Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താമസം 72 കോടി രൂപ വിലയുള്ള അത്യാഢംബര ഫ്ളാറ്റിൽ; ധരിക്കുന്ന ജാക്കറ്റിന് വില ഒമ്പത് ലക്ഷം രൂപ; ഇന്ത്യയുടെ പിടികിട്ടാപ്പുള്ളി അത്യാഢംബര സൗധവും വാങ്ങി ഡയമണ്ട് കച്ചവടവും നടത്തി ലണ്ടനിൽ പരസ്യമായി ജീവിക്കുന്നു; ബ്രിട്ടീഷ് പത്രം ഡെയിലി ടെലിഗ്രാഫ് കണ്ടെത്തിയത് ശതകോടികൾ പറ്റിച്ച് ഇന്ത്യയിൽ നിന്നും മുങ്ങിയ നീരവ് മോദിയെന്ന പെരുങ്കള്ളന്റെ ഇപ്പോഴത്തെ സുഖജീവിത രീതികൾ

താമസം 72 കോടി രൂപ വിലയുള്ള അത്യാഢംബര ഫ്ളാറ്റിൽ; ധരിക്കുന്ന ജാക്കറ്റിന് വില ഒമ്പത് ലക്ഷം രൂപ; ഇന്ത്യയുടെ പിടികിട്ടാപ്പുള്ളി അത്യാഢംബര സൗധവും വാങ്ങി ഡയമണ്ട് കച്ചവടവും നടത്തി ലണ്ടനിൽ പരസ്യമായി ജീവിക്കുന്നു; ബ്രിട്ടീഷ് പത്രം ഡെയിലി ടെലിഗ്രാഫ് കണ്ടെത്തിയത് ശതകോടികൾ പറ്റിച്ച് ഇന്ത്യയിൽ നിന്നും മുങ്ങിയ നീരവ് മോദിയെന്ന പെരുങ്കള്ളന്റെ ഇപ്പോഴത്തെ സുഖജീവിത രീതികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും മുങ്ങിയ ഡയമണ്ട് രാജാവ് നീരവ് മോദിക്ക് ലണ്ടനിൽ സുഖജീവിതം. മോദി ലണ്ടനിൽ ആഡംബര ജീവിതം നയിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഡെയിലി ടെലിഗ്രാഫ് രംഗത്തെത്തി. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന നീരവ് ലണ്ടനിലെ വെസ്റ്റ് എൻഡിൽ പുതിയ ഡയമണ്ട് ബിസിനസ് ആരംഭിച്ച് സുഖജീവിതമാണ് നയിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ശതകോടികൾ പറ്റിച്ച് ഇന്ത്യയിൽ നിന്നും മുങ്ങിയ നീരവ് മോദിയെന്ന പെരുങ്കള്ളന്റെ ഇപ്പോഴത്തെ സുഖജീവിത രീതികളാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്.

നീരവിനെ വിചാരണക്കായി വിട്ട് തരണമെന്ന അപേക്ഷ ഇന്ത്യ യുകെയ്ക്ക് നൽകിയിട്ടുണ്ട്. ഇതിന് പുരമെ നീരവിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഓക്സ്ഫോർഡ് സ്ട്രീറ്റിലെ ആഡംഭര ഫ്ലാറ്റിലാണ് നീരവ് നിലവിൽ താമസിക്കുന്നത്. ഇതിന് പുറമെ സോഹോയിലാണ് അദ്ദേഹം തന്റെ പുതിയ ഡയമണ്ട് ബിസിനസ് ആരംഭിച്ചിരിക്കുന്നത്. 48കാരനായ നീരവിന്റെ പുതിയ ജീവിത രീതികൾ വെളിപ്പെടുത്തുന്ന പുതിയ വീഡിയോ ടെലിഗ്രാഫ് പുറത്ത് വിട്ടിരുന്നു. നാടുകടത്തലിൽ നിന്നും രക്ഷപ്പെടുന്നതിനായി നീരവ് പ്ലാസ്റ്റിക് സർജറിക്ക് വിധേയനായിട്ടുണ്ടെന്നാണ് ഇന്ത്യൻ ഗവൺമെന്റ് ഉറവിടങ്ങളും മറ്റ് മുതിർന്ന ഉറവിടങ്ങളും സൂചന നൽകുന്നത്.

അതിനെ സാധൂകരിക്കുന്ന വിധത്തിൽ നിലവിൽ പുറത്ത് വന്നിരിക്കുന്ന വീഡിയോയിൽ നീരവിന്റെ മുഖത്തിന് കാര്യമായ മാറ്റങ്ങൾ വന്നതായും ശ്രദ്ധയിൽ പെടുന്നുണ്ട്.ടോട്ടെൻഹാം കോർട്ട് റോഡിലെ അംബരചുംബിയായ കെട്ടിടത്തിലെ എട്ട് മില്യൺ പൗണ്ട് വിലയുള്ള ആഡംബര അപ്പാർട്ട്മെന്റിലാണ് നീരവ് താമസിക്കുന്നതെന്ന് ടെലിഗ്രാഫ് വെളിപ്പെടുത്തുന്നു. ഇവിടെ പ്രതിമാസ വാടക 17,000 പൗണ്ടാണെന്നാണ് (15 ലക്ഷം രൂപ)വെളിപ്പെട്ടിരിക്കുന്നത്. തന്റെ അപാർട്ട്മെൻരിൽ നിന്നും അടുത്ത് തന്നെയാണ് നീരവ് തന്റെ പുതിയ ഡയമണ്ട് ബിസിനസ് ആരംഭിച്ചിരിക്കുന്നത്. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്‌ളാറ്റിന്റെ വില.

തന്റെ ബിസിനസ് സ്ഥാപനത്തിനും അപാർട്ട്മെന്റിനും ഇടയിൽ നിത്യവും നീരവ് വളർത്തുനായയെ നടത്താൻ പോകുന്നത് കാണാറുണ്ടെന്നും ടെലിഗ്രാഫ് പറയുന്നു. സോഹോയിലെ ടൗൺ ഹൗസിലാണ് ഇദ്ദേഹത്തിന്റെ പുതിയ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ അടുത്ത മാസങ്ങളിലായി നീരവിന് ഡിപ്പോർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് ,നാഷണൽ ഇൻഷുറൻസ് നമ്പർ ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിന് പുറമെ തന്റെ ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യൻ മോദിക്ക് സാധിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.വെസ്റ്റ് ലണ്ടനിലെ വെൽത്ത് മാനേജ്മെന്റ് കമ്പനിയുമായി ബന്ധപ്പെടാനും നിലവിൽ നീരവിന് സാധിക്കുന്നുണ്ട്. ധനികരായ വിദേശികൾക്ക് ഉപദേശങ്ങൾ നൽകുന്ന കമ്പനിയാണിത്.

ബ്രിട്ടീഷ് ഗവൺമെന്റ് നീരവിന് ഇത്തരത്തിൽ ഒരു നാഷണൽ ഇൻഷുറൻസ് നമ്പർ എന്തുകൊണ്ടാണ് നൽകിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഇന്റർപോളിന്റെ റെഡ് നോട്ടീസിന് അനുസൃതമായി .ബ്രിട്ടീഷ് ഗവൺമെന്റ് പ്രവർത്തിക്കാത്തത് എന്താണെന്ന ചോദ്യവും ശക്തമാകുന്നുണ്ട്. നീരവ് മോദിയോട് ടെലഗ്രാഫ് റിപ്പോർട്ടർ മിക്ക് ബ്രൗൺ ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്നായിരുന്നു മോദിയുടെ മറുപടി. ബ്രിട്ടനിൽ രാഷ്ട്രീയ അഭയത്തിന് അപേക്ഷിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് മോദി ചിരിച്ചുകൊണ്ട് മറുപടി നൽകി. റിപ്പോർട്ടർ വീണ്ടും ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാതെ മോദി വാഹനത്തിൽ കയറി മുങ്ങി. 10000 യൂറോ (9.1 ലക്ഷം രൂപ) വിലമതിക്കുന്ന ജാക്കറ്റാണ് കണ്ടുമുട്ടുന്ന സമയത്ത് മോദി അണിഞ്ഞിരുന്നതെന്നു പത്രം റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ മോദിക്കെതിരേ ഇന്റർപോൾ റെഡ്‌കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു നടപടി. മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇയാളെ വിട്ടുനൽകണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇയാളുടെ അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചിരിക്കുകയാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി കഴിഞ്ഞ വർഷം ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നതാണ്. മാർച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

മോദി വിദേശത്ത് യാത്രകൾ നടത്തുന്നത് വ്യാജ പാസ്‌പോർട്ടിലാണെന്നാണു സൂചന. ഇന്ത്യൻ നിർമ്മിത വ്യാജ പാസ്‌പോർട്ടുകളാണ് മോദി ഉപയോഗിക്കുന്നത്. യഥാർഥ പാസ്‌പോർട്ടുമായാണ് നീരവ് മോദി ലണ്ടനിൽ എത്തിയത്. ഇവിടെവച്ച് ഇന്ത്യൻ പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടു. മോദിയുടെ കൈവശമുള്ള വ്യാജ പാസ്‌പോർട്ടുകൾ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടനു വിവരം നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ, മാർച്ചിൽ നീരവ് ഫ്രാൻസിലേക്കു യാത്ര നടത്തിയത് ഇത്തരത്തിൽ ഒരു വ്യാജ പാസ്‌പോർട്ടിലാണെന്നു വ്യക്തമായി. മോദി ബ്രിട്ടനിൽ അഭയം തേടാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP