Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ക്രിക്കറ്റിന്റെ 'ഭൂതം, ഭാവി, വർത്തമാനം' ഒറ്റ ഫ്രെയിമിൽ; ഈ ചേട്ടന്മാരോളം ടഫ് ആയിട്ടുള്ളവരാരും ഇല്ലെന്ന് പൃഥ്വി ഷാ; ഏറ്റെടുത്ത് ആരാധകർ  

ഇന്ത്യൻ ക്രിക്കറ്റിന്റെ 'ഭൂതം, ഭാവി, വർത്തമാനം' ഒറ്റ ഫ്രെയിമിൽ; ഈ ചേട്ടന്മാരോളം ടഫ് ആയിട്ടുള്ളവരാരും ഇല്ലെന്ന് പൃഥ്വി ഷാ; ഏറ്റെടുത്ത് ആരാധകർ   

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി; ഇന്ത്യൻ ക്രിക്കറ്റിന്റെ 'ഭൂതം, ഭാവി, വർത്തമാനം' എല്ലാം ഒറ്റ ഫ്രെയിമിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഇന്ത്യൻ ടീമിന്റെ മൂന്ന് മുഖങ്ങളാണ് പോസ്റ്റിലുള്ളത്. മുൻ നായകൻ എംഎസ് ധോണി, നായകൻ വിരാട് കോഹ്ലി, ഭാവി താരമായി വിലയിരുത്തപ്പെടുന്ന ഷായുമാണ് ഫോട്ടോയിലുള്ളത്.

ഈ ചേട്ടന്മാരോളം ടഫ് ആയിട്ടുള്ളവരാരും ഇല്ലെന്ന ക്യാപ്ഷനോടെയാണ് ഷാ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹിറ്റ് ചിത്രമായ ഗല്ലി ബോയിലിയെ ഹിറ്റ് ഡയോലോഗാണിത്. ചിത്രവും ക്യാപ്ഷനും ഒരുപോലെ ഹിറ്റായിരിക്കുകയാണ്. പിന്നാലെ ഇതേ ചിത്രം തന്നെ തന്റെ എക്കാലത്തേയും പ്രിയപ്പെട്ട ഫിനിഷർമാർ എന്ന വാക്കുകളോടെ ഷാ ഇൻസ്റ്റ സ്റ്റോറിയായും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ വിൻഡീസിനെതിരെയായിരുന്നു ഷായുടെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ 134 റൺസ് നേടി ഷാ വരവറിയിച്ചു. പിന്നാലെ അടുത്ത ടെസ്റ്റിലും സെഞ്ചുറി നേടി. എന്നാൽ ഓസീസ് പര്യടനത്തിനിടെ പരുക്കേറ്റ ഷാ പുറത്തായി. പരുക്കിൽ നിന്നും തിരിച്ചു വന്ന ഷാ ഇന്ത്യൻ കുപ്പായത്തിൽ മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP