Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ അങ്ങോട്ട് നോക്കി നിൽക്കാം; നീ ജെസ്റ്റൊന്ന് ചേട്ടാന്ന് വിളിച്ചേ....കൊതി കൊണ്ടാടാ, ചേട്ടാന്ന് വിളി! സൗബിന് അഭിനന്ദിച്ച് കുമ്പളങ്ങി നൈറ്റ്‌സിലെ ഇഷ്ട സീൻ പങ്ക് വച്ച് അണിയറ പ്രവർത്തകർ; ഹാപ്പി സജി എന്ന കുറിപ്പോടെയെത്തിയ വീഡിയോ ട്രെന്റിങ് ലിസ്റ്റിൽ

ഞാൻ അങ്ങോട്ട് നോക്കി നിൽക്കാം; നീ ജെസ്റ്റൊന്ന് ചേട്ടാന്ന് വിളിച്ചേ....കൊതി കൊണ്ടാടാ, ചേട്ടാന്ന് വിളി! സൗബിന് അഭിനന്ദിച്ച് കുമ്പളങ്ങി നൈറ്റ്‌സിലെ ഇഷ്ട സീൻ പങ്ക് വച്ച് അണിയറ പ്രവർത്തകർ; ഹാപ്പി സജി എന്ന കുറിപ്പോടെയെത്തിയ വീഡിയോ ട്രെന്റിങ് ലിസ്റ്റിൽ

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയ സൗബിൻ ഷാഹിറിന് അഭിനന്ദനങ്ങൾ നേർന്ന് കുമ്പളങ്ങി നൈറ്റ്സ് ടീം പുറത്ത് വിട്ട് വീഡിയോ ട്രെന്റിങിൽ ലിസ്റ്റിൽ. ജെസ്റ്റൊന്ന് ചേട്ടാന്ന് വിളിച്ചേ....കൊതി കൊണ്ടാടാ, ചേട്ടാന്ന് വിളി...' എന്നുള്ള ചിത്രത്തിലെ രസകരമായ വീഡിയോ പങ്കു വച്ചാണ് കുമ്പളങ്ങി ടീം തങ്ങളുടെ സജിക്ക് ആശംസകൾ നേർന്നത്.

'സുഡാനി ഫ്രെം നൈജീരിയ'യിലെ മജീദ് എന്ന കഥാപാത്രമാണ് സൗബിന് പുരസ്‌കാരം നേടിക്കൊടുത്തത്. പ്രേക്ഷകരുടെ ഇഷ്ട സീൻ പങ്കുവച്ച് എത്തിയ വീഡിയോ ഇപ്പോൾ ട്രെന്റിങിലാണ്.

കുമ്പളങ്ങി നൈറ്റ്സിൽ 'സജി നെപ്പോളിയൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിൻ, 'ബോബി' എന്ന കഥാപാത്രം അവതരിപ്പിച്ച ഷെയ്ൻ നിഗമിനോട് തന്നെ ചേട്ടാ എന്നു വിളിക്കാൻ പറയുന്ന സീനാണിത്. ഷെയ്നോട് 'കൊതി കൊണ്ടാടാ, ചേട്ടാന്ന് വിളി' എന്നു പറയുന്ന സൗബിന്റെ ഡയലോഗ് ഏറെ ഹിറ്റായിരുന്നു. സജി എന്ന കഥാപാത്രമാണ് തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും അധ്വാനം നൽകിയ റോളെന്നാണ് സൗബിൻ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP