Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോടോ വടകരയോ കിട്ടുമെന്ന് കരുതി മുന്നണിയിൽ ചേർന്നു; ഇടത് സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണന കിട്ടാത്തതിൽ മുറുമുറുപ്പുമായി ഘടകകക്ഷികൾ; പാർലമെന്റ് സീറ്റിനെചാല്ലി എൽജെഡിയിൽ പൊട്ടിത്തെറി; വടകരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ

കോഴിക്കോടോ വടകരയോ കിട്ടുമെന്ന് കരുതി മുന്നണിയിൽ ചേർന്നു; ഇടത് സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണന കിട്ടാത്തതിൽ മുറുമുറുപ്പുമായി ഘടകകക്ഷികൾ; പാർലമെന്റ് സീറ്റിനെചാല്ലി എൽജെഡിയിൽ പൊട്ടിത്തെറി; വടകരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ

കെ.എം. സന്തോഷ്

കോഴിക്കോട്: പാർലമെന്റ് സീറ്റിനെചൊല്ലി എൽജെഡിയിൽ പൊട്ടിത്തെറി. ലോക് താന്ത്രിക് ജനതാദളാണ് സീറ്റ് കിട്ടാത്തതിനെ ചൊല്ലി ഇടയുന്നത്. യുഡിഎഫിൽ നിന്ന് ഈ അടുത്ത കാലത്ത് എൽഡിഎഫിൽ തിരിച്ചെത്തിയ എംപി. വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക ജനതാദളാണ് പരസ്യ ഉടക്കുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ കോഴിക്കോട്ടോ വടകരയിലോ ഏതെങ്കിലുമൊരു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എൽ.ജെ.ഡി. എന്നാൽ ഇടതുമുന്നണിയുടെ 20 സീറ്റുകളിൽ 16 എണ്ണം സിപിഎമ്മും നാലെണ്ണം സിപിഐയും പങ്കിട്ടെടുത്തോടെ എൽഡിഎഫിലെ മറ്റ് എട്ട് ഘടക കക്ഷികൾക്കും സീറ്റൊന്നുപോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായിരുന്ന എൽജെഡി പാലക്കാട്ട് മത്സരിച്ചിരുന്നു. അതിനു മുമ്പ് ഇടതു മുന്നണിക്കൊപ്പമായിരുന്നപ്പോഴും കോഴിക്കോട് ജനതാദൾ സ്ഥാനാർത്ഥിയായി വീരേന്ദ്ര കുമാർ ഒന്നിലേറെ തവണ മത്സരിച്ചിരുന്നു. ഇത്തവണ എൽഡിഎഫിൽ തിരിച്ചെത്തിയതോടെ കോഴിക്കോടോ , വടകരയോ ഏതെങ്കിലുമൊരു സീറ്റ് തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അതു ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് തങ്ങളുടെ ശക്തി കേന്ദ്രത്തിൽ സ്വന്തം സാനാർഥിയെ നിർത്തുമെന്ന പ്രസ്താവനയുമായി എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
വടകരയോ കോഴിക്കോടോ കിട്ടാത്തതിൽ അതൃപ്തിയുണ്ടെന്നും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം തിങ്കളാഴ്ച തീരുമാനിക്കുമെന്നുമാണ് മനയത്ത് ചന്ദ്രൻ കോഴിക്കോട് മാധ്യമ പ്രവർത്തതകരോട് അൽപ്പം മുമ്പ് വ്യക്തമായത്.

യുഡിഎഫ് വിട്ട് പാർട്ടി എൽഡിഎഫിലേക്ക് തിരിച്ചു പോകുന്നതിനെ ശക്തമായി എതിർത്തിരുന്നവരാണ് മനയത്ത് ചന്ദ്രനും, മുൻ മന്ത്രി കെ.പി. മോഹനനും. എന്നാൽ പാർട്ടിയിലെ ഈ വിഭാഗത്തിന്റെ എതിർപ്പുകളെ വകവയ്ക്കാതെയാണ് വീരേന്ദ്ര കുമാർ എൽഡിഎഫിലേക്ക് ചേക്കേറിയത്. വീരേന്ദ്ര കുമാറിന്റെ അറിവോടെയാണോ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചതെന്ന് വ്യക്തമല്ല. എന്തായാലും് വരും ദിവസങ്ങളിൽ എൽജെഡിയിൽ ശക്തമായ വാദ പ്രതിവാദങ്ങൾളും പൊട്ടിത്തെറിയും ഉണ്ടാവും.

തങ്ങൾക്ക് വ്യക്തമായ ഒരു സീറ്റും അംഗീകാരവും നൽകിയിരുന്ന യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വീരേന്ദ്രകുമാർ ചേക്കേറിയത് മകൻ ശ്രേയംസ്‌കുമാറിന് ലോക് സഭാ സീറ്റ് നേടിക്കൊടുത്ത് രാഷ്ട്രീയ ഭാവി ശക്തമാക്കുക എന്ന ലക്ഷ്യം വച്ചായിരുന്നു. ഈ ആഗ്രഹം കൂടിയാണ് ഇപ്പോൾ പൊലിയിയുന്നത്. കാലങ്ങളായി ജനതാദളിന്റെ കൈവശമുണ്ടായിരുന്ന കോഴിക്കോട് സീറ്റ് സിപിഎം 2009ൽ പിടിച്ചെടുത്ത് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെ യുഡിഎഫിലെ എംകെ രാഘവനെതിരെ മത്സരിപ്പിക്കുകയായിരുന്നു. ഇതിൽ പിണങ്ങിയാണ് ദീർഘകാലം ഇടത് സഹയാത്രികനായിരുന്ന വീരേന്ദ്ര കുമാർ വലത്തോട്ട് ചായുന്നത്. പിന്നെ അവിടെ നിന്ന് വീണ്ടും ഇടത്തോട്ടേക്കും. പ്രതീക്ഷയോടെ ഇടത്തോട്ടുള്ള ചാട്ടം ഇപ്പോൾ പിഴച്ച അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP