Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതിരോധ സഹമന്ത്രി സുഭാഷ് ഭമ്രെ വിങ് കമാൻഡർ അഭിനന്ദനെ സന്ദർശിച്ചു; സന്ദർശനം ദില്ലയിലെ സൈനിക ആശുപത്രിയിൽ; അഭിനന്ദന്റ പേരിൽ വ്യാജ ട്വിറ്റർ സന്ദേശം

പ്രതിരോധ സഹമന്ത്രി സുഭാഷ് ഭമ്രെ വിങ് കമാൻഡർ അഭിനന്ദനെ സന്ദർശിച്ചു; സന്ദർശനം ദില്ലയിലെ സൈനിക ആശുപത്രിയിൽ; അഭിനന്ദന്റ പേരിൽ വ്യാജ ട്വിറ്റർ സന്ദേശം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പാക് കസ്റ്റഡിയിൽ നിന്ന് തിരിച്ചെത്തി ചികിത്സയിൽ കഴിയുന്ന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പ്രതിരോധ സഹമന്ത്രി സുഭാഷ് റാവു ഭമ്രെ സന്ദർശിച്ചു.ഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് അഭിനന്ദൻ ചികിത്സയിലിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ സുഭാഷ് ഭമ്രെയ്‌ക്കൊപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം എഎൻഐ പുറത്തുവിട്ടു. ചിത്രത്തിൽ പൂർണ ആരോഗ്യവാനായാണ് അഭിനന്ദനെ കാണുന്നത്.

അതേസമയം രാജ്യമാകെ അഭിനന്ദന്റെ ധീരതയെ വാഴ്‌ത്തുമ്പോൾ ചില കേന്ദ്രങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്.അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം അഭിനന്ദന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശമായിരുന്നു. അഭിനന്ദന്റെ ട്വീറ്റർ സന്ദേശം എന്ന പേരിൽ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് ദേശീയ വാർത്താ ഏജൻസി എ എൻ ഐ അറിയിച്ചു.

ഇന്നലെ പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിർമ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം ആരംഭിച്ചത്. അഭിനന്ദന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ആരോ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് എ എൻ ഐ അറിയിച്ചു.

നേരത്തെ അഭിനന്ദന്റെ പരിശോധനാ ഫലങ്ങൾ പുറത്തുവന്നിരുന്നു. വാരിയെല്ലിനും നട്ടെല്ലിന് കീഴെയും അഭിനന്ദന് ക്ഷതമേറ്റതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ പരിക്കുകൾ സാരമല്ലാത്തതിനാൽ അദ്ദേഹത്തിന് ഈയാഴ്ച തന്നെ ആശുപത്രി വിടാൻ കഴിയും എന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP