Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താമസിക്കാനുള്ള വീടും വാടകയ്ക്ക് നൽകുന്നതിനായി വില്ലകളും ഫ്‌ളാറ്റുകളും ഉൾപ്പെട്ട സമുച്ചയങ്ങളും ഇനി പ്രവാസികൾക്ക് ഖത്തറിൽ സ്വന്തമാക്കാം;ഭൂമിയിൽ അവകാശമുള്ള കാലത്തോളം താമസാനുമതിയും ഉറപ്പ്; മേഖലകൾ വിജ്ഞാപനം ചെയ്യുന്ന പട്ടികയ്ക്ക് മന്ത്രിസഭാ അംഗീകാരം

താമസിക്കാനുള്ള വീടും വാടകയ്ക്ക് നൽകുന്നതിനായി വില്ലകളും ഫ്‌ളാറ്റുകളും ഉൾപ്പെട്ട സമുച്ചയങ്ങളും ഇനി പ്രവാസികൾക്ക് ഖത്തറിൽ സ്വന്തമാക്കാം;ഭൂമിയിൽ അവകാശമുള്ള കാലത്തോളം താമസാനുമതിയും ഉറപ്പ്; മേഖലകൾ വിജ്ഞാപനം ചെയ്യുന്ന പട്ടികയ്ക്ക് മന്ത്രിസഭാ അംഗീകാരം

പ്രവാസികൾക്ക് ഖത്തറിൽ ഭൂമി വാങ്ങാവുന്ന മേഖലകൾ വിജ്ഞാപനം ചെയ്യുന്ന പട്ടികയ്ക്ക് മന്ത്രിസഭ അംഗീകാരം നല്കി.2018ലെ 16ാം നമ്പർ നിയമമാണ് സർക്കാർ അനുവദിക്കുന്ന മേഖലകളിൽ വിദേശികൾക്കും ഖത്തറിൽ ഭൂമി വാങ്ങാൻ അനുവാദം നൽകുന്നത്. വിദേശ വ്യക്തികൾക്കും വിദേശ വാണിജ്യ കമ്പനികൾക്കും ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനും നിക്ഷേപം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്താനും മന്ത്രിസഭ അംഗീകരിച്ച പ്രമേയം അവകാശം നൽകുന്നു.

പുതിയ തീരുമാനം വാണിജ്യസംരംഭങ്ങൾ നടത്തുന്ന വിദേശികൾക്കും കമ്പനിയുടമകൾക്കും സന്തോഷം പകരുന്ന തീരുമാനമാണ്.10 മേഖലകളിലാണ് വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ അനുവാദം ലഭിക്കുക. ഇതിനു പുറമേ 16 മേഖലകളിലെ 99 വർഷത്തേക്ക് ഭൂമി കൈവശം വച്ച് ഉപയോഗിക്കാനുള്ള അനുവാദവും നൽകുന്നു.

താമസാവശ്യത്തിനുള്ള കെട്ടിടവും വാടകയ്ക്ക് നൽകുന്നതിനായി വില്ലകളും ഫ്‌ളാറ്റുകളും ഉൾപ്പെട്ട സമുച്ചയങ്ങളും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഇനി വിദേശികൾക്ക് സ്വന്തമാക്കാം.

ഭൂമിയിൽ അവകാശമുള്ള കാലത്തോളം വിദേശികൾക്ക് ഖത്തറിൽ താമസാനുമതിയും ഉറപ്പാക്കുന്നതാണ് മന്ത്രിസഭ ഇന്നലെ അംഗീകരിച്ച പ്രമേയം. ഖത്തറിലെ സമ്പന്നരായ പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയയമമാണിത്. 2018 ഒക്ടോബർ 31നാണ് നിയമത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയത്. പ്രവാസികൾ വാങ്ങുന്ന ഭൂമിയുടെ വിപണിവില നിശ്ചയിക്കുന്നതിനും രജിസ്റ്റ്രേഷൻ നടപടികൾക്കു മേൽനോട്ടം വഹിക്കുന്നതിനും രജിസ്റ്റ്രേഷൻ വകുപ്പിന് കീഴിൽ പ്രത്യേക സമിതി രൂപീരിക്കാൻ ഈ വർഷം ആദ്യം തീരുമാനമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP