Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാണിക്ക വിലക്കിന് ആർഎസ്എസ് അനുകൂലമല്ലെന്നു സഹസർകാര്യവാഹ് മന്മോഹൻ വൈദ്യ; കാണിക്ക വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നു കേരളത്തിലെ നേതൃത്വവും; ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക വിലക്ക് പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല; ശബരിമല പ്രശ്‌നത്തിൽ ബോർഡ് നിലപാട് മാറും വരെ കാണിക്ക വിലക്കെന്നും ശശികല; സംഘപരിവാറിനുള്ളിൽ ഭിന്നത രൂക്ഷമാക്കി കാണിക്ക വിവാദം പുകയുന്നു

കാണിക്ക വിലക്കിന് ആർഎസ്എസ് അനുകൂലമല്ലെന്നു സഹസർകാര്യവാഹ് മന്മോഹൻ വൈദ്യ; കാണിക്ക വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നു കേരളത്തിലെ നേതൃത്വവും; ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക വിലക്ക് പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല; ശബരിമല പ്രശ്‌നത്തിൽ ബോർഡ് നിലപാട് മാറും വരെ കാണിക്ക വിലക്കെന്നും ശശികല; സംഘപരിവാറിനുള്ളിൽ ഭിന്നത രൂക്ഷമാക്കി കാണിക്ക വിവാദം പുകയുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന തീരുമാനത്തിൽ സംഘപരിവാറിനുള്ളിൽ ഭിന്നത രൂക്ഷം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന തീരുമാനം ആർഎസ്എസ് കൈക്കൊണ്ടിട്ടില്ലെന്നും അത്തരം തീരുമാനങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നുമുള്ള ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ പരസ്യപ്രഖ്യാപനമാണ് ഭിന്നത രൂക്ഷമാക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ ആർഎസ്എസ് അഖിലേന്ത്യാ നേതൃത്വം എതിർക്കാതിരിക്കുമ്പോൾ തന്നെയാണ് യുവതീ പ്രവേശന വിഷയത്തിലുള്ള കേരളത്തിലെ സംഘ പരിവാർ നേതാക്കളുടെ തീരുമാനം ആർഎസ്എസ് അഖിലേന്ത്യാ നേതൃത്വം തള്ളിക്കളയുന്നത്.

ഇന്നലെ കേരളത്തിൽ ആർഎസ്എസ് പരിപാടിയിൽ സംബന്ധിച്ച ആർഎസ്എസ് സഹസർകാര്യവാഹ് മന്മോഹൻ വൈദ്യയാണ് സംഘപരിവാർ തീരുമാനത്തെ തള്ളിക്കളഞ്ഞത്. തീരുമാനം തള്ളിക്കളയുക മാത്രമല്ല ഇത്തരം ഒരു തീരുമാനം കേരളത്തിലെ ആർഎസ്എസ് നേതൃത്വം കൈക്കൊണ്ടിട്ടുണ്ടോ എന്ന് വൈദ്യ ആരായുകയും ഇത്തരം തീരുമാനങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്ന് ആർഎസ്എസ് കേരളം നേതൃത്വത്തോട് വൈദ്യ ആവശ്യപ്പെടുകയും ചെയ്തു. .ശബരിമല പ്രശ്‌നത്തിൽ ഇതാദ്യമല്ല ദേശീയ ആർഎസ്എസ് നേതൃത്വവും കേരളത്തിലെ സംഘപരിവാർ നേതൃത്വവും രണ്ടു തട്ടിൽ നീങ്ങുന്നത്. ആർ.ഹരിയെപോലുള്ള അഖിലേന്ത്യാ നേതാക്കൾ ശബരിമല യുവതീ പ്രവേശന വിഷയത്തെ അനുകൂലിച്ച് മുന്നോട്ടു വന്നിരുന്നു. പക്ഷെ വൈദ്യയുടെ പ്രസ്താവന വന്നിട്ടും തങ്ങളുടെ നിലപാടിൽ നിന്ന് കടുകിട മാറില്ലാ എന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ..പി.ശശികല മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് മാറും അന്ന് വരെ ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക വിലക്ക് നിലനിൽക്കുക തന്നെ ചെയ്യുമെന്ന് ശശികല ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം വൈദ്യ പറഞ്ഞത് ശരിയാണെന്നു ഉന്നത ആർഎസ്എസ് നേതാവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ആർഎസ്എസ് ഇത്തരം ഒരു തീരുമാനം എടുത്തിട്ടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്നുള്ള ഒരു തീരുമാനവും ആർഎസ്എസ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടിട്ടില്ലെന്ന് ഉറപ്പാണ്. ഇന്നലെ വൈദ്യ പങ്കെടുത്തത് ആർഎസ്എസ് ശിബിരത്തിലാണ്. അല്ലാതെ ഉയർന്ന തലത്തിലുള്ള മീറ്റിങ് അല്ല. ആ സമയം ഒരു ചോദ്യം വന്നപ്പോൾ വൈദ്യ പ്രതികരിച്ചതാവണം. പരിവാർ പ്രസ്ഥാനങ്ങളിൽ നിന്ന് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുത് എന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. പക്ഷെ അത് ആർഎസ്എസ് തീരുമാനം അല്ല. പരിവാർ പ്രസ്ഥാനങ്ങളുടെ തീരുമാനം മാത്രമാണ്-ഉന്നത ആർഎസ്എസ് നേതാവ് പറഞ്ഞു.

വൈദ്യയുടെ പ്രതികരണം വന്നശേഷവും വളരെ ശക്തമായ ഭാഷയിലാണ് ശശികല ടീച്ചർ മറുനാടനോട് ഈ കാര്യത്തിൽ പ്രതികരണം നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുത് എന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നു- ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ..പി.ശശികല പ്രതികരിച്ചു. എല്ലാ ക്ഷേത്രങ്ങളിലും അല്ല തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മാത്രമാണ് കാണിക്ക വിലക്കിനു ആഹ്വാനം ചെയ്തത്. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊണ്ട നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഇത്തരം ഒരു തീരുമാനം ഹിന്ദു ഐക്യവേദി കൈക്കൊണ്ടത്.

വിഎച്ച്പി ഇങ്ങിനെ ഒരു തീരുമാനം എടുത്തിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് ഇങ്ങിനെ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ശബരിമല കർമ്മസമിതി ഇങ്ങിനെ ഒരു തീരുമാനം എടുത്തിട്ടുണ്ട്. വിഎച്ച്പി, ഹിന്ദു ഐക്യവേദി, ശബരിമല കർമ്മസമിതി തീരുമാനങ്ങൾ എല്ലാം തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുത് എന്ന തീരുമാനം എടുത്തത്. ശബരിമല പ്രശ്‌നത്തിൽ എന്ന് ദേവസ്വം ബോർഡ് നിലപാട് മാറ്റുന്നുവോ അന്ന് വരെ ഈ തീരുമാനം തുടരും എന്നാണ് പറഞ്ഞത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിട്ടാൽ വാദിക്കും പ്രതിക്കും തങ്ങൾ തന്നെ പണം നൽകുന്നു എന്ന അവസ്ഥ വരും. ഭക്തർ ക്ഷേത്രങ്ങളിൽ കാണിക്കയിടുന്ന പണമെടുത്ത് ആചാരലംഘനത്തിനു ബോർഡ് ചെലവിടുന്ന അവസ്ഥയും വരും. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി അഭിപ്രായം വ്യത്യാസം നിലനിൽക്കുമ്പോഴും കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ ക്ഷേത്രത്തിൽ കാണിക്ക വിലക്കുന്ന തീരുമാനങ്ങൾക്ക് എതിരായിരുന്നു. അദ്ദേഹം ഈ കാര്യത്തിൽ വിയോജിക്കുകയും ഇത്തരം തീരുമാനങ്ങളിൽ നിന്ന് പ്രസ്ഥാനത്തെ അകറ്റി നിർത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ തീരുമാനം എടുക്കുമ്പോൾ വളരെ വിഷമത്തോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടരുത് എന്ന തീരുമാനം ഞങ്ങൾ കൈക്കൊണ്ടത്.

ക്ഷേത്രങ്ങളിൽ കാണിക്കയിടരുത് എന്നത് ക്ഷേത്രം നശിപ്പിക്കുന്ന തീരുമാനത്തിനു തുല്യമാണ്. പക്ഷെ ശബരിമല പ്രശ്‌നത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നയസമീപനം മാറിയത് കാരണമാണ് ഇത്തരം ഒരു തീരുമാനം എടുക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്തത്-ശശികല ടീച്ചർ പറയുന്നു. എന്തായാലും വൈദ്യയുടെ പ്രസ്താവനയോടെ കാണിക്ക വിലക്ക് വിവാദം മുറുകുകയാണ്. എല്ലാ കാര്യത്തിലും ഒരേ സ്വരത്തിൽ തീരുമാനം എടുക്കാറില്ല പരിവാർ നേതാക്കൾ ഇതാദ്യമായി ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിഭിന്ന ചേരിയിൽ നിലയുറപ്പിക്കുകയാണ്. ഒരർത്ഥത്തിൽ ശബരിമല പ്രശ്‌നത്തിൽ ഇടത് സർക്കാരിനെ പിന്തുണയ്ക്കുന്ന ഒരു സമീപനം കൂടിയാണ് ആർഎസ്എസ് ദേശീയ നേതൃത്വത്തിൽ ഇപ്പോൾ വന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP