Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനേ.. സൂക്ഷിച്ചോ എന്ന് ഒടുവിൽ ബ്രിട്ടനും; ഇന്ത്യക്കെതിരെ ചെറുവിരൽ അനക്കരുതെന്ന് പാക് പ്രധാനമന്ത്രിയോട് നേരിട്ട് അന്ത്യശാസനം നൽകി ബ്രിട്ടീഷ് പധാനമന്ത്രി തെരേസാ മേയും; കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തിയത് നേരിട്ട് ഫോൺവിളിച്ച്; ആഗോളതലത്തിൽ ഭീകരതയ്ക്കെതിരെ പോരാടാൻ ഇന്ത്യയ്ക്കൊപ്പം ബ്രിട്ടനുമെന്ന് പാക്കിസ്ഥാനെ അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയും; ലോകം ഒറ്റക്കെട്ടായി ഇന്ത്യക്കൊപ്പം നിൽക്കുമ്പോൾ മാറാതെ ബ്രിട്ടീഷ് ജനതയും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒടുവിൽ ബ്രിട്ടീഷുകാരും ഇന്ത്യക്കൊപ്പം നിൽക്കാൻ തയ്യാറാവുന്നു. ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ ഞങ്ങളുമുണ്ട് കൂടെ എന്ന പ്രഖ്യാപനം വരുന്നതോടെ ഇന്ത്യക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ് ബ്രിട്ടീഷ് ജനതയും. പ്രധാനമന്ത്രി തെരേസാ മേ തന്നെയാണ് ഇന്ന് അൽപസമയം മുമ്പ പാക് പ്രധാനമന്ത്രി ഇമ്രാനെ വിളിച്ച് ഇന്ത്യക്കെതിരെ യുദ്ധത്തിന് പോകരുതെന്ന നിലപാട് അറിയിച്ചത്. ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നതിനെ സ്വാഗതം ചെയത് ഇംഗ്ളീഷ് പ്രധാനമന്ത്രി ഭീകരതയ്ക്കെതിരെ ആവണം പാക്കിസ്ഥാന്റെ പോരാട്ടം എന്ന് അറിയിച്ചു. ഭീകരവാദത്തിന്റെ നടപടി എടുക്കണമെന്നും അവർ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ എഫ്-16 വിമാനം ഉപയോഗിച്ചത് അമേരിക്ക് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. എഫ്-16 വിമാനം ഉപയോഗിച്ചതിന് ഇന്ത്യ തെളിവ് കൈമാറിയിരുന്നു.
അമേരിക്കയുമായുള്ള ആയുധ കരാർപ്രകാരം ഭീകരവിരുദ്ധ നടപടികൾക്കുമാത്രമേ പാക്കിസ്ഥാന് എ16 വിമാനം ഉപയോഗിക്കാനാകൂ. ഈ സാഹചര്യത്തിൽ ഇന്ത്യൻ സേനയ്‌ക്കെതിരെ എഫ്.16 വിമാനം ഉപയോഗിച്ചെന്നാണ് ഇന്ത്യൻ വാദം. അതിർത്തിക്കുള്ളിൽ വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളടക്കമുള്ള തെളിവുകൾ പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP