Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരീ സഹോദരന്മാരെ, ഞാൻ നിങ്ങളെ പറ്റിച്ചു; ബൊഹീമിയൻ റാപ്‌സഡി സിനിമയുടെ സംഗീത വിഡിയോയും ജർമൻ ചാൻസലർക്കു കൈകൊടുക്കാൻ മോദി ശ്രമിക്കുമ്പോൾ അതു ഗൗനിക്കാതെ അവർ നടന്നുപോകുന്ന വിഡിയോയും; ബിജെപിയുടെ ഔദ്യോഗിക സൈറ്റ് പോലും സംരക്ഷിക്കാൻ മോദിക്ക് കഴിയുന്നില്ലെന്ന് കളിയാക്കി സോഷ്യൽ മീഡിയ; ബിജെപി സൈറ്റ് ഹാക്ക് ചെയ്തവർ ഇപ്പോഴും അജ്ഞാതർ

സഹോദരീ സഹോദരന്മാരെ, ഞാൻ നിങ്ങളെ പറ്റിച്ചു; ബൊഹീമിയൻ റാപ്‌സഡി സിനിമയുടെ സംഗീത വിഡിയോയും ജർമൻ ചാൻസലർക്കു കൈകൊടുക്കാൻ മോദി ശ്രമിക്കുമ്പോൾ അതു ഗൗനിക്കാതെ അവർ നടന്നുപോകുന്ന വിഡിയോയും; ബിജെപിയുടെ ഔദ്യോഗിക സൈറ്റ് പോലും സംരക്ഷിക്കാൻ മോദിക്ക് കഴിയുന്നില്ലെന്ന് കളിയാക്കി സോഷ്യൽ മീഡിയ; ബിജെപി സൈറ്റ് ഹാക്ക് ചെയ്തവർ ഇപ്പോഴും അജ്ഞാതർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ബിജെപിക്ക് സ്വന്തം വെബ് സൈറ്റും നഷ്ടമായി. ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രധാനമന്ത്രിയെ പരിഹസിക്കുന്ന സന്ദേശവും വിഡിയോ ദൃശ്യവും ഇട്ടു. www.bjp.org എന്ന വിലാസത്തിലുള്ള വെബ്‌സൈറ്റിൽ ഇന്നലെ രാവിലെയാണു കയ്യേറ്റം. ഇതിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സൈബർ സുരക്ഷയുടെ പേരിൽ വീമ്പു പറയുന്ന കേ്ന്ദ്ര സർക്കാരിന് സ്വന്തം പാർട്ടിയുടെ വെബ് സൈറ്റ് പോലും സംരക്ഷിക്കാനായില്ലെന്നത് ഏറെ ഗൗരവത്തോടെ ചർച്ചയായിട്ടുണ്ട്.

'സഹോദരീ സഹോദരന്മാരെ, ഞാൻ നിങ്ങളെ പറ്റിച്ചു' എന്ന സന്ദേശവും 'ബൊഹീമിയൻ റാപ്‌സഡി' സിനിമയുടെ സംഗീത വിഡിയോയും ജർമൻ ചാൻസലർക്കു കൈകൊടുക്കാൻ മോദി ശ്രമിക്കുമ്പോൾ അതു ഗൗനിക്കാതെ അവർ നടന്നുപോകുന്ന വിഡിയോയും സൈറ്റിൽ നൽകി. ഇതെല്ലാം മോദിയെ കളിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ സൈറ്റിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പിന്നാലെ അറ്റകുറ്റപ്പണി നടക്കുകയാണെന്ന സന്ദേശം നൽകി സൈറ്റ് തിരികെപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സ്ഥാനാർത്ഥി പട്ടിക ഉൾപ്പെട്ടെ പാർട്ടിയുടെ എല്ലാ ഔദ്യോഗിക വിവരങ്ങളും ഈ സൈറ്റിലൂടെയാണ് ബിജെപി പുറത്തുവിടാറുള്ളത്. പാക്കിസ്ഥാൻ ഹാക്കർമാരാണ് ഇത് ചെയ്‌തെന്ന് പ്രചരിപ്പിക്കാനും ശ്രമമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് പണി കൊടുക്കാൻ ഇന്ത്യയിലെ ഹാക്കർമാർ ചെയ്തതാണ് ഇതെന്ന സൂചനയുമുണ്ട്.

ഇന്ത്യ സുരക്ഷിത കരങ്ങളിലാണെന്ന് മോദി പറഞ്ഞിരുന്നു. പുൽവാമ ആക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ബിജെപിയുടെ വെബ് സൈറ്റ് പോലും പ്രധാനമന്ത്രിയുടെ കരങ്ങളിൽ സുരക്ഷിതമല്ലെന്നാണ് ഈ ഹാക്കിങിനോട് കോൺഗ്രസിന്റെ അനൗദ്യോഗിക പ്രതികരണം. ഹാക്ക് ചെയ്തെന്ന കാര്യത്തിൽ പ്രതികരിക്കാൻ ബിജെപി തയ്യാറായില്ല. ചൊവ്വാഴ്ച 11.30ഓടെ സൈറ്റിൽ പ്രവേശിക്കുമ്പോൾ മോദിക്കൊപ്പം ജർമൻ ചാൻസലറായിരുന്ന ആംഗല മെർക്കലിന്റെ ജിഫ് ഇമേജും ഓസ്‌കാർ അവാർഡ് നേടിയ ബൊഹീമിയൻ റാപ്സോഡിയിലെ വീഡിയോയുമായിരുന്നു ഉണ്ടായിരുന്നത്. തുടർന്നാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയുന്നത്.

തുടർന്ന മണിക്കൂറുകൾക്ക് ശേഷം സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത ബിജെപി ഐടി വിഭാഗം സൈറ്റ് ഉടൻ പുനഃസ്ഥാപിക്കുമെന്ന് സന്ദേശം നൽകുകയായിരുന്നു. ഇതിനകം തന്നെ നിരവധി പേർ സോഷ്യൽ മീഡിയയിൽ ട്രോളുമായെത്തിയിട്ടുണ്ട്. ഔദ്യോഗികമായി ഹാക്കിങ് സംബന്ധിച്ച് പ്രതികരിച്ചില്ലെങ്കിലും സൈറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഐടി വിഭാഗം. പുൽവാമ ഭീകരാക്രമണവും അതിന് ഇന്ത്യ നൽകിയ തിരിച്ചടിയും അതിർത്തിയിലെ സംഘർഷ സാധ്യത വർധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതും. അതുകൊണ്ട് തന്നെ പാക് ഹാക്കർമാരെയാണ് ബിജെപിക്ക് പ്രധാന സംശയം.

അതേസമയം വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഒരു ഹാക്കർ സംഘവും ഏറ്റെടുത്തിട്ടില്ല. ഹാക്ക് ചെയ്തതിനെപ്പറ്റി ബിജെപിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ബിജെപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ പരിഹസിച്ച് കോൺഗ്രസ് സോഷ്യൽ മീഡിയ ഹെഡ് ദിവ്യ സ്പന്ദന രംഗത്തെത്തി. ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കാണാനില്ലെന്നായിരുന്നു ദിവ്യയുടെ പരിഹാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP