Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രിസ്റ്റ്യാനോ 'ജീനിയസ്' റേണാൾഡോ; ചാമ്പ്യൻസ് ലീഗിൽ യുവന്റസിന്റെ തിരിച്ചുവരവ് റോണോയുടെ ഹാട്രിക് മികവിൽ; എതിരില്ലാത്ത മൂന്നു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ക്വാർട്ടറിൽ

ക്രിസ്റ്റ്യാനോ 'ജീനിയസ്' റേണാൾഡോ; ചാമ്പ്യൻസ് ലീഗിൽ യുവന്റസിന്റെ തിരിച്ചുവരവ് റോണോയുടെ ഹാട്രിക് മികവിൽ; എതിരില്ലാത്ത മൂന്നു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ക്വാർട്ടറിൽ

മറുനാടൻ ഡെസ്‌ക്‌

മിലാൻ: വന്തിട്ടേസ്സ് സെല്ല് ക്രിസ്റ്റിയാനോ സൂപ്പർ റോണാൾഡോ തിരുമ്പി വന്തിട്ടേന്ന് സൊല്ല്...സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ ചാമ്പ്യൻസ് ലീഗിൽ യുവന്റസിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്‌ത്തി യുവന്റസ് ക്വർട്ടറിലേക്ക് മാർച്ച് ചെയ്തു.

ആദ്യപാദത്തിൽ 2-0ന് തോറ്റ യുവെക്ക് മൂന്ന് ഗോൾ വ്യത്യാസത്തിലുള്ള ജയമെങ്കിലും നേടിയാലെ ക്വാർട്ടർ സാധ്യത ഉണ്ടായിരുന്നുള്ളു. ഇരു പാദങ്ങളിലുമായി അത്ലറ്റിക്കോ മാഡ്രിനെ 3-2 ന് തോൽപ്പിച്ചാണ് യുവന്റസിന്റെ മുന്നേറ്റം. റോണോ കളം നിറഞ്ഞ മത്സരത്തിൽ യുവന്റസ് പന്തവകാശത്തിലും പാസിംഗിലും ഒരുപോലെ മികവുകാട്ടിയപ്പോൾ ആദ്യപാദത്തിൽ പുറത്തെടുത്ത മികവ് ആവർത്തിക്കാൻ അത്ലറ്റിക്കോക്ക് ആയില്ല. കളിയുടെ 27-ാം മിനുറ്റിൽ യൂറോപ്യൻ ഫുട്‌ബോളിലെ കരുത്തുറ്റ പ്രതിരോധക്കോട്ടയെ തലകൊണ്ട് തല്ലിതകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ വെടി പൊട്ടിച്ചു.

ഇടവേളെ കഴിഞ്ഞ് മിനുറ്റുകൾകകം ക്രിസ്റ്റ്യാനോ ഒരിക്കൽ കൂടെ രക്ഷകന്റെ വേഷം അണിഞ്ഞു. 86-ാം മിനുറ്റിൽ ക്രിസ്റ്റ്യാനോ ഹാട്രിക്ക് പൂർത്തിയാക്കിയപ്പോൾ യുവന്റസ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. അത്ലറ്റിക്കോ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തിൽ രണ്ടു ഗോളിന് തോറ്റ ശേഷമായിരുന്നു യുവന്റസിന്റെ അവിശ്വസനീയ തിരിച്ചു വരവ്. ജയത്തോടെ കഴിഞ്ഞ മൂന്ന് വർഷവും റയലിനൊപ്പം നേടിയ യൂറോപ്പിന്റെ ചക്രവർത്തിപട്ടത്തിലേക്ക് ക്രിസ്റ്റ്യനോ റൊണാൾഡോ ഒരു പടി കൂടി അടുത്തു.ഇത്തവണ റയൽ അയാക്‌സിനോട് തോറ്റ് പുറത്തായപ്പോഴാണ് റൊണാൾഡോയുടെ മികവിൽ യുവെ ക്വാർട്ടറിലെത്തിയത്. കഴിഞ്ഞ വർഷം റയലിനു വേണ്ടി ക്രിസ്റ്റ്യാനോ തട്ടിപ്പറിച്ചത് യുവന്റസിനായി തിരിച്ചു തരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP