Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താണ് പാക്കിസ്ഥാന് എതിരെയുള്ള ഇന്ത്യൻ അറ്റാക്കിന് കാരണം ? പാക്കിസ്ഥാൻ ഭീകരർക്കെതിരെ എന്ത് നടപടി എടുക്കുന്നു ? ഇപ്പോൾ പാക്കിസ്ഥാന് സംഭവിച്ചത് ? പാക്കിസ്ഥാൻ ഭീകരവാദം കയറ്റി വിടുന്ന രാജ്യം തന്നെ; ഇമ്രാന് വെഞ്ചാമരം വീശുന്നവർ അറിയാൻ....; മാധ്യമപ്രവർത്തകൻ എം. എസ്. സനിൽ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എന്താണ് പാക്കിസ്ഥാന് എതിരെയുള്ള ഇന്ത്യൻ അറ്റാക്കിന് കാരണം ? പാക്കിസ്ഥാൻ ഭീകരർക്കെതിരെ എന്ത് നടപടി എടുക്കുന്നു ? ഇപ്പോൾ പാക്കിസ്ഥാന് സംഭവിച്ചത് ? പാക്കിസ്ഥാൻ ഭീകരവാദം കയറ്റി വിടുന്ന രാജ്യം തന്നെ; ഇമ്രാന് വെഞ്ചാമരം വീശുന്നവർ അറിയാൻ....; മാധ്യമപ്രവർത്തകൻ എം. എസ്. സനിൽ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എംഎസ് സനിൽ കുമാർ

ചിലർ അടുത്ത ഫോട്ടോയും പൊക്കി ഇറങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനിലേ ഒരു കൂട്ടം ആളുകൾ അഭിനന്ദിനെ ഇന്ത്യക്ക് തിരിച്ചു കൊടുക്കണം എന്ന പോസ്റ്ററുമായി നിൽക്കുന്ന ചിത്രം ആണ് പ്രചരിക്കുന്നത്. പാക്കിസ്ഥാനിൽ പ്രതികരിക്കാൻ ജനതയ്ക്ക് അത്രയേറെ സ്വാതന്ത്ര്യമുണ്ട്, മോദിയുടെ ഇന്ത്യയിൽ പ്രതികരിക്കുന്നവരെ ദേശദ്രോഹികൾ ആക്കുന്നു എന്നാണ് ഈ ഫോട്ടോ പ്രചരിപ്പിക്കുന്നവരുടെ വാദം. ഈ അവസരത്തിൽ ഒരു സുപ്രധാന കാര്യം പരിശോധിക്കേണ്ടതുണ്ട്.

എന്താണ് പാക്കിസ്ഥാന് എതിരെയുള്ള ഇന്ത്യൻ അറ്റാക്കിന് കാരണം ?

ഉത്തരം ലളിതം. പാക്കിസ്ഥാൻ ഭീകര വാദം കയറ്റി അയയ്ക്കുന്ന രാഷ്ട്രമാണ്. ഭീകര ക്യാമ്പുകൾ നിരവധി അവിടെ പ്രവർത്തിക്കുന്നു. അവിടെ ഇരുന്ന് തീവ്രവാദി നേതാക്കൾ ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നു. ഏറ്റവും ഒടുവിൽ പുൽവാമ വരെ. സഹിക്കുന്നതിന്റെ പരമാവധി ആയപ്പോൾ തിരിച്ചടിച്ചു.

പാക്കിസ്ഥാൻ ഭീകരർക്കെതിരെ എന്ത് നടപടി എടുക്കുന്നു ?

ഒന്നും ചെയ്യുന്നില്ല. കൊടും ഭീകരൻ ദാവൂദ് ഇബ്രാഹിം ഇസ്ലാമാബാദിനടുത്ത് പാക് പട്ടാളത്തിന്റെയും ഐ എസ് ഐ യുടെയും സുരക്ഷയിൽ വലിയ ബംഗ്‌ളാവിൽ കഴിയുന്നു. മുംബൈ ആക്രമണത്തിന് ദാവൂദിനോപ്പം നിന്ന മേമൻ സഹോദരന്മാർ കടന്നതും പാക്കിസ്ഥാനിലേക്ക്. കൊടും ഭീകരൻ ഹാഫിസ് സെയ്ദ് വൻ റാലി നടത്തി ഇന്ത്യയെ നിരന്തര ആക്രമണങ്ങൾ വഴി തകർക്കും എന്ന് പ്രഖ്യാപിച്ചത് പാക്കിസ്ഥാനിൽ. ഇപ്പോൾ പുൽവാമ ആക്രമണം മസൂദ് അസർ ആസൂത്രണം ചെയ്തത് പാക് പട്ടാളത്തിന്റെയും ഐ എസ് ഐ യുടെയും പിന്തുണയോടെ സൈനിക ആശുപത്രിയിൽ വെച്ച്. 226 പേർ മരിച്ച മുംബൈ ഭീകരാക്രമണത്തിന് ഭീകരർക്ക് കടൽ യാത്രയ്ക്ക് ട്രെയിനിങ് നൽകിയത് ഐ എസ് ഐ പാക്കിസ്ഥാനിലേ മംഗലം ഡാമിൽ. അവരെ താമസിപ്പിച്ചത് കറാച്ചിയിൽ. ഒരു ഭീകര സംഘടനയെയും പാക്കിസ്ഥാനിൽ നിന്ന് അടിച്ചു പുറത്താക്കാൻ പാക്കിസ്ഥാൻ ഇത് വരെ തയ്യാറായിട്ടില്ല.

ഇപ്പോൾ പാക്കിസ്ഥാന് സംഭവിച്ചത്.

പുൽവാമ സംഭവത്തോടെ പാക്കിസ്ഥാനിലെ ഭീകര സംഘടനകളും അവയുടെ പ്രവർത്തനവും ഭീകര കയറ്റുമതിയും ലോകത്തെ ബോധ്യപെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചു. അങ്ങനെ അനുകൂല നയതന്ത്ര പശ്ചാതതലം ഒരുക്കി കൗണ്ടർ അറ്റാക്ക്. തിരിച്ചടിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങിയെങ്കിലും ലോക രാജ്യങ്ങളിൽ ഒറ്റപ്പെട്ടു. ഭീകര രാഷ്ട്രമെന്ന ലേബൽ വൻ വിനയാണെന്ന് അവർക്ക് ബോധ്യമായി. ഭീഷണിയുടെ സ്വരം മാറ്റി നയതന്ത്ര ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ഇന്ത്യയ്ക്ക് മുന്നിൽ തത്കാലം വഴങ്ങാൻ പാക് പട്ടാളം നിർബന്ധിതരായി. പാക് ജനത ഭീകര വാദം പ്രോത് സാഹിപ്പിക്കുന്നവരല്ലെന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ സെറ്റ് ചെയ്യപ്പെട്ടു. നയതന്ത്ര ഭാഷയിൽ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടു. എന്നാൽ അപ്പോഴും പാക്കിസ്ഥാനിലേ ഭീകര സംഘടനകളെ പേരെടുത്തു പറയാനോ തള്ളിപ്പറയാനോ ഇമ്രാന് കഴിഞ്ഞില്ല. അതിനുള്ള അനുമതി പട്ടാളവും ഐ എസ് ഐ യും പാക് പ്രധാന മന്ത്രിക്കു നൽകിയില്ല എന്ന് ചുരുക്കം. ഇതിന് ശേഷമാണ് ഇന്ത്യൻ പൈലറ്റിനെ പാക് കയ്യിൽ കിട്ടുന്നത്. ചെന്നുപെട്ട ഊരാകുടുക്കിൽ നിന്ന് രക്ഷപെടാൻ ഇത് അവർ ഉപയോഗിച്ചു. പൈലറ്റിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയിൽ ചില ശക്തികളെ ഉന്മത്തരാക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യൻ സർക്കാർ പാക്കിസ്ഥാനെ ആക്രമിച്ചത് കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്നും വോട്ട് ആണ് ലക്ഷ്യമെന്നും പട്ടാളക്കാരെ ബലി ആക്കുക ആണെന്നുമുള്ള ഒരു പ്രചരണത്തിലേക്ക് വിഷയത്തെ എത്തിക്കാൻ അവർ ശ്രമിച്ചു. ഇന്ത്യയ്ക്കുള്ളിലെ കടുത്ത മോദി വിരോധികൾ ഇത് സസന്തോഷം ഏറ്റെടുക്കുകയും ചെയ്തു. ഒരേ സമയം ഇന്ത്യൻ സർക്കാർ കുഴപ്പക്കാരാണ് എന്ന് വരുത്തുകയും പാക്കിസ്ഥാൻ സമാധാന പ്രിയരാണ് എന്ന് ലോകത്തെ കാണിക്കുകയും ആയിരുന്നു തന്ത്രം. ഐ എസ് ഐ യുടെ കുത്തിത്തിരിപ്പുകൾ അറിയാവുന്ന ഇന്ത്യൻ പട്ടാളവും സർക്കാരും വിവിധ ഏജൻസികളും ഈ ട്രാപ്പിൽ വീണില്ല. അപ്പോഴേക്കും ഇന്ത്യയ്ക്ക് അകത്ത് നിന്നും വലിയ തോതിൽ മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിരുന്നു. യുദ്ധം വേണ്ട മുറവിളികൾ ഇന്ത്യയിലും പാക്കിസ്ഥാനിലും ആരംഭിച്ചു. ജനങ്ങളുടെ സ്വതന്ത്ര അഭിപ്രായത്തെ മാനിക്കുന്ന ഒരു ഭരണകൂടം എന്ന നിലപാട് പാക് സർക്കാർ സ്വീകരിച്ചു. സ്‌കൂളിൽ പോയതിന്റെ പേരിൽ വെടിയേറ്റ മലാലയുടെ രാഷ്ട്രത്തിൽ പിടിയിലായ ഇന്ത്യൻ പൈലറ്റിനെ ഇന്ത്യയ്ക്ക് വിട്ടു കൊടുക്കണം എന്ന് പറഞ്ഞ് കുറേ പേർ തെരുവിൽ ഇറങ്ങി. രൂപീകൃതമായതിൽ ഭൂരിപക്ഷം സമയവും പട്ടാളം ഭരിച്ച, ഇപ്പോഴും പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള, രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടെ ഏതിലും പട്ടാളം തീരുമാനം എടുക്കുന്ന ഒരു രാജ്യത്ത്, യുദ്ധ സമാനമായ സാഹചര്യത്തിൽ തടവിൽ പിടിച്ച ശത്രു രാജ്യത്തിന്റെ വൈമാനികനെ വിട്ടു കൊടുക്കണം എന്ന് പറഞ്ഞു ഒരു കൂട്ടം പാക് ജനങ്ങൾ തെരുവിൽ ഇറങ്ങിയത് എന്തോ മഹത് കാര്യമായി കാണാൻ കഴിയില്ല. ലോകത്തു ഇടം നഷ്ടപ്പെട്ട പാക്കിസ്ഥാന് ചുവടുറപ്പിക്കാൻ ഉള്ള പല നമ്പറുകളിൽ ഒന്ന്. പാക് ജനത സമാധാനപ്രിയരാണ്, ഇന്ത്യയുടെ ശത്രുവല്ല, ഇവിടെ ഭീകരതയ്ക്ക് സ്ഥാനമില്ല എന്നൊക്കെ പ്രചരിപ്പിക്കാനുള്ള ഒരു വേല. മുൻപ് സരബ് ജിത് സിംഗിനെ തൂക്കി കൊല്ലണം, കുൽ ഭൂഷൺ യാദവിനെ കൊല്ലണം എന്ന് പറഞ്ഞു തെരുവിൽ ഇറങ്ങിയവരാണ് ഇവർ. സരബ് ജിത് ജയിലിൽ അടിയേറ്റ് മരിച്ചപ്പോൾ ഒരു പ്രതികരണവും ഇല്ലാതിരുന്നവർ. ഇന്ത്യൻ ഫൈറ്ററുകൾ പറന്നെത്തിയപ്പോൾ, രാജ്യം ലോകത്ത് ഒറ്റപ്പെട്ടപ്പോൾ, സ്വന്തം പ്രധാനമന്ത്രി സമാധാനം സമാധാനം എന്ന് നിലവിളിക്കുമ്പോൾ തെരുവിൽ പോസ്റ്ററുമായി ഇറങ്ങിയ ഇവരെ മഹത്വവൽക്കരിക്കാൻ ഇറങ്ങിയ ചില ഇന്ത്യക്കാരെ കാണുമ്പോഴാണ് ചാണക്യ സൂത്രം ഓർമ വരുന്നത്. ഓക് സ് ഫോർഡിൽ പഠിച്ച ഇമ്രാൻ, ക്രിക്കറ്റിൽ കുറ്റി തെറിപ്പിക്കുന്ന ഇമ്രാൻ അങ്ങനെ തീരുമാനിച്ചു.... പൈലറ്റിനെ ഇന്ത്യയ്ക്ക് തിരിച്ചു തരും. സമാധാനമാണ് വലുത്. തുടങ്ങി ഇന്ത്യയിലെ ധീരന്മാർ ഇമ്രാന് ജയ് വിളി. നയതന്ത്ര തലത്തിൽ പാക്കിസ്ഥാൻ ജയിച്ചു. ഇന്ത്യ തോറ്റു. ഇമ്രാനും മോദിയും താരതമ്യം. ഇമ്രാൻഖാൻ പാക്കിസ്ഥാനിൽ തീരുമാനം എടുക്കാൻ കഴിവുള്ള ഒരു പ്രധാന മന്ത്രിയായി എന്ന് കൂടി വാഴ്‌ത്തി പ്പാട്ടുകാർ കൂട്ടിച്ചേർക്കണം എന്നപേക്ഷ. പാക് പട്ടാളമേധാവിയും ഐ എസ് ഐ മേധാവിയും ഇടവും വലവും നിന്ന് ഇമ്രാന് വെഞ്ചാമരം വീശുന്ന ഫോട്ടോ ഇന്ത്യൻ ആരാധകർ പ്രസിദ്ധീകരിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.

ഇനി ?,
1.പാക്കിസ്ഥാനിലേ പ്ലക്കാർഡ്, പോസ്റ്റർ പിടുത്തക്കാരുടെ പടം പ്രൊഫൈൽ ആക്കുന്ന ഇന്ത്യൻ വിദഗ് ധരോടാണ്.... ദാവൂദ്, മൗലാന, സായിദ്, മേമന്മാർ തുടങ്ങിയവരെ കൂടി ഇന്ത്യയ്ക്ക് തരാൻ പുതിയൊരു പോസ്റ്റർ എഴുതാൻ പറയണം.

2. കുറേ ഇന്ത്യക്കാരുടെ ആരാധ്യ പുരുഷൻ ആയ ഇമ്രാനിൽ നിന്ന് ഒരുറപ്പ് വാങ്ങണം. ഇനി പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു ആരും ഒരു സംഘടനയും ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്തരുത്. പാക് പിന്തുണയോടെ ഒരാളും ഒരിന്ത്യക്കാരന്റെയും ജീവൻ എടുക്കരുത്. പാക്കിസ്ഥാന് ഉള്ളിലേക്ക് നോക്കി ആദ്യം ഇമ്രാൻ പറയട്ടെ ഭീകര വാദത്തോട് കടക്കു പുറത്ത് എന്ന്. അത് വരെ ഇമ്രാനെ, നിങ്ങൾ ഇത് വരെ ആ കസേരയിൽ ഇരുന്ന പഴയ പാക് പ്രധാന മന്ത്രിമാരിൽ ഒരാൾ മാത്രം.

വാൽ :ശുലം, ഗർഭിണി, ആ 300 പേരുടെ പടങ്ങൾ എവിടെ, ഓക്‌സ് ഫോർഡ്, ക്രിക്കറ്റിന്റെ കരുത്ത്, യെ ദിയൂരപ്പ, കൽബുർഗി, ഗൗരി ലങ്കേഷ്, സംഘി തുടങ്ങി ഒരു പദത്തിനും നിരോധനം ഇല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP