Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നവജ്യോത് സിങ് സിദ്ദുവിന്റെ സത്യസന്ധമായ ശ്രമങ്ങൾക്കും ഇമ്രാൻ ഖാന്റെ നല്ല മനസിനും നന്ദി'; ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദിന്റെ തിരിച്ചുവരവിൽ നവ്‌ജ്യോത് സിങ് സിദ്ദുവിന് നന്ദിപറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ ട്വീറ്റ്; ഇന്ത്യയും പാക്കിസ്ഥാനും ഇടയിൽ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി

'നവജ്യോത് സിങ് സിദ്ദുവിന്റെ സത്യസന്ധമായ ശ്രമങ്ങൾക്കും ഇമ്രാൻ ഖാന്റെ നല്ല മനസിനും നന്ദി'; ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദിന്റെ തിരിച്ചുവരവിൽ നവ്‌ജ്യോത് സിങ് സിദ്ദുവിന് നന്ദിപറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ ട്വീറ്റ്; ഇന്ത്യയും പാക്കിസ്ഥാനും ഇടയിൽ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യൻ വ്യോമ സേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ മോചിതനായതിന് പിന്നാലെ മുൻക്രിക്കറ്റ് താരവും കോൺഗ്രസ് മന്ത്രിയുമായ നവ് ജ്യോത് സിങ് സിദ്ദുവിന് നന്ദിയറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിദ്ദുവിന് നന്ദിയറിയിച്ചത്. അഭിനന്ദന്റെ തിരിച്ചു വരവിന് സ്വാഗതം എന്നറിയിച്ച ഉമ്മൻ ചാണ്ടി നവജ്യോത് സിങ് സിദ്ദുവിന്റെ സത്യസന്ധമായ ശ്രമങ്ങൾക്കും ഇമ്രാൻ ഖാന്റെ നല്ല മനസിനും നന്ദി എന്നും കൂട്ടിച്ചേർത്തു. ഇന്ത്യയും പാക്കിസ്ഥാനും ഇടയിൽ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി ട്വീറ്റ് ചെയ്തിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവിന്റെ വാക്കുകൾ തനിക്ക് കൂടുതൽ ധൈര്യം പകരുന്നുവെന്നും സിദ്ദു മറുപടിയായി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ സിദ്ദു ഏത് രീതിയിൽ ഔദ്യോഗികമായി ഇടപെട്ടിട്ടാണ് മോചനം സാധ്യമായത് എന്ന കാര്യത്തിൽ ഇതു വരെ വ്യക്തത ലഭിച്ചിട്ടില്ല. വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ മൂന്നു ദിവസം മുൻപാണ് പാക്കിസ്ഥാന്റെ പിടിയിലാകുന്നത്. വെള്ളിയാഴ്‌ച്ച വൈകിട്ടോടെയാണ് അഭിന്ദിനെ ഇന്ത്യയ്ക്ക് വിട്ടു നൽകിയത്. സമാധാന നീക്കം എന്ന രീതിയിലാണ് വൈമാനികനെ പാക്കിസ്ഥാൻ വിട്ടുനൽകിയതെങ്കിലും ജനീവ ഉടമ്പടിയുടെ പാലനം മാത്രമെന്നു വിലയിരുത്തലുണ്ടായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP