Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസർ മസൂദിന്റെ മരണ വാർത്തകൾ പാക്കിസ്ഥാൻ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതോ? പാക് ചാര സംഘടനയുടെ ജീവനാഡിയായ അസറെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ സാധ്യത മുന്നിൽ കണ്ട് ബോധപൂർവ്വം പാക്കിസ്ഥാൻ ഒരുക്കിയ വ്യാജ പ്രചരണമോ? ഇക്കുറി വീറ്റോ ചെയ്യാൻ ചൈന മടിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ എത്തിയ മരണ വാർത്ത വിശ്വസിക്കാതെ ഇന്ത്യ; ജെയ്‌ഷെ മുഹമ്മദിന്റെ തലവനെ കുറിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രം

അസർ മസൂദിന്റെ മരണ വാർത്തകൾ പാക്കിസ്ഥാൻ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതോ? പാക് ചാര സംഘടനയുടെ ജീവനാഡിയായ അസറെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ സാധ്യത മുന്നിൽ കണ്ട് ബോധപൂർവ്വം പാക്കിസ്ഥാൻ ഒരുക്കിയ വ്യാജ പ്രചരണമോ? ഇക്കുറി വീറ്റോ ചെയ്യാൻ ചൈന മടിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ എത്തിയ മരണ വാർത്ത വിശ്വസിക്കാതെ ഇന്ത്യ; ജെയ്‌ഷെ മുഹമ്മദിന്റെ തലവനെ കുറിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസ്ഹർ മരിച്ചെന്ന വ്യാജ പ്രചരണത്തിന് പിന്നിൽ പാക്കിസ്ഥാൻ. മസൂദ് അസ്ഹറിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയം ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി ഈയാഴ്ച പരിഗണിക്കാനിരിക്കെയാണ് പ്രചരണം. ഭീകരനേതാവ് മരിച്ചുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ച് യുഎൻ നീക്കത്തെ തടയാനാണ് ശ്രമം. നിലവിലെ സാഹചര്യത്തിൽ മസൂദിന് അനുകൂലമായ നിലപാട് ചൈന എടുക്കില്ലെന്നാണ് സൂചന. ഇത് തിരിച്ചറിഞ്ഞതോടെയാണ് മസൂദ് മരിച്ചുവെന്ന അഭ്യൂഹം മാധ്യമങ്ങളിലെത്തുന്നത്. പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാടു കടുപ്പിക്കുകയും രാജ്യാന്തര സമ്മർദം ശക്തമാകുകയും ചെയ്തതിനു പിന്നാലെയാണ് ഈ വാർത്ത എത്തിയത്.

മസൂദിന്റെ മരണം പാക്കിസ്ഥാൻ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതെന്നാണ് സൂചന. പാക് ചാരസംഘടനയാണ് ഇതിന് പിന്നിലെന്നാണ് വിവരം. ഇതിലൂടെ യുഎൻ നീക്കത്തെ തടയാനാണ് ശ്രമിക്കുന്നത്. മരിച്ചൊരാൾക്കെതിരെ യുഎൻ നടപടിയെടുക്കില്ല. ഇതോടെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിക്കില്ലെന്ന് ഉറപ്പാകും. ഈ സാഹചര്യത്തിൽ രഹസ്യമായി എല്ലാം ചെയ്തു കൊടുക്കാൻ പാക് സർക്കാരിനും ഐഎസ്‌ഐയ്ക്കും കഴിയും. ഇതിന് വേണ്ടിയുള്ള തിരക്കഥയാണ് മസൂദിന്റെ മരണവാർത്തയെന്നാണ് സൂചന. ഗുരുതര വൃക്കരോഗത്തെ തുടർന്നു ചികിത്സയിലുള്ള അസ്ഹർ ആശുപ്രതിയിൽ വച്ചു മരിച്ചെന്നായിരുന്നു റിപ്പോർട്ട്. ബാലാകോട്ട് ഭീകരക്യാംപിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ അസ്ഹർ കൊല്ലപ്പട്ടതാണെന്നും പ്രചരണമെത്തി. എന്നാൽ മസൂദ് ജീവനോടെയുണ്ടാണ് ലഭിക്കുന്ന സൂചന. പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്‌ഐയുടെ മാനസപുത്രനാണു മസൂദ് അസ്ഹർ. 2000 ൽ ശ്രീനഗറിൽ കരസേനയുടെ 15ാം കോറിന്റെ ആസ്ഥാനത്തു ചാവേർ സ്‌ഫോടനം നടത്തിയാണു കശ്മീർ താഴ്‌വരയിൽ ജയ്‌ഷെ മുഹമ്മദ് ശക്തി പ്രകടിപ്പിച്ചു തുടങ്ങിയത്. പാർലമെന്റ് ആക്രമണം, പഠാൻകോട്ട് വ്യോമസേനാത്താവള ആക്രമണം, ഉറിയിലെയും ജമ്മുവിലെയും കരസേനാ ക്യാംപുകളിലെ ആക്രമണം തുടങ്ങി പുൽവാമ ചാവേർസ്‌ഫോടനം വരെ നീളുന്നു ജയ്ഷ് ഭീകരരുടെ ഇടപെടലുകൾ.

പുൽവാമ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് അന്നു തന്നെ ഏറ്റെടുത്തെങ്കിലും അക്കാര്യം സംഘടന നിഷേധിച്ചെന്ന പുതിയ വാദവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. അസ്ഹർ മരിച്ചെന്ന പ്രചാരണം അദ്ദേഹത്തിന്റെ കുടുംബം നിഷേധിച്ചു. എന്നാൽ ആരോഗ്യസ്ഥിതി സംബന്ധിച്ച് എന്തെങ്കിലും വ്യക്തമാക്കാൻ അടുത്ത ബന്ധുക്കൾ വിസമ്മതിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസ്ഹർ ജീവിച്ചിരിക്കുന്നതായി വിശദീകരിച്ച് ജയ്‌ഷെ മുഹമ്മദിന്റെ പേരിലും പ്രസ്താവന ഇറങ്ങിയിട്ടുണ്ട്. പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്‌ഐയുടെ മാനസപുത്രനാണു മസൂദ് അസ്ഹർ. 20 വർഷം മുൻപ് ഇന്ത്യയിലെ ജയിലിൽ നിന്ന് കേന്ദ്രസർക്കാരാണ് അസ്ഹറിനെ മോചിപ്പിച്ചത്. ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയതോടെ കേന്ദ്രസർക്കാരിനു വേറെ വഴിയില്ലാതായി.അന്ന് മുതൽ മസൂദ് അസ്ഹറിനായുള്ള നീക്കങ്ങളിലാണ് ഇന്ത്യ. പാക്കിസ്ഥാൻ സുരക്ഷിത താവളവും ഒരുക്കി. പത്താൻകോട്ടെ ആക്രമണത്തിനുശേഷം മസൂദ് അസ്ഹറിനെ പാക്ക് അധികൃതർ കുറച്ചുനാൾ വീട്ടുതടങ്കലിൽ വച്ചുവെങ്കിലും പിന്നീടു വിട്ടയച്ചു. അസ്ഹറിനെ ഭീകരപട്ടികയിൽ പെടുത്താനുള്ള യുഎൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ പ്രമേയം ചൈന രണ്ടു വട്ടമാണു തടഞ്ഞത്. 2017 ൽ അസ്ഹറിനെതിരായ യുഎസ് പ്രമേയവും ചൈന തടഞ്ഞു. എന്നാൽ ഇനി അതിന് കഴിയില്ലെന്നാണ് ചൈനയുടെ നിലപാട്. ഇതോടെയാണ് മസൂദിനെ ഭീകരനായി പ്രഖ്യാപിക്കാതിരിക്കാൻ പാക്കിസ്ഥാൻ തന്ത്രപരമായ അടവുമായെത്തിയത്.

യുഎൻ ഭീകരനായി പ്രഖ്യാപിച്ചാൽ മസൂദിനെ സംരക്ഷിക്കാൻ പാക്കിസ്ഥാന് കഴിയില്ല. യുഎൻ ആവശ്യപ്പെട്ടാൽ മസൂദിനെ പിടിച്ചു നൽകേണ്ടിയും വരും. ഇത് പാക് സർക്കാരിന് വലിയ പ്രതിസന്ധിയാകും. ഇത് തരിച്ചറിഞ്ഞാണ് മസൂദ് മരിച്ചെന്ന പ്രചരണം എത്തിയത്. പുൽവാമയിൽ ഫെബ്രുവരി 14ന് 40 ജവാന്മാരുടെ മരണത്തിനു കാരണമായ പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. ഇന്ത്യ-പാക്ക് ബന്ധം സംഘർഷഭരിതമായിരിക്കുന്ന സമയത്താണു മസൂദ് മരിച്ചെന്ന തരത്തിൽ വാർത്തകൾ വരുന്നത്. മസൂദിനെ യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രമേയം കഴിഞ്ഞ ബുധനാഴ്ച രക്ഷാസമിതിയിൽ യുഎസ്,യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചേർന്ന് അവതരിപ്പിച്ചിരുന്നു. ഇതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി. ചൈനയുടെ നിലപാട് കൂടി മസൂദിന് എതിരാണെന്ന് തെളിഞ്ഞതോടെയാണ് പുതിയ തന്ത്രങ്ങൾ ഒരുക്കാൻ തുടങ്ങിയത്.

മരണവാർത്ത നിഷേധിച്ച് ജെയ്ഷും

മസൂദ് അസ്ഹർ മരിച്ചതായുള്ള അഭ്യൂഹം രാത്രിയോടെ ഇക്കാര്യം ജയ്ഷ് നിഷേധിച്ചു. പാക്കിസ്ഥാൻ സർക്കാർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഗുരുതരമായ വൃക്ക രോഗം ബാധിച്ച മസൂദ് റാവൽപിണ്ടിയിലെ സേനാ ആശുപത്രിയിൽ ചികിൽസയിലാണെന്നും പതിവായി ഡയാലിസിസ് നടത്തി വരികയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്തവിധം 'സുഖമില്ല' എന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തി 2 ദിവസം പിന്നിടുമ്പോഴാണ് അഭ്യൂഹം പരന്നത്.

മസൂദ് അസ്ഹർ മരിച്ചെന്ന പ്രചാരണം നിഷേധിച്ച് കുടുംബവും രംഗത്തെത്തി. എന്നാൽ ആരോഗ്യസ്ഥിതി സംബന്ധിച്ച് എന്തെങ്കിലും വ്യക്തമാക്കാൻ അടുത്ത ബന്ധുക്കൾ വിസമ്മതിച്ചതായും ഇതുസംബന്ധിച്ച് പാക്ക് മാധ്യമത്തിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. മസൂദിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അറിയില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. അതേസമയം, മസൂദ് അസ്ഹർ ജീവിച്ചിരിക്കുന്നതായി വിശദീകരിച്ച് ജയ്‌ഷെ മുഹമ്മദിന്റെ പേരിലും പ്രസ്താവന ഇറങ്ങിയിട്ടുണ്ട്.

മസൂദ് അസ്ഹറിനു 'സുഖമില്ല' എന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. 'എനിക്കു ലഭ്യമായ വിവരം വച്ച് മസൂദ് അസ്ഹർ പാക്കിസ്ഥാനിലുണ്ട്. അയാൾക്കു തീരെ സുഖമില്ല. വീടിനു പുറത്തുപോകാൻ പോലും കഴിയാത്ത വിധം രോഗബാധിതനാണ്'- ഖുറേഷി പറഞ്ഞു. അൽ ഖായിദയും ബിൻ ലാദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മസൂദ്, 1990 കളുടെ തുടക്കത്തിലാണു ഭീകരസംഘടനയായ ഹർക്കത്തുൽ മുജാഹിദീനു രൂപം നൽകിയത്. 1994 ൽ ഇന്ത്യയിൽ പിടിയിലായ അസ്ഹർ 1999 ൽ കാണ്ഡഹാറിൽനിന്ന് ഇന്ത്യൻ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിനു പകരമായി വിട്ടയക്കപ്പെട്ടു. ജയിലിൽനിന്നു മോചിതനായ ശേഷമാണു ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്.

ജമ്മു കശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുകയാണ് മസൂദിന്റെ ലക്ഷ്യം. കശ്മീരിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ജയ്ഷിന്റെ കരങ്ങളുണ്ട്. 2001 മുതൽ ജയ്‌ഷെ മുഹമ്മദ് യുഎൻ ഭീകരപട്ടികയിലുണ്ടെങ്കിലും മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം വിജയിച്ചിട്ടില്ല. പാക്കിസ്ഥാനിലെ ഭവൽപുരിൽ ജനിച്ച അസ്ഹർ 1994 ൽ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ നിന്നാണ് അറസ്റ്റിലായത്. ഇന്ത്യയ്ക്ക് അധികനാൾ തന്നെ തടവിൽ വയ്ക്കാനാവില്ലെന്നും പാക്കിസ്ഥാനിൽ തനിക്കുള്ള ജനപ്രീതി നിങ്ങൾക്കറിയില്ലെന്നും അയാൾ അന്ന് ഇന്റിലിജൻസ് ഉദ്യോഗസ്ഥരോടു തുറന്നടിച്ചിരുന്നു. ജയിൽചാട്ടം അടക്കം പലവഴികൾ പരീക്ഷിച്ച ശേഷമാണു 1999 ൽ പാക്ക് ഭീകരർ വിമാനം റാഞ്ചിയ ശേഷം തങ്ങളുടെ നേതാവിനെ മോചിപ്പിച്ചത്.

പ്രതികരിക്കാതെ ഇന്ത്യ

മസൂദ് അസ്ഹറുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാർത്തകളെക്കുറിച്ചു പ്രതികരിക്കാനില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ. മസൂദിനു വൃക്കരോഗമാണെന്ന വിവരം മാത്രമാണു ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇപ്പോൾ പുറത്തുവരുന്ന വിവരം സ്ഥിരീകരിച്ചാൽ പോലും ഇന്ത്യയുടെ പോരാട്ടം അവസാനിക്കുന്നില്ല. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും സംഘടനകൾക്കുമെതിരെയാണ് ഇന്ത്യയുടെ നിലപാടെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ.

മസൂദിനെ യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നിരന്തര ആവശ്യത്തിനു പിന്തുണയേകി യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രമേയം കഴിഞ്ഞ 27ന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ചിരുന്നു. 10 വർഷത്തിനിടെ നാലാം തവണയാണു യുഎന്നിൽ അസ്ഹറിനെതിരെയുള്ള ഉപരോധ നീക്കം. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തെ പാക്കിസ്ഥാൻ പോലും എതിർക്കില്ലെന്ന സൂചനയുമുണ്ട്. രാജ്യാന്തര സമ്മർദം കണക്കിലെടുത്തുള്ള തന്ത്രപരമായ നീക്കത്തിനു പാക്കിസ്ഥാൻ തയാറായേക്കുമെന്നും സൂചനയുണ്ട്. പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് പാക്കിസ്ഥാൻ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഭീകര സംഘടനകൾക്ക് പങ്കില്ലെന്നായിരുന്നു കണ്ടെത്തൽ.

ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മസൂദ് അസ്ഹറിനു പരുക്കേറ്റതായി പ്രചാരണമുണ്ടായിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടില്ല. ആക്രമണത്തിൽ ജയ്‌ഷെ കേന്ദ്രം തകർക്കപ്പെട്ടതായി മസൂദ് അസ്ഹറിന്റെ സഹോദരൻ പറയുന്നതെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു.

പുൽവാമ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് അന്നു തന്നെ ഏറ്റെടുത്തെങ്കിലും അക്കാര്യം സംഘടന നിഷേധിച്ചെന്ന പുതിയ വാദവുമായി പാക്കിസ്ഥാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP