Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടിയെന്നല്ല ഉമ്മർ ഖാൻ എന്നാണ് വിളിക്കേണ്ടത്; ഇമ്രാൻ ഖാനെ പുകഴ്‌ത്താൻ എന്താണ് ഉമ്മൻ ചാണ്ടിക്ക് പ്രചോദനമെന്ന് വ്യക്തമാക്കണം; മുൻ മുഖ്യമന്ത്രി രാജ്യദ്രോഹിയെന്ന് എഎൻ രാധാകൃഷ്ണൻ

ഉമ്മൻ ചാണ്ടിയെന്നല്ല ഉമ്മർ ഖാൻ എന്നാണ് വിളിക്കേണ്ടത്; ഇമ്രാൻ ഖാനെ പുകഴ്‌ത്താൻ എന്താണ് ഉമ്മൻ ചാണ്ടിക്ക് പ്രചോദനമെന്ന് വ്യക്തമാക്കണം; മുൻ മുഖ്യമന്ത്രി രാജ്യദ്രോഹിയെന്ന് എഎൻ രാധാകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇമ്രാൻ ഖാന് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്ത ഉമ്മൻ ചാണ്ടിക്കെതിരെ ബിജെപി ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ. പാക് പിടിയിൽ അകപ്പെട്ട വിങ്ങ് കമാൻഡർ അഭിനന്ദൻ വർധമാനെ സമാധാന സൂചകമായി മടക്കി അയക്കാൻ തീരുമാനിച്ച ഇമ്രാൻ ഖാന്റെ നടപടിക്ക് ആയിരുന്നു നന്ദി അറിയിച്ചുള്ള ഉമ്മൻ ചാണ്ടിയുടെ ട്വീറ്റ്. രാജ്യദ്രോഹപരമായ ട്വീറ്റാണ് ഉമ്മൻ ചാണ്ടി നടത്തിയതെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ പേര് ഉമ്മർ ഖാൻ എന്നാക്കിമാറ്റണം. കോടിയേരി ബാലകൃഷ്ണനെ ഉമ്മൻ ചാണ്ടി കടത്തിവെട്ടി. മതന്യൂനപക്ഷങ്ങളിൽ ആശങ്ക പടർത്തുകയാണ് ലക്ഷ്യമെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

പാക് പ്രധാന മന്ത്രിയെ ഇത്രയും അംഗീകരിക്കാൻ എന്താണ് പ്രചോദനം? ഉമ്മൻ ചാണ്ടിക്ക് തീവ്രവാദികളുടേയും പാക്കിസ്ഥാന്റെയും ഭാഷയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് മത ന്യൂനപക്ഷങ്ങളിൽ അവിശ്വാസമുണ്ടോ? അദ്ദേഹത്തെ പുറത്താക്കുമോയെന്ന് കോൺഗ്രസ് പ്രവർത്തകർ ഗൗരവത്തിൽ ആലോചിക്കണമെന്നും ഇക്കാര്യത്തിൽ നിയമ നടപടികൾ ബിജെപി പരിഗണിക്കുമെന്നും എഎൻ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

നേരത്തെയും ബാലകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വിടണമെന്നാവശ്യപ്പെട്ടവർക്കെതിരെ ബിജെപി നേതാക്കൾ വിമർശനമുന്നയിച്ചിരുന്നു. തുടർന്നായിരുന്നു പ്രതിപക്ഷ കക്ഷികൾ കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP