Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇങ്ങനെ പോയാൽ മുകേഷ് അംബാനി ലോക സമ്പന്നരിൽ ഒന്നാമനാകുന്ന കാലം വിദൂരമല്ല; ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ ആറു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യൻ വ്യവസായ ഭീമൻ 13ാം സ്ഥാനത്ത്; ഓൺലൈൻ വ്യാപാര രംഗത്തും കൈവെക്കുന്ന അംബാനിയുടെ ലക്ഷ്യം ഇപ്പോൾ ലോകസമ്പന്നരിൽ ഒന്നാമതുള്ള ആമസോൺ തലവൻ ജഫ് ബെസോസിനെയും കടത്തിവെട്ടാൻ; തൊട്ടതെല്ലാം പൊന്നാക്കി അതിവേഗം കുതിക്കുന്ന ഇന്ത്യൻ വ്യവസായ മാന്ത്രികനെ നോക്കി അത്ഭുതപ്പെട്ട് ലോകം

ഇങ്ങനെ പോയാൽ മുകേഷ് അംബാനി ലോക സമ്പന്നരിൽ ഒന്നാമനാകുന്ന കാലം വിദൂരമല്ല; ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ ആറു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യൻ വ്യവസായ ഭീമൻ 13ാം സ്ഥാനത്ത്; ഓൺലൈൻ വ്യാപാര രംഗത്തും കൈവെക്കുന്ന അംബാനിയുടെ ലക്ഷ്യം ഇപ്പോൾ ലോകസമ്പന്നരിൽ ഒന്നാമതുള്ള ആമസോൺ തലവൻ ജഫ് ബെസോസിനെയും കടത്തിവെട്ടാൻ; തൊട്ടതെല്ലാം പൊന്നാക്കി അതിവേഗം കുതിക്കുന്ന ഇന്ത്യൻ വ്യവസായ മാന്ത്രികനെ നോക്കി അത്ഭുതപ്പെട്ട് ലോകം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പിതാവ് ധീരുഭായി അംബാനി പടുത്തുയർത്തിയ വ്യവസായ സാമ്രാജ്യം മക്കളായ മുകേഷ് അംബാനിയും അനിൽ അംബാനിയും തമ്മിൽ പങ്കിട്ടെടുത്ത് സ്വത്തുക്കൾ ഭാഗം വെച്ച് പിരിയുമ്പോൾ ഒരു വൻ ബിസിനസ് സാമ്രാജ്യത്തിന്റെ സ്വത്തുക്കൾ ഒറ്റയടിക്ക് പകുതിയായി മാറി. പിന്നീടങ്ങോട്ട് ലോകം കണ്ടത് അനുജനെ നോക്കി നിർത്തി എല്ലാം വെട്ടിപ്പിടിച്ച് മുന്നേറുന്ന ജ്യേഷ്ഠന്റെ വ്യവസായ തന്ത്രങ്ങളായിരുന്നു. അതേ മുകേഷ് അംബാനിയെന്ന വ്യവസായ ഭീമന് മുന്നിൽ ഇന്ന് ഇന്ത്യാ രാജ്യത്തിന്റെ വ്യവസായ നയങ്ങൾ പോലും വഴിമാറുന്ന അവസ്ഥയാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫോബ്‌സ് പട്ടിക പ്രകാരം അതിസമ്പന്നരുടെ പട്ടികയിൽ ഈ ഇന്ത്യൻ വ്യവസായി വൻ കുതിപ്പാണ് നടത്തിയത്.

ഫോർബ്സിന്റെ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി 13-ാം സ്ഥാനത്താണ് മുകേഷ് അംബാനി. മുകേഷ് അംബാനിയുടേത് 50 ബില്യൻ ഡോളാറാണ് അദ്ദേഹത്തിന്റെ ആസ്തി. അധികം വൈകാതെ അംബാനി ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി സ്വന്തമാക്കിയാൽ അതിൽ ആരും അത്ഭുതപ്പെടേണ്ടതില്ല. അതിവേഗമാണ് മുകേഷ് സർവ്വതും വെട്ടിപ്പിടിച്ച് കുതിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ആറു സ്ഥാനം മുകളിലേക്ക് കയറിയാണ് അംബാനി ഈ സ്ഥാനത്തെത്തിയത്.

ആമസോൺ സ്ഥാപകനും ചെയർമാനുമായ ജഫ് ബെസോസ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആമസോൺ സ്ഥാപകൻ ബെസോസ് (55) ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. രണ്ടും മൂന്നും സ്ഥാനത്തുള്ള ബിൽ ഗേറ്റ്സ്, വാറൻ ബഫറ്റ് എന്നിവരുടെ ആസ്തി ഒരു വർഷം കൊണ്ട് 19 ബില്ല്യൻ ഡോളറാണ്. ഇപ്പോൾ 131 ബില്യൺ ഡോളറാണ് അദ്ദേഹം.

2018 ൽ അംബാനി 19ാം സ്ഥാനത്തായിരുന്നു. സമ്പത്ത് 40.1 ബില്ല്യൺ ഡോളർ ആയിരുന്നു. 2019 ൽ 13 ാം സ്ഥാനത്തേക്ക് ഉയരുമ്പോൾ അത് 50 ശതകോടി ഡോളറിലേക്ക് വർധിച്ചു. 4 ജി ഫോൺ സേവന ജിയോീ വിക്ഷേപണത്തോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം കമ്പനിയായി റിലയൻസ് മാറി. ജിയോ, സൗജന്യ ആഭ്യന്തര വോയിസ് കോളുകൾ വാഗ്ദാനം ചെയ്ത് 280 ദശലക്ഷം ഉപഭോക്താക്കളിൽ ഒപ്പുവെച്ചു. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ സേവനങ്ങൾ ലഭ്യമാക്കി. ഫോബ്സിന്റെ പട്ടികയിൽ ഇന്ത്യയിൽ നിന്നും 106 കോടീശ്വരന്മാരിൽ മുന്നിട്ട് നിന്നത് അംബാനി ആണ്.

വിപ്രോ ചെയർമാൻ അസിം പ്രേംജിയുടെ ആസ്തി 22.6 ബില്യൺ ഡോളറാണ്. ടെക്നോളജി മേധാവി എച്ച്.സി.എല്ലിന്റെ സ്ഥാപകനായ ശിവ് നാടാർ 82 ാം റാങ്കും ആർസലർ മിത്തലിന്റെ ചെയർമാനും സിഇഒയുമായ ലക്ഷ്മി മിത്തലാണ് ലോകത്തെ ഏറ്റവും മികച്ച കോടീശ്വരന്മാരിൽ 91-ാം റാങ്കിലുള്ളത്. ഇന്ത്യൻ കോടീശ്വരന്മാരുടെ പട്ടികയിൽ ഉള്ളത് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർള (122), അദാനി ഗ്രൂപ്പിന്റെ ചെയർമാനും ഗൗതം അദാനി (167), ഭാരതി എയർടെൽ ഹെഡ് സുനിൽ മിത്തൽ (244), കൺസ്യൂമർ ഗുഡ്സ് ഭീമൻ പതഞ്ജലി ആയുർവേദ ആചാര്യ ബാലകൃഷ്ണ (365), പിരമൽ എന്റർപ്രൈസസ് ചെയർ അജയ് പിരമൽ (436), ബയോകോൺ സ്ഥാപകൻ കിരൺ മജുംദാർ-ഷാ (617), ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ ആർ നാരായണമൂർത്തി (962), ആർകോം ചെയർമാൻ റിലയൻസ് അനിൽ അംബാനി (1349) എന്നിവരാണ്.

2017 ൽ ഫോബ്സിന്റെ പട്ടികയിൽ അംബാനി 33ാംസ്ഥാനത്തായിരുന്നു. അവിടെ നിന്നും തുടർച്ചയായി അദ്ദേഹം കുതിക്കുകയായിരുന്നു. ലോകത്തെ അതിസമ്പന്നരുടെ ഒന്നും രണ്ടും സ്ഥാനത്തുള്ളത് രണ്ട് ഓൺലൈൻ വ്യവസായികളാണ്. ഈ രംഗത്തേക്കും മുകേഷ് അംബാനി ചുവടു വെച്ചിട്ടുണ്ട്. ഇന്ത്യ തന്നെയാകും ഏറ്റവും വലിയ മാർക്കറ്റും. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അദ്ദേഹം അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുമെന്നാണ് പ്രതീക്ഷി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓൺലൈൻ വ്യാപാരരംഗത്തേക്ക് ചുവടുവയ്ക്കുന്നത് ഗുജറാത്തിലാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആദ്യം അവതരിപ്പിക്കുക.

ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേർത്തുകൊണ്ടായിരിക്കും റിലയൻസിന്റെ ഇ-കൊമേഴ്സ് ചുവടുവെപ്പ്. ടെലികോം സംരംഭമായ ജിയോ, റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിൽ എന്നിവയുടെ പിന്തുണയോടെയാവും ഇത്. ജിയോയ്ക്ക് രാജ്യത്തൊട്ടാകെ 28 കോടി വരിക്കാരുണ്ട്. റിലയൻസ് റീട്ടെയിലിനാകനട്ടെ 6,500 ഓളം പട്ടണങ്ങളിലായി ഏതാണ്ട് 10,000 സ്റ്റോറുകളുണ്ട്. ജിയോയുടെ ആപ്പിലൂടെയും ഡിവൈസിലൂടെയും ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ച് അവർക്ക് കൂടുതൽ വരുമാന സാധ്യത ഒരുക്കിയാവും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുക.

വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്റെ ഇ-കൊമേഴ്സ് സ്വപ്നങ്ങൾ പങ്കുവച്ചത്. ആമസോൺ, ഫ്‌ളിപ്കാർട്ട് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാവും റിലയൻസിന്റെ ഇ-കൊമേഴ്സ് അരങ്ങേറ്റം എന്നതും ഉറപ്പാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ പണം വച്ച് ഇന്ത്യൻ സർക്കാരിന് 20 ദിവസം പ്രവർത്തിക്കാനാകും.

ഇന്ത്യയിലെ അതിസമ്പന്നൻ എന്നതിൽ ഉപരിയായി ജീവകാരുണ്യ രംഗത്തും മുന്നിലാണ് മുകേഷ് അംബാനി. 2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലയളവിൽ 437 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവിട്ടത്. വിദ്യാഭ്യാസ മേഖലയിലാണ് അദ്ദേഹം ഇതിൽ നല്ലൊരു പങ്കും ചെലവഴിച്ചത്. ഹുറുൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഇന്ത്യക്കാരുടെ ജീവകാരുണ്യ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഒരു വർഷം കൊണ്ട് 10 കോടിയിലേറെ രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചവരാണ് പട്ടികയിൽ ഇടം പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP