Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹരിത കേരളം മിഷനിൽ ഇന്റേൺഷിപ്പിന് അവസരം; അഞ്ച് മുതൽ ഓൺലൈനായി അപേക്ഷിക്കാം

ഹരിത കേരളം മിഷനിൽ ഇന്റേൺഷിപ്പിന് അവസരം; അഞ്ച് മുതൽ ഓൺലൈനായി അപേക്ഷിക്കാം

ൻവയോൺമെന്റൽ സയൻസ്, ജിയോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ മേഖലകളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽഎഞ്ചിനീയറിങ്, കൃഷി എന്നീ മേഖലകളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാർത്ഥികൾക്കും ഹരിത കേരളംമിഷനിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തെര

ഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും ഹരിതകേരളം മിഷൻ സംസ്ഥാനഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകും.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക്സർട്ടിഫിക്കറ്റും സർക്കാർ അംഗീകൃത സ്റ്റൈപൻഡും നൽകുന്നതാണ്. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഓൺലൈൻസംവിധാനത്തിലൂടെ 2019 മാർച്ച് 5 മുതൽ 18-ാം തീയതി വൈകുന്നേരം 5 മണിവരെഅപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്www.haritham.kerala.gov.in എന്നവെബ്‌സൈറ്റ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP