ന 16സീറ്റുകളിൽ 13ഇടത്ത് തീരുമാനമായിരിക്കുന്നു എന്നാണ് നേതാക്കൾ വ്യക്തമാകുന്നത്. ഷാനിമോൾ ഉസ്മാൻ എവിടെ മത്സരിക്കും എന്നത് സംബന്ധിച്ചാണ് ഇപ്പോൾ ആലപ്പുഴയിലും വയനാടിലും തർക്കം നിലനിൽക്കുന്നത്.

സിറ്റിങ് സീറ്റുകളായ വയനാടിലും ആലപ്പുഴയിലും തർക്കം നിലനിൽക്കുന്നു എന്നത് കേരളത്തിൽ കോൺഗ്രസിന് അത്ര ശുഭകരമായ കാര്യമായി കാണാൻ കഴിയില്ല. കോൺഗ്രസ് നേരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ വളരെ വ്യക്തമായ മുൻതൂക്കമുണ്ടാകും എന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇടത്പക്ഷം ശക്തമായ ലൈനപ്പ് രംഗത്തിറക്കിയതാണ് കോൺഗ്രസിന് തീരുമാനം എടുക്കാൻ കഴിയാത്ത വിധം തിരിച്ചടിയുണ്ടാക്കിയത്. വയനാട് മണ്ഡലം ഷാനിമോൾ ഉസ്മാൻ ഏകദേശം ഉറപ്പിച്ച മട്ടിലായിരുന്നു. എന്നാൽ ഇടത് പട്ടിക പുറത്ത് വന്നപ്പോൾ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയും സിറ്റിങ് എംപിയുമായ കെസി വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിൽ എഎം ആരിഫിനെ സിപിഎം രംഗത്തിറക്കി. ഇതോടെ ഡൽഹിയിലെ തിരക്ക് പറഞ്ഞ് വേണുഗോപാൽ ഒഴിഞ്ഞു. പിന്നെ വയനാടിനായി ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല. അങ്ങനെ ഷാനിമോൾ ഉസ്മാനെ ആലപ്പുഴയിലേക്ക് ഒതുക്കാൻ ശ്രമിച്ചെങ്കിലും അത് ഉണ്ടാകാതെ വന്നത് തർക്കം കൂട്ടി.

വയനാട് പരിഗണിച്ചിരുന്ന ഷാനിമോൾ ഉസ്മാനെ ആലപ്പുഴയിലേക്ക് മാറ്റി. പകരം വയനാട്ടിൽ മലപ്പുറം ഡിസിസിയിലെ നേതാവ് അബ്ദുൾ മജീദിനാണ് പരിഗണന. ലീഗിന്റെ ആവശ്യംകൂടിയായിരുന്നു അബ്ദുൾ മജീദിനെ സ്ഥാനാർത്ഥിയാക്കുക എന്നത്. ലീഗുമായി വലിയ അടുപ്പം സൂക്ഷിക്കുന്ന നേതാവ് എന്ന നിലയിൽ ലീഗിന്റെ മൂന്നാം സീറ്റെന്ന നിലയിലാണ് ലീഗ് നിർദ്ദേശിച്ച കോൺഗ്രസ് നേതാവിനെ തന്നെ പരിഗണിക്കുന്നതെന്നാണ് വിവരം. ഇത്തരത്തിൽ വയനാട് സിദ്ദിഖിന് ലഭിക്കാതിരുന്നതോടെയാണ് പകരം കാസർകോട് പരിഗണിക്കുന്നത്. ഇതിലുടക്കിയാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്.

വയനാട് സിദ്ദിഖിന് തന്നെ കൊടുക്കണമെന്ന് ഉമ്മൻ ചാണ്ടി കടുംപിടിത്തം പിടിച്ചുവെന്നാണ് അറിയുന്നത്. എന്നാൽ മുമ്പ് എംഐ ഷാനവാസ് മത്സരിച്ച സീറ്റായതിനാൽ ഐ ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷേ, വയനാട് സിദ്ദിഖിന് നൽകിയാൽ പകരം ഇടുക്കി ജോസഫ് വാഴയ്ക്കന് നൽകണമെന്നായിരുന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം. ഇതിനൊരു സമവായമുണ്ടാക്കാനാണ് ഇപ്പോൾ ശ്രമം തുടരുന്നത്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനെ നിശ്ചയിച്ചതോടെ സിദ്ദിഖിനെ കാസർകോട്ടേക്ക് മാറ്റാനും പകരം ലീഗിനു കൂടെ താൽപര്യമുള്ള അബ്ദുൾ മജീദിനെ വയനാട് നിർത്താനുമാണ് ഏതാണ്ട് ധാരണയായിട്ടുള്ളത്.

ഇന്ന് രാത്രിതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ആലത്തൂരിൽ രമ്യാ ഹരിദാസും പാലക്കാട് വി കെ ശ്രീകണ്ഠനും തന്നെയാണ് സ്ഥാനാർത്ഥികൾ. തൃശൂരിൽ ടിഎൻ പ്രതാപൻ, ചാലക്കുടിയിൽ ബെന്നി ബെഹനാൻ, എറണാകുളത്ത് കെവി തോമസ്, എന്നിവർ തന്നെയാകും സ്ഥാനാർത്ഥികൾ. തിരുവനന്തപുരത്ത് തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴയിൽ ഷാനിമോൾ എന്നിവരും കോൺഗ്രസിനുവേണ്ടി ഇറങ്ങും എന്നായിരുന്നു വൈകുന്നേരം ഏഴര മണിക്ക് പുറത്ത് വന്ന ചില റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ തർക്കം നിലനിൽക്കുന്ന മൂന്ന് മണ്ഡലങ്ങൾ കൂടി പരിഗണിക്കുമ്പോൾ ആ പട്ടികയിൽ മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP