Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിത്ത് ഔട്ട് ഫലിതം ഈ ലോക്കൽ സ്റ്റോറി വട്ടപൂജ്യം! അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും തിളങ്ങുന്ന പ്രകടനവുമായി ഹരിശ്രി അശോകൻ; കഥയൊരൽപം മാറ്റി നിർത്തിയാൽ ഈ ലോക്കൽ സ്റ്റോറി കൊള്ളാം; ഈ ചിത്രം കൊമേഡിയന്മാരുടെ സംസ്ഥാന സമ്മേളനം; രണ്ടരമണിക്കൂർ ചിരി സമ്മാനിക്കുന്ന ലോക്കൽ സ്റ്റോറി

വിത്ത് ഔട്ട് ഫലിതം ഈ ലോക്കൽ സ്റ്റോറി വട്ടപൂജ്യം! അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും തിളങ്ങുന്ന പ്രകടനവുമായി ഹരിശ്രി അശോകൻ; കഥയൊരൽപം മാറ്റി നിർത്തിയാൽ ഈ ലോക്കൽ സ്റ്റോറി കൊള്ളാം; ഈ ചിത്രം കൊമേഡിയന്മാരുടെ സംസ്ഥാന സമ്മേളനം; രണ്ടരമണിക്കൂർ ചിരി സമ്മാനിക്കുന്ന ലോക്കൽ സ്റ്റോറി

എം.എസ് ശംഭു

മിമിക്രിവേദികളിൽ നിന്ന് സിനിമയിലേക്ക് മുപ്പത് വർഷത്തിനു മേലുള്ള അഭിനയപാടവത്തിൽ നിന്ന് സംവിധായകനെന്ന കാൽവെൽപ്പിലേക്ക് ഹരിശ്രി അശോകൻ കടന്നെത്തിയപ്പോൾ പ്രേക്ഷകരെ നിരശാരപ്പെടുത്തിയില്ല. രഞ്ജിത്ത് ഇബൻ, സനീഷ് എന്നിവരുടെ കഥയിലും തിരക്കഥയിലും, ഹരിശ്രി അശോകൻ സംവിധാനം ചെയ്ത ഇന്റർ നാഷണൽ ലോക്കൽ സ്റ്റോറി പേരുപോലെ തന്നെ വെറൈറ്റിയാണ്. രാഹുൽമാധവ്, ധർമജൻ ബോൽഗാട്ടി, ബിജുകുട്ടൻ, ദീപക് മനോക് ജെയൻ നന്ദു, ടിനി ടോം തുടങ്ങിയ വൻ താരനിര തന്നെയാണ് ചിത്രത്തിലുൾപ്പെടുന്നത്.

ഒപ്പം തന്നെ സംവിധായകനായ ഹരിശ്രി അശോകനും ഒരു പ്രധാനവേഷത്തിൽ ചിത്രത്തിലെത്തുന്നു.വളരെ സിംപിൾ സ്റ്റോറി ലൈനിലൂടെ മുഴുനീളൻ ചിരി സമ്മാനിക്കുന്ന ചിത്രം. ഇന്റർനാഷണൽ കോമഡി എന്നൊക്കെ തന്നെ ചിത്രത്തെ പറയാം. ഗൗരവമുള്ള കഥയൊന്നും പ്രതീക്ഷിച്ച് ഈ ചിത്രം കാണാനായി ടിക്കറ്റ് എടുക്കേണ്ടതില്ല. രണ്ടരമണിക്കൂർ മനസറിഞ്ഞ് ചിരിച്ച് കാശ് വസൂലാക്കാൻ ഈ സിനിമ ധാരാളമാണ്.

കഥയിലേക്ക് കടന്നാൽ കാര്യമായ കഥയൊന്നും തന്നെയില്ലെങ്കിലും മേക്കിങ് മനോഹരമാക്കിയിട്ടുണ്ട്. തിരക്കഥയിൽ പലപ്പോഴും കൂടി ചേരാഴ്മകൾ തോന്നി എന്നത് മാത്രമാണ് ഏക ന്യൂനതായായി തോന്നിയത്. മലേഷ്യയിലെ വ്യാപാരിയായ മാധവൻ എന്ന വേഷത്തിലെത്തുന്ന നന്ദുവിലൂടെ കഥ തുടങ്ങുന്നു. പിന്നെ കഥ പറയുന്നത് കേരളമാണ്. വ്യാപാരിയായ നന്ദു കേരളത്തിലേക്ക് എത്തുന്നു. കൈനിറയെ രക്‌നങ്ങൾ. ഇത് ഒളിപ്പിച്ച് വയ്ക്കാനുള്ള ശ്രമത്തിനിടയിൽ തലയിലേക്ക് ഒരു അപകടത്തിൽ തന്റെ ഓർമ നഷ്ടപ്പെടുന്നു. പിന്നീട് കഥ കാലഘട്ടം അൽപം മുന്നോട്ട് കൊണ്ടുപോകുകയാണ്. നന്ദുവിന്റെ മൂന്ന് മക്കളിൽ മനോജ് കെ ജയൻ ,ടിനി ടോം, എന്നിവർ പ്രാധാന്യമർഹിക്കുന്ന വേഷത്തിലെത്തുന്നു. ഇവർ അല്പം ഗുണ്ടാസെറ്റും ബിസിനസും ഒക്കെയായി അൽപം സെറ്റപ്പ് ടീം തന്നെയാണ് ഇവർ.

കഥ ഈ ലൈനിൽ കടന്നു പോകുമ്പോൾ തന്നെ ലൈറ്റ് ആൻഡ് സൗണ്ട് നടത്തുന്ന ചെറുപ്പക്കാരും ഇവരുടെ ഗ്യാങ്ങിലേ അൽപം വിദ്യാസമ്പന്നനാ യുവാവിനെ തുറന്നുകാട്ടി രാഹുൽമാധവിന്റെ കഥാപാത്രം കടന്നെത്തെുന്നു. കഥയിൽ രാഹുൽ ഡോക്ടറാണ് കൂട്ടുകാർ മൈക്ക് സെറ്റ് നടത്തുന്നവരും. കഥ ഒരു കഴമ്പും ഇല്ലെങ്കിലും അത് അവതരിപ്പിച്ച ഹരിശ്രി അശോകന്റെ കഴിവിവിന് കയ്യടി നൽകണം. കാരണം ചങ്ങലകണ്ണി പോലെ കോമഡി പൂരമാണ് ഈ ചിത്രം.

പത്തു കാശിന് കൊള്ളാത്ത തിരക്കഥയെന്നത് മാത്രമാണ് ഏറെ ന്യുനത. ഒന്നാം ഭാഗത്തിൽ നിന്ന് രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോഴേക്കും ട്വിസ്റ്റുകൾ സമ്മാനിച്ച് മറ്റുപല കഥകളും കഥാപാത്രങ്ങളും കടന്നെത്തുന്നു. മുൻപ് പല സിനിമകളിലും ശ്രദ്ധേയമാക്കിയിട്ടുള്ള ഹരിശ്രീ അശോകന്റെ പൊടി കൈകളൊക്കെ ഈ സിനിമയിലും പ്രേക്ഷകന് കിട്ടും. സ്റ്റേജ് ഷോകൾ സംവിധാനം ചെയ്ത് ചിരിപൂരം ഒരുക്കിയ ഹരിശ്രീ അശോകന് രണ്ടരമണിക്കൂർ സിനിമ ചെയ്ത് ചിരിപ്പിക്കാൻ നിഷ്പ്രയാസം സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ ലോക്കൽ സ്റ്റോറി. കഥയിൽ അമ്മാവൻ കഥാപാത്രമായിട്ടാണ് അദ്ദേഹം കടന്നുവരുന്നത്. ഹരീശ്രി അശോകന്റെ കോമഡിയും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് തന്നെയാണ്. നർമത്തെ എങ്ങനെ പ്രേക്ഷകരിൽ സക്‌സസാക്കി മാറ്റാൻ സാധിക്കുമെന്നതിന്റെ ബ്രില്യൻസ് അദ്ദേഹം നല്ലപോലെ വിനിയോഗിച്ചിട്ടുണ്ട്.

രസികരെല്ലാം ഒരു കവലയിൽ കണ്ടുമുട്ടുന്ന പോലെ

മലയാള സിനിമയിലെ ഒരു രസികരേയെല്ലാം ഒരു കവലയിൽ കണ്ടു മുട്ടിയിൽ എങ്ങനെയുണ്ടാകും അതാണ് ഈ സിനിമയിലെ നർമരംഗങ്ങൾ.
ചങ്ങല പോലെ ചിരിപ്പിക്കാൻ ഓരോ കഥാപാത്രങ്ങളും കടന്നെത്തുകയാണ്. മികവ് തെളിയിച്ച സംവിധായകർ വരെ പലപ്പോഴും തോറ്റു പോയിട്ടുള്ളിടത്ത് കന്നി സംവിധായകനായി രംഗപ്രവേശനം ചെയ്ത ഹരിശ്രീ അശോകൻ ചില്ലറയല്ല ചിരിപ്പിക്കുന്നത്. കോമഡിയും കൂടി വർക്ക് ഔട്ട് ആയില്ലായിരുന്നെങ്കിൽ വമ്പൻ പരാജയമായേനെ ചിത്രം. വിത്ത് ഔട്ട് ഫലിതം ഈ ചിത്രം ഒരു വട്ടപൂജ്യം ആയേനെ.

കോമേഡിയന്മാരുടെ സംസ്ഥാന സമ്മേളനം എന്നൊക്കെ പറയില്ലേ അതാണ് സിനിമ.ധർമജൻ, ബിജുക്കുട്ടൻ, നന്ദു, തുടങ്ങി ഹരിശ്രി അശോകന്റെ ഒപ്പം നടന്നവരെയെല്ലാം അദ്ദേഹം സിനിമയിലെത്തിച്ചിട്ടുണ്ട്. കലാഭവൻ ഷാജോൺ, എംഎ‍ൽഎ റോളിലെത്തി ചിരിപ്പിച്ച സലിം കുമാർ എന്നിവരുടെ കോമഡിയാണ് കിടലൻ പെർഫോമൻസ്. ഒപ്പം തന്നെ ധർമജന്റെ നാച്ചുറാലിറ്റി കലക്കിയിട്ടുണ്ട്.

ഹരിശ്രീ അശോകന്റെ കന്നി സംവിധാനം പാളിയില്ല

വലിയ കഥയൊന്നും പ്രതീക്ഷിച്ച് ഈ സിനിമ കാണാൻ പോകണ്ട. ചിരിച്ച് ചിരിച്ച് വയറ് വിലങ്ങി പ്രേക്ഷകന് ഇറങ്ങി പോകാവുന്ന സിനിമയാണ്. എന്നാൽ ലവലേശം കഥയുണ്ട് എന്നൊക്കെ പറയാം. ഇടയ്ക്ക് സുരേഷ് കൃഷ്ണയൊക്കെ കടന്നെത്തുന്ന രംഗങ്ങളുണ്ട്. അൽപം വിരസത തോന്നുമെങ്കിലും പിന്നീടുള്ള കഥാപാത്രത്തിന്റെ രീതികൾ പ്രേക്ഷകന് ഇഷ്ടപ്പെട്ടിരിക്കും. മനോജ് കെ ജയന്റെ റോൾ വില്ലനാണോ കോമേഡിയനാണോ എന്നൊക്കെ ആശചര്യപ്പെട്ട് പോകും വിധമാണ്.

നായകവേഷത്തിൽ രാഹുൽ മാധവ് കലക്കിയിട്ടുണ്ട്. നായിക റോളിലെത്തിയ സുരഭി സന്തോഷ്, മമിതാ ബൈജു എന്നിവർക്ക് കാര്യമായ റോൾ ഉണ്ടായതായി തോന്നിയില്ല. ഇതൊരു നായക പ്രധാന്യമുള്ള സിനിമയുമല്ല. എല്ലാവർക്കും പ്രധാന്യം നൽകിയ റോൾ തന്നെയായിരുന്നു. ഗോപി സുന്ദർ, നാദിർഷാ അരുൺരാജ്എന്നിവരുടെ സംഗീതം, ഒപ്പം രാജീവ് ആലുങ്കൽ, ഹരിനാരായണൻ എന്നിവരുടെ ഗാനരചന കലക്കിയിട്ടുണ്ട്. അൽബിൻ ആന്റണിയുടെ ഛായാഗ്രഹണത്തിലൂടെ ചിത്രത്തെ കളറാക്കിയിട്ടുണ്ട്, രതീഷ് രാജിന്റെ എഡിറ്റിങ്ങും മനോഹരം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP