Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടോം വടക്കൻ ബിജെപിയിൽ ചേർന്നതിൽ എന്തത്ഭുതം? കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറി; ആ പാർട്ടിക്ക് ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്നും പിണറായി വിജയൻ

ടോം വടക്കൻ ബിജെപിയിൽ ചേർന്നതിൽ എന്തത്ഭുതം? കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറി; ആ പാർട്ടിക്ക് ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്നും പിണറായി വിജയൻ

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി : ടോം വടക്കൻ ബിജെപിയിൽ ചേർന്നതിൽ ആശ്ചര്യപെടുവാനില്ലന്ന് മുഖമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്കമാലി സിപിഎം അങ്കമാലി ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന സി പി എം ചാലക്കുടി മണ്ഡലം പാർലമെന്റ് പാർട്ടി യോഗത്തിൽ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് ഇത് പുതുമയുള്ള കാര്യമല്ല. ഇതാണ് ഇടതു മുന്നണി പറഞ്ഞുകൊണ്ടിരിക്കുന്നത് . കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയിരിക്കുകയാണ് . ഒരുപാട് നേതാക്കന്മാരാണ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേയ്ക്ക് പോയി കൊണ്ടിരിക്കുന്നത് . പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ടിക്കറ്റിൽ ജയിച്ച എം എൽ എ മാർ ഇപ്പോൾ ബിജെപിയിൽ ചേർന്നു കൊണ്ടിരിക്കുകയാണ് ഗുജറാത്തിൽ മാത്രം നാല് എം എൽ എ മാരാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

മതേതരേ വിശ്വാസികളായവർക്ക് കേരളത്തിൽ വോട്ട് ചെയ്യുന്നതിൽ ഭയക്കേണ്ടതില്ല കേരളത്തിലെ ഇരുപത് മണ്ഡലത്തിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ നിൽക്കുന്നുണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി .സി പി എം ചാലക്കുടി പാർലമെന്റ് കമ്മിറ്റി യോഗം അങ്കമാലി സി പി എം അങ്കമാലി ഏരിയ കമ്മിറ്റി ഓഫിസിൽ നടന്നു .മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്യത്വത്തിൽ നടന്ന യോഗത്തിൽജില്ലാ സെക്രട്ടറി സി എൻ മോഹനൻ.വനിത കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ ,ബി ഡി ദേവസി എം എൽ എ .എഫ് ഐ ടി ചെയർമാൻ ടി കെ മോഹനൻടെൽക്ക് ചെയർമാൻ എൻ സി മോഹനൻ , സി പി എം നേതാക്കളായ എം പി പത്രോസ് ,ബേബി ജോൺ മാസ്റ്റർ ,കെ ചന്ദ്രൻപിള്ള ,അഡ്വക്കേറ്റ് ബി സലിം ,യു പി ജോസഫ് ,' അഡ്വക്കേറ്റ് കെ തുളസി , പി ജെ വർഗീസ് , കെ കെ ഷിബു , പുഷ്പദാസ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP