Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെന്റ് എ കാർ സ്ഥാപനത്തിന്റെ മറവിൽ നൂറിലധികം കാറുകൾ വാടകയ്ക്കെടുത്ത് കോടികളുടെ തട്ടിപ്പ്; തൃശ്ശൂർ സ്വദേശികളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വാടകയ്ക്കെടുത്ത കാറുകളുടെ ആർസി ബുക്ക് കൈക്കലാക്കി വായ്പ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ കാർ അപകടത്തിൽപെടുത്തിയത് ഇൻഷുറൻസ് തട്ടാനെന്നും സൂചന

റെന്റ് എ കാർ സ്ഥാപനത്തിന്റെ മറവിൽ നൂറിലധികം കാറുകൾ വാടകയ്ക്കെടുത്ത് കോടികളുടെ തട്ടിപ്പ്; തൃശ്ശൂർ സ്വദേശികളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വാടകയ്ക്കെടുത്ത കാറുകളുടെ ആർസി ബുക്ക് കൈക്കലാക്കി വായ്പ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ കാർ അപകടത്തിൽപെടുത്തിയത് ഇൻഷുറൻസ് തട്ടാനെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: റെന്റ് എ കാർ സ്ഥാപനത്തിന്റെ മറവിൽ വിവിധ ഭാഗങ്ങളിൽ നിന്ന് കാറുകൾ വാടകയ്ക്കെടുത്ത് കോടികളുടെ തട്ടിപ്പ്. കാറുടമകളുടെ പരാതിയിൽ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന 'സ്പാൻ കാർ' എന്ന റെന്റ് എ കാർ സ്ഥാപനത്തിന്റെ ഉടമകളായ തൃശൂർ പുറനാട്ടുകര സ്വദേശി ചാത്തകൂടത്ത് വീട്ടിൽ സി.എ.ജിനീഷ്(35), തൃശൂർ ഈസ്റ്റ്ഫോർട്ട് കിഴക്കുംപാട്ടുകര സ്വദേശി രേവതി നിവാസിൽ വി എം.സിനോയ്(37) എന്നിവർക്കെതിരെ ആലുവ ബിനാനിപുരം പൊലീസ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു.

ഇവർ നൂറോളം കാറുകൾ തട്ടിയെടുത്ത് മുങ്ങിയയെന്നാണ് പരാതി. ഇവയിൽ ഇരുപതോളം കാറുകൾ മലപ്പുറം, മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് കാർ ഉടമകളുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറു മുതൽ 35 ലക്ഷം രൂപവരെ വിലവരുന്ന കാറുകൾ ഇവിടങ്ങളിൽ പണയത്തിന് വച്ചിരിക്കയായിരുന്നു. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് ഇവർ സ്വകാര്യ ബാങ്കുകളിൽ നിന്ന് പണയമിനത്തിൽ കൈപ്പറ്റിയത്.

പ്രതിമാസം നിശ്ചിത തുക ഉടമയക്ക് നൽകുമെന്ന കരാറിലാണ് ഇവർ ഒരു വർഷം മുൻപ് കാറുകൾ കൈക്കലാക്കിയത്. ഇതുവരെ പ്രതിമാസ തുക കൃത്യമായി ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഇൻഷുറൻസ് പുതുക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് ഉടമകളിൽ നിന്ന് വാഹനത്തിന്റെ ആർസികൾ കൈക്കലാക്കിയത്. ഇവർ വാടകയ്ക്കെടുത്ത കോഴിക്കോട് സ്വദേശി അരുൺ.ടി.ജോയിയുടെ കാർ ഇതിനിടെ ചെറിയ അപകടത്തിൽ പെട്ടിരുന്നു. ഇതിന്റെ ഇൻഷുറൻസ് ക്ളെയിം ചെയ്യാനെന്ന പേരിലാണ് അരുണിൽ നിന്ന് ആർസി കൈക്കലാക്കിയത്. ആർസി തട്ടിയെടുക്കുന്നതാനായി അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്നു സംശയിക്കുന്നു.

കാറുകൾ വാടകയ്ക്കെടുത്ത് മറ്റു സംസ്ഥാനങ്ങളിലടക്കം മറിച്ചുവിൽക്കുന്ന അന്തർസംസ്ഥാന സംഘവുമായി സിനോയിക്കും,ജിനീഷിനും ബന്ധമുണ്ടെന്നാണ് നിഗമനം. കാറുടമകൾ സ്ഥാപന നടത്തിപ്പുകാരുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നഷ്ടപ്പെട്ട കാറുകൾ വീണ്ടെടുക്കുന്നതിനായി ഉടമകളുടെ സഹായത്തോടെ പൊലീസ്  സ്വകാര്യ ബാങ്കുകളിലും വാഹനം പൊളിച്ചുവിൽക്കുന്ന കേന്ദ്രങ്ങളിലും അന്വേഷണം നടത്തിവരികയാണ്.

സംഘം മോഷ്ടിച്ച കാറുകളുടെ നമ്പർ

KL 57 P 8528 ടാറ്റ ബോൾട്ട് , KL 63 C 7642 മാരുതി എർട്ടിഗ, Kl 63 C 7391 മാരുതി സ്വിഫ്റ്റ്, Kl32 M 7373 അസ്പയർ, KL07 BX 882 ഇൻഡിഗോ,KL07 CN 2270 സിയാസ്, Kl 47 C 4173 മാരുതി എർട്ടിഗ,
KL 07 CG 5808 മാരുതി സ്വിഫ്റ്റ് ഡിസൈർ, Kl 07 BW 1191 ടൊയോട്ട ഇന്നോവ,Kl 71 d 7830 ടൊയോട്ട ഇന്നോവ,Kl 32 K 6316 മാരുതി സ്വിഫ്റ്റ്,Kl 07 CM 4313 മാരുതി സ്വിഫ്റ്റ്,Kl 32 j 5756 ഫിയറ്റ് ,Kl 07 BS 474 ടൊയോട്ട ഇന്നോവ,Kl 50 E 2003 മാരുതി സ്വിഫ്റ്റ്,Kl 63 D 2546 മാരുതി സ്വിഫ്റ്റ്,Kl 47 C 4761 ടൊയോട്ട ഇന്നോവ,Kl 47 E 7492മാരുതി സ്വിഫ്റ്റ്,Kl 63 C 6226 ടൊയോട്ട എത്തിയോസ്, KL 44. C 1004. മാൻസ,KL 6 F 9485 മാരുതി എർട്ടിഗ.KL 01 BV 7945 ടൊയോട്ട ഇന്നോവ, KL01 G 2223 ടൊയോട്ട കൊറോള,KL 32 K 7012,KL 41 L 6818 ടൊയോട്ട എത്തിയോസ്, KL 07 CC 6838 ഐടെൻ ഗ്രാൻഡ്,KL 07 CK 8214 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 63 C 4881 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 43 J 3770 ഫോർഡ് അസ്പയർ,KL 42 L 7671, KL 43 H 6301 ഫോർഡ് അസ്പയർ,KL 42 J 1294 ഫോർഡ് ഫിയസ്റ്റ,KL 42 N 9002ഫോർഡ് അസ്പയർ,KL 07 CH 6707 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 41 L 9829 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 40 F 7941 മാരുതി റിറ്റ്സ്, KL 17 Q 2380 ഫോർഡ് അസ്പയർ,KL 43 H 3625 ഹോണ്ട അമേസ്,KL 41 L 4062 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 39 K 3189,KL 41 L 9829 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 42 M 4309 ഫോർഡ് അസ്പയർ, KL 41 N 5401,KL 32 K 7012 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 43 J 2674 ടാറ്റ സെസ്റ്റ് ,KL 07 CJ 7791 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 58 U 6591 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 32 J 5756 ഫിയറ്റ് അവഞ്ചുറ,KL 32 K 6316 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 07 CM 4313 മാരുതി സ്വിഫ്റ്റ് ഡിസൈർ,KL 47 C 4173 മാരുതി എർട്ടിഗ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP