Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുൽവാമയിൽ കൊലപ്പെട്ട തമിഴ്‌നാട് സ്വദേശിയായ ജവാന്റെ കുടുംബത്തിലേക്ക് ഒഴുകിയെത്തുന്ന സഹായങ്ങൾ വിധവ കൊണ്ടുപോവാതിരിക്കാൻ നിർബന്ധിത വിവാഹത്തിന് വീട്ടുകാർ ശ്രമിക്കുന്നതായി പരാതി; കുഴിമാടത്തിലെ സാമ്പ്രാണി കത്തിത്തീരും മുൻപ് കൊല്ലപ്പെട്ട ജവാന്റെ സഹോദരനെ കെട്ടാൻ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ച് പരാതിയുമായി യുവതി

പുൽവാമയിൽ കൊലപ്പെട്ട തമിഴ്‌നാട് സ്വദേശിയായ ജവാന്റെ കുടുംബത്തിലേക്ക് ഒഴുകിയെത്തുന്ന സഹായങ്ങൾ വിധവ കൊണ്ടുപോവാതിരിക്കാൻ നിർബന്ധിത വിവാഹത്തിന് വീട്ടുകാർ ശ്രമിക്കുന്നതായി പരാതി; കുഴിമാടത്തിലെ സാമ്പ്രാണി കത്തിത്തീരും മുൻപ് കൊല്ലപ്പെട്ട ജവാന്റെ സഹോദരനെ കെട്ടാൻ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ച് പരാതിയുമായി യുവതി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: പുൽവാമയിലെ ഭീകരാക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും ഇന്ത്യൻ ജനതയുടെ മനസിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മുഖമാണ്. ഈ അവസരത്തിലാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്റെ ഭാര്യയെ മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്. പുൽവാമയിൽ വച്ച് രാജ്യത്തിനായി ജീവൻ വെടിഞ്ഞ സിആർപിഎഫ് ജവാൻ എച്ച് ഗുരുവിന്റെ ഭാര്യയെ ഭർതൃ സഹോദരനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇപ്പോൾ പരാതിയുയരുന്നത്. ജവാന്റെ വിരമൃത്യുവിന് പിന്നാലെ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ കുടുംബത്തിന് പുറത്ത് പോകാതിരിക്കാനാണ് വീട്ടുകാരുടെ ശ്രമമെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

ഭർതൃ സഹോദരനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്ന് കാട്ടി ഗുരുവിന്റെ ഭാര്യ കലാവതി (25) മാണ്ഡ്യ പൊലീസൽ പരാതി നൽകിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരം പുറം ലോകമറിയുന്നത്. കൊല്ലപ്പെട്ട ജവാന്റെ ചിത കെട്ടടങ്ങും മുൻപ് തന്നെ മറ്റൊരു വിവാഹത്തിന് വിധവയെ നിർബന്ധിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. കലാവതി പരാതി നൽകിയെങ്കിലും ഇതുവരെ പൊലീസ് കേസെടുക്കാൻ തയാറായിട്ടില്ലെന്നാണ് വിവരം.

സംഭവം പുറത്തായാൽ സമൂഹത്തിൽ നിന്നും വലിയ എതിർപ്പിന് കാരണമാകുമെന്നും അതുകൊണ്ട് തന്നെ ഫ്രശ്‌നം രമ്യമായി പരിഹരിക്കുന്നതാണ് ഉത്തമമെന്നും പൊലീസ് കലാവതിയുടെ ഭർത്തൃവീട്ടുകാരോട് പറഞ്ഞു. നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായം കൂടാതെ പൊതുജനങ്ങളിൽനിന്നും സ്വകാര്യസ്ഥാപനങ്ങളിൽനിന്നുമുള്ള സഹായങ്ങളും ലഭിക്കുന്നുണ്ട്. ഇത് കുടുംബത്തിന് പുറത്തുപോകാതിരിക്കാനാണ് ഭർതൃസഹോദരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നിർബന്ധിക്കുന്നതെന്നാണ് ആരോപണം.

ജവാന്മാരുടെ കുടുംബങ്ങളെ തേടി സഹായ ഹസ്തം

പുൽവാമ ഭീകരാക്രമണത്തിൽ കുൽവിന്ദർ സിങ്ങടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്മാരുടെ കുടുംബങ്ങൾക്ക് കഴിയുന്നത്ര സഹായങ്ങൾ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ആവുന്നതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനൊപ്പം വിവിധ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സഹായവുമായെത്തുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് കോടി വീതം നൽകാനുള്ള പ്രത്യേക പദ്ധതിയും തയ്യാറാക്കി. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് സഹകരണമില്ലെന്ന തരത്തിലാണ് ബിസിസിഐയുടെ ഇടപെടലെത്തുന്നത്.

പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിഷേധത്തിന് പുതിയ തലവും നൽകി. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷൻ എടുത്തുമാറ്റിയത്. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങൾ മാറ്റിയതെന്ന് അസോസിയേഷൻ വ്യക്തമാക്കി. മുൻ പാക് ക്യാപ്റ്റനും നിലവിൽ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാൻദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്. സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രങ്ങൾ സ്ഥാപിച്ചിരുന്നത്.

ഭീകരാക്രമണത്തിനെതിരെ രാജ്യത്തുയർന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ. എല്ലാവരും ചേർന്ന് ചർച്ച ചെയ്ത ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. പിസിഎ ട്രഷറർ അജയ് ത്യാഗി വ്യക്തമാക്കി. പുൽവാമ ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാക് സർക്കാർ നടപടികളൊന്നും എടുത്തതുമലില്ല. ഇമ്രാൻ ഖാനാണ് നിലവിൽ പ്രധാനമന്ത്രി. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിഷേധം. വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ കുൽവിന്ദർ സിങ്ങിന്റെ മാതാപിതാക്കളെ അനന്ദ്പുർ സാഹിബിലുള്ള ഗ്രാമത്തിലെത്തി സന്ദർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പ്രഖ്യാപിച്ചു. ഗ്രാമത്തിലെ സ്‌കൂളിനും ലിങ്ക് റോഡിനും വീരമൃത്യു വരിച്ച ജവാന്റെ പേരുനൽകും.

ജവാന്റെ മാതാപിതാക്കൾക്ക് പ്രതിമാസം 10,000 രൂപവീതം ആജീവനാന്ത പെൻഷൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 12 ലക്ഷം രൂപ കുടുംബത്തിന് നൽകുന്നതിന് പുറമെയാണിത്. വീരമൃത്യു വരിച്ച ജവാന് മക്കളില്ലാത്തതിനാൽ സർക്കാർ ജോലി ആർക്കും നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ആജീവനാന്ത പെൻഷൻ ഏർപ്പെടുത്തത്. ഇതിന് സമാനമായി എല്ലാ സംസ്ഥാനങ്ങളും ധീരജവാന്മാരുടെ കുടുംബത്തെ ഏറ്റെടുക്കുകയാണ്. അതിനിടെ, പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ നസീർ അഹമ്മദിന്റെ കുടുംബത്തിന് 20 ലക്ഷംരൂപ സാമ്പത്തിക സഹായം അനുവദിക്കുമെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

വീരമൃത്യു വരിച്ച സിആർപിഎഫ് സൈനികരുടെ കുടുംബങ്ങൾക്ക് ബി.സി.സിഐ അഞ്ചു കോടി രൂപ ധനസഹായം നൽകണമെന്ന് ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്നയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച ബി.സി.സിഐ ഇടാക്കാല ഭരണസമിതി (സി.ഒ.എ) മുന്നാകെയാണ് ഖന്ന ഈ ആവശ്യം അറിയിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെടുമെന്നാണ് സൂചന. അങ്ങനെ വന്നാൽ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി മാറും. രാജ്യത്തെ ഏറ്റവും വലിയ കായിക സംഘടനയാണ് ബിസിസിഐ. അതുകൊണ്ട് തന്നെ അഞ്ച് കോടി നൽകുക അവർക്ക് ബുദ്ധിമുട്ടള്ള കാര്യവുമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP