Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാരത്തുകൊടുങ്കാറ്റ് അയർലണ്ടിൽ ആഞ്ഞ് വീശി; കനത്ത മഴയ്‌ക്കൊപ്പം കാറ്റും എത്തിയതോടെ പരക്കെ നാശം; ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി; മിക്കയിടങ്ങളിലും ഓറഞ്ച് അലേർട്ട്

ഗാരത്തുകൊടുങ്കാറ്റ് അയർലണ്ടിൽ ആഞ്ഞ് വീശി; കനത്ത മഴയ്‌ക്കൊപ്പം കാറ്റും എത്തിയതോടെ പരക്കെ നാശം; ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി; മിക്കയിടങ്ങളിലും ഓറഞ്ച് അലേർട്ട്

ഡബ്ലിൻ : ഗാരത്തുകൊടുങ്കാറ്റ് അയർലണ്ടിൽ ആഞ്ഞ് വീശി.തോടെ പരക്കെ നാശനഷ്ടം. കനത്ത മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ജനജീവിതം ദുരിതത്തിലായി. ഗതാഗത സർവ്വീസുകൾ ഭാഗികമായി മുടങ്ങിയതോടെ ജനങ്ങൾ തീർത്തും ദുരിതത്തിലാ യിരിക്കുകയാണ്.

മിക്ക കൗണ്ടികളിലും യെല്ലോ സുരക്ഷാ അലേർട്ട് നിലനിൽക്കുകയാണ്. ഡോണഗേൽ, ഗോൾവേ, ലെയ്ട്രിം,മേയോ,സ്ലൈഗോ കൗണ്ടികളിൽ മെറ്റ് ഏറാൻ പ്രവചിച്ച ഓറഞ്ച് അലർട്ട് ഇന്ന് രാവിലെ 9മണിവരെ നിലനിൽക്കും.മറ്റ് ഭാഗങ്ങളിൽ ഒരു യെല്ലോ അലെർട്ട് നൽകിയിട്ടുണ്ട്.ഇത് ഇന്ന് 12 മണി വരെ ബാധകമാണ്.110കിലോമീറ്റർ വേഗത്തിൽ വരെയുള്ള കൊടുങ്കാറ്റിനു സാധ്യത മുന്നിൽക്കണ്ടാണ് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

വടക്കുപടിഞ്ഞാറൻ മേഖലയിൽ വ്യാപകമായി വൈദ്യുതിത്തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആയിരക്കണക്കിന് വീടുകളിൽ വൈദുതി മുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. മരങ്ങൾ കടപുഴകി വീണ് പല ഭാഗത്തും ഗതാഗത തടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കൊരുങ്ങുന്നവരും വാഹനവുമായി ഇറങ്ങുന്നവരും ജാഗ്രത പുലർത്തേണ്ടതാണ്യ

പല ഭാഗങ്ങളിലും കനത്ത മഴയും ആഘാതവുമുണ്ടാക്കുമെന്നും മെറ്റ് ഏറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നല്ക്‌രുന്നു.രാജ്യത്ത് ഈ വർഷം ഇത് മൂന്നാം തവണയാണ് കൊടുങ്കാറ്റെ ത്തുന്നത്.ഫെബ്രുവരിയിൽ എറിക്ക് കൊടുങ്കാറ്റും ഈ മാസമാദ്യം ഫ്രെറിയയും നാശം വിതച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP