Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കത്തിച്ച സിഗരറ്റ് കണ്ണിൽ കുത്തി അണച്ചു; കല്ലുകൾ കൊണ്ട് തലയോട് ഇടിച്ച് തകർത്തു; ശബ്ദം ഉയരാതിരിക്കാൻ വായിൽ കല്ലും മണ്ണും വാരി നിറച്ചു; കഞ്ചാവിന്റെ ലഹരിയിൽ തലസ്ഥാന നഗരത്തിൽ 21കാരനെ കൊലപ്പെടുത്തിയത് ഇഞ്ചിഞ്ചായി;കൊഞ്ചിറവിള ക്ഷേത്രത്തിലെ ഡാൻസ് കളിയിലെ തർക്കം പ്രതികാരമായി; പിറന്നാൾ ആഘോഷത്തിനിടെ കഞ്ചാവ് അടിച്ച് ആഹ്ലാദിക്കൽ; പിന്നെ തട്ടിക്കൊണ്ട് പോകലും കൊലപാതകവും; യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അനന്തുവിനെ കൊലപ്പെടുത്തിയത് തിരക്കഥ ഒരുക്കി തന്നെ

കത്തിച്ച സിഗരറ്റ് കണ്ണിൽ കുത്തി അണച്ചു; കല്ലുകൾ കൊണ്ട് തലയോട് ഇടിച്ച് തകർത്തു; ശബ്ദം ഉയരാതിരിക്കാൻ വായിൽ കല്ലും മണ്ണും വാരി നിറച്ചു; കഞ്ചാവിന്റെ ലഹരിയിൽ തലസ്ഥാന നഗരത്തിൽ 21കാരനെ കൊലപ്പെടുത്തിയത് ഇഞ്ചിഞ്ചായി;കൊഞ്ചിറവിള ക്ഷേത്രത്തിലെ ഡാൻസ് കളിയിലെ തർക്കം പ്രതികാരമായി; പിറന്നാൾ ആഘോഷത്തിനിടെ കഞ്ചാവ് അടിച്ച് ആഹ്ലാദിക്കൽ; പിന്നെ തട്ടിക്കൊണ്ട് പോകലും കൊലപാതകവും; യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അനന്തുവിനെ കൊലപ്പെടുത്തിയത് തിരക്കഥ ഒരുക്കി തന്നെ

പി വിനയചന്ദ്രൻ

തിരുവനന്തപുരം : കരമന തളിയിലെ നിന്ന് ഒരു സംഘം അനന്തുവെന്ന 21കാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയിൽ. നഗരമദ്യത്തിൽ അരങ്ങേറിയത് സമാനതകളില്ലാത്ത കൊലപാതകം. വീര്യം കൂടിയ കഞ്ചാവിന്റെ ലഹരിയിൽ ഒരു കൂട്ടം യുവാക്കൾ ചോരകണ്ട് മതിവരാതെ വേദനകൊണ്ട് പുളയുന്നത് കണ്ട് ആഹ്ലാദിച്ചാണ് കൊല നടത്തിയത്.

കൈത്തണ്ടയിൽ നിന്നും കഴുത്തിൽ നിന്നും ചോര ചീറ്റിച്ചും, തലോട്ടിൽ കല്ലുകൾകൊണ്ട് ആഞ്ഞ് അടിച്ചും ഇഞ്ച് -ഇഞ്ചായി നരകിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് ആറ്റുകാൽ മണ്ഡലം സെക്രട്ടറിയായ അനന്തുവിനെ വകവരുത്തിയതെന്ന് പൊലീസിന് പ്രാഥമിക
അന്വേഷണത്തിൽ നിന്ന് വ്യക്തമായി. കഞ്ചാവിന് അടിമപ്പെട്ട ഒരുകൂട്ടം യുവാക്കളാണ് കൊലനടത്തിയതെന്നും കണ്ടെത്തി. കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഏഴോളം പേരും 27വയസിന് താഴെയുള്ളവരാണ്. ചൊവ്വാഴ്ച വൈകിട്ട് അനന്തവുമായി നീറമൺകര ദേശീയ പാതയ്ക്ക് സമീപമുള്ള ബി.എസ്.എൻ.എൽ പുറമ്പോക്ക് ഭൂമിയിൽ എത്തിയ അക്രമി സംഘം കഞ്ചാവ് ലഹരിയിൽ ക്രൂര വിനോദമാണ് നടത്തിയത്.

നിലവിളി ഉയരാതിരിക്കാൻ വായിൽ കല്ലും മണ്ണും വാരി നിറച്ചു. ശരീരത്തിൽ മുറിവേൽക്കാത്ത ഒരു സ്ഥലം പോലും ബാക്കിയുണ്ടാകാത്തവിധം അതിക്രൂരമായ വേട്ടയാടലാണ് നേരം പുലരുവോളം നടന്നത്. ബന്ധുവിന്റെ പരാതിയിൻ മേൽ പൊലീസ് അന്വേഷിക്കുമ്പോഴും നഗരമദ്യത്തിൽ തന്നെ കൊലപാതകവും അരങ്ങേറി. ബുധനാഴ്ച രാവിലെ 11ഓടെ അനന്തുവിന്റെ സാമുറായി ബൈക്ക് നീറമൺകരയ്ക്ക് സമീപം ദേശീയപാതയിൽ കണ്ടതിനെ തുടർന്ന് പൊലീസും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് തളിയിൽ അരശുംമൂടിന് സമീപം ബൈക്കിൽ എത്തിയ സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത്.

കരമന സ്വദേശി അനന്തു ഗിരീഷിന്റെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കാട്ടിനുള്ളിൽ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുൻപാണ് ഈ ആഘോഷങ്ങൾ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്. ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഈ ആഘോഷം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ്.

പ്രതികൾ ഈ പ്രദേശത്ത് ഇരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാർ പൊലീസിന് പരാതി നൽകിയിരുന്നതാണ്. ഇതേ ഇടത്തിരുന്ന് പ്രതികൾ ആഘോഷം നടത്തുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ ഷർട്ടിടാതെ ചുവന്ന തോർത്തുടുത്ത് നിൽക്കുന്നയാളാണ് മുഖ്യപ്രതികളിലൊരാളായ അനീഷ്. ബാക്കിയുള്ളവരിൽ എത്ര പേർ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ ആഘോഷത്തിൽ പങ്കെടുത്തവരിലേക്ക് എല്ലാവരിലേക്കും അന്വേഷണം നീളും. സംഭവത്തിൽ ബാലു, റോഷൻ എന്നിവർ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളിൽ രണ്ടുപേർ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.

കൈയാങ്കളിക്കിടെ നീറമൺകര സ്വദേശികളായ പ്രതികളുടെ സുഹൃത്തിന് മർദ്ദനമേറ്റിരുന്നു. ഇതിന് പ്രതികാരം തീർക്കാൻ രണ്ട് ദിവസമായി അനന്തു ഗിരീഷിന്റെ യാത്രകൾ അക്രമിസംഘം നിരീക്ഷിച്ച് മനസിലാക്കി ഇന്നലെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. ദേശീയപാതയിൽ നീറമൺകരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്ന് മൃഗീയമായി മർദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയിൽ ചേർത്തുവച്ച മർദ്ദിച്ചുവെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിട്ടുള്ളത്.

കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 8ന് അനന്തു ഉൾപ്പെട്ട സംഘവും അരശുംമൂട്ടിലെ മറ്റൊരു സംഘവുമായി വാക്ക് തർക്കവും കൈയേറ്റവും നടന്നിരുന്നു. ഡാൻസ് കളിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. ചൊവ്വാഴ്ച കരമനയിൽനിന്നും വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന അനന്തു തളിയിൽ ഇറങ്ങി സമീപത്തെ കടയിൽ നിന്നും വെള്ളം കുടിച്ച് മടങ്ങുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം അടിച്ച് വീഴ്‌ത്തുകയും തട്ടിക്കൊണ്ടു പോകുകയായിരുന്നു.

കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അനന്തു ഉൾപ്പെടുന്ന സംഘവും അരശുംമൂട്ടിലെ മറ്റൊരു സംഘവുമായി വാക്ക്തർക്കവും കൈയേറ്റവും നടന്നിരുന്നു. ഡാൻസ് കളിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൈയേറ്റത്തിനും സംഘർഷത്തിനും കാരണമായത്. നാട്ടുകാരുൾപ്പെടെയുള്ളവർ ഇടപെട്ടതിനെത്തുടർന്ന് പ്രശ്‌നം അവസാനിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ പ്രശ്‌നമൊന്നുമുണ്ടായില്ല. ചൊവ്വാഴ്ച വൈകിട്ട് കരമനയിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന അനന്തു തളിയലിൽ ഇറങ്ങി സമീപത്തെ ബേക്കറിയിൽനിന്ന് വെള്ളം കുടിക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം അടിച്ചുവീഴ്‌ത്തി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. അനന്തുവിന്റെ ബൈക്കും ഇവർ തട്ടിയെടുത്തു.

സംഭവമറിഞ്ഞതിനെതുടർന്ന് ബന്ധുവായ അരുണാണ് പൊലീസിൽ പരാതി നൽകിയത്. രാത്രി തിരച്ചിൽ നടത്തിയെങ്കിലും അനന്തുവിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഫോർട്ട് എ.സി.പി പ്രതാപൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP