Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ വീരയോദ്ധാവ് അഭിനന്ദൻ വർത്തമാനെ നാളെത്തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് പാക്കിസ്ഥാൻ; വിലപേശൽ തന്ത്രം പാളിയതോടെ ഇന്ത്യൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇമ്രാൻഖാൻ; രാജ്യാന്തര സമ്മർദ്ദവും ഏറിയതോടെ പാക് നീക്കമെന്ന് വിലയിരുത്തൽ; ഇന്ത്യൻ പൈലറ്റിനെ വച്ച് മോദിയെക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിച്ച പാക് തന്ത്രം പാളി; അറസ്റ്റ് ചെയ്ത ഇന്ത്യൻ സൈനികനെ നാളെ ഇന്ത്യക്ക് കൈമാറുമെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി; മോദിയോട് നേരിട്ട് സംസാരിച്ച് ഇക്കാര്യം അറിയിക്കുമെന്നും പ്രഖ്യാപനം

ഇന്ത്യയുടെ വീരയോദ്ധാവ് അഭിനന്ദൻ വർത്തമാനെ നാളെത്തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് പാക്കിസ്ഥാൻ; വിലപേശൽ തന്ത്രം പാളിയതോടെ ഇന്ത്യൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇമ്രാൻഖാൻ; രാജ്യാന്തര സമ്മർദ്ദവും ഏറിയതോടെ പാക് നീക്കമെന്ന് വിലയിരുത്തൽ; ഇന്ത്യൻ പൈലറ്റിനെ വച്ച് മോദിയെക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിച്ച പാക് തന്ത്രം പാളി; അറസ്റ്റ് ചെയ്ത ഇന്ത്യൻ സൈനികനെ നാളെ ഇന്ത്യക്ക് കൈമാറുമെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി; മോദിയോട് നേരിട്ട് സംസാരിച്ച് ഇക്കാര്യം അറിയിക്കുമെന്നും പ്രഖ്യാപനം

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ളാമാബാദ്; പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ നാളെ തന്നെ ഇന്ത്യയെ തിരികെ ഏൽപിക്കുമെന്ന് പാക്കിസ്ഥാൻ. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ തന്നെയാണ് സ്ഥിരീകരിക്കുന്നത്. ഇന്ത്യൻ പൈലറ്റിനെ വച്ച് വിലപേശാൻ പാക്കിസ്ഥാൻ അവസാന ശ്രമവും നടത്തി നോക്കിയെങ്കിലും അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് പാക് പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് തിരിച്ചേൽപിക്കുമെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കുന്നത്.

മോദി ഇമ്രാനുമായി സംസാരിച്ച ശേഷം ഇക്കാര്യം ആലോചിക്കാം എന്ന നിലപാടാണ് പാക്കിസ്ഥാൻ നേരത്തേ സ്വീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് പൊടുന്നനെ പാക് പ്രധാനമന്ത്രി ഇമ്രാൻ തന്നെ അഭിനന്ദനെ നാളെത്തന്നെ ഇന്ത്യക്ക് കൈമാറുമെന്ന നിലപാട് പ്രഖ്യാപിക്കുന്നത്. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഇക്കാര്യം പ്രഖ്യാപിച്ചതായാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയുന്നത്. പാക് മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രശ്‌നം വഷളാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാൻ മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു എന്നും അദ്ദേഹത്തെ ലഭ്യമായില്ലെന്നും ഇമ്രാൻ വെളിപ്പെടുത്തി. സമാധാന ശ്രമത്തിന്റെ ഭാഗമായി ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നു എന്നാണ് പാക് പാർലമെന്റിൽ ഇമ്രാൻ വ്യക്തമാക്കിയിട്ടുള്ളത്.

കാണ്ഡഹാർ മോഡലിൽ പാക് വിലപേശൽ നടത്തുന്നുവെന്ന ആക്ഷേപമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോടെ ഉയർന്നത്. എന്നാൽ ഇത് ചർച്ചയാതത് ഭീകരവാദികളെ സഹായിച്ചതിന്റെ പേരിൽതന്നെ ഒറ്റപ്പെട്ട പാക്കിസ്ഥാന് തിരിച്ചടിയാകുമെന്ന നിലവന്നു. അതോടെ മോദി വിളിച്ചില്ലെങ്കിലും വർത്തമാനെ നാളെ തന്നെ കൈമാറുമെന്നും താൻ തന്നെ മോദിയുമായി നേരിട്ട് സംസാരിച്ച് ഇക്കാര്യം അറിയിക്കുമെന്നും ഇമ്രാൻ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്നലെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ പിടിയിലായ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വിട്ടുനൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദി ഇമ്രാൻഖാനുമായി ചർച്ച നടത്തണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു പാക്കിസ്ഥാൻ. ഇതോടെ പാക്കിസ്ഥാൻ വീണ്ടുമൊരു ഗൂഢതന്ത്രം മെനയുകയാണെന്ന സൂചനകളും വിലയിരുത്തലുകളും വന്നു.
'പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ പൈലറ്റിനെ വിട്ടുനൽകും.. അതിന് മുമ്പ് ചർച്ചവേണം' എന്ന ഉപാധിയാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചത്. ഇതോടെ പാക്കിസ്ഥാൻ മണ്ണിൽ ഇജക്ട് ചെയ്ത് ഇറങ്ങിയ ഇന്ത്യൻ ഭടനെ വച്ച് വിലപേശാനുള്ള അതിനീചമായ തന്ത്രമാണ് പാക്കിസ്ഥാൻ പയറ്റാൻ പോകുന്നതെന്ന ചർച്ചകൾ സജീവമായി.

ഇന്ത്യ ഇനി പാക് മണ്ണിൽ ആക്രമണം നടത്തില്ലെന്നതുൾപ്പെടെ ഉപാധികൾ വച്ചുകൊണ്ട് ഇന്ത്യൻ സൈനികനെ വച്ച് വിലപേശാനാണ് പാക് നീക്കമെന്ന ആക്ഷേപവും ഉയർന്നു. പാക് വിദേശകാര്യമന്ത്രിയുടെ വാക്കുകൾ പുറത്തുവന്നതോടെ ഇന്ത്യ ഇക്കാര്യം ഗൗരവത്തോടെ സമീപിച്ചത്. വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്കു തിരിച്ചു നൽകാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞുവെങ്കിലും പക്ഷേ അതിന് ഉപാധി വയ്ക്കുകയായിരുന്നു. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഷാ മഹമ്മൂദിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

'പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷണർക്ക് ഇന്ത്യ ഒരു കത്ത് കൈമാറിയിട്ടുണ്ട്. ഞങ്ങൾ അത് പരിശോധിക്കും. തുറന്ന മനസോടെ ഇന്ത്യയുടെ ആവശ്യം പരിശോധിക്കും. അതിൽ ചർച്ചയുമായി മുന്നോട്ടു പോകണമോയെന്ന് തീരുമാനിക്കം. പ്രശ്‌നങ്ങൾ അവസാനിക്കുമെങ്കിൽ പിടികൂടിയ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകാൻ ഞങ്ങൾ തയ്യാറാണ്.' - ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയം ടെലിഫോണിൽ സംസാരിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തയ്യാറാണെന്ന് പറഞ്ഞാണ് മഹമ്മൂദ് ഖുറേഷി പ്രതികരിച്ചത്.

ഇന്നലെ രാവിലെയാണ് ഇന്ത്യൻ മണ്ണിലേക്ക് ബോംബുകൾ വർഷിക്കാനെത്തിയ പാക് എഫ്-16 യുദ്ധവിമാനങ്ങളെ തുരത്തുന്നതിന് ഇന്ത്യൻ മിഗ് വിമാനങ്ങൾ പറന്നുയരുന്നതും ലക്ഷ്യം നിറവേറ്റുന്നതിനിടെ അഭിനന്ദൻ വർത്തമാൻ പറത്തിയ ഫ്ളൈറ്റ് പാക് മണ്ണിൽ തകർന്നുവീഴുന്നതും. ഇതിന് പിന്നാലെ വർത്തമാനെ നാട്ടുകാർ ആക്രമിക്കുന്നതും പിന്നീട് പാക് സൈനികരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ ഈ ദൃശ്യങ്ങൾ പാക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ലോക മാധ്യമങ്ങളിൽപോലും വ്ന്നിട്ടും ഇന്ത്യൻ സൈനികൻ പിടിയിലായി എന്ന വിവരം പാക്കിസ്ഥാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിക്കാൻ തയ്യാറായില്ല.

യുദ്ധത്തിന് പാക്കിസ്ഥാൻ ഇല്ലെന്നും ഇന്ത്യൻ ആക്രമണം പാക് മണ്ണിൽ നടന്നതിന് പിന്നാലെ ഇന്നലെ വെറുമൊരു 'ഡെമോൺസ്ട്രേഷൻ' ആണ് ഉദ്ദേശിച്ചതെന്നും ആയിരുന്നു ഇമ്രാന്റെ പ്രതികരണം. എന്നാൽ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സൈനിക ക്യാമ്പുകൾ ആക്രമിക്കാനും ബോംബിട്ട് തകർക്കാനും ഇന്ത്യൻ മണ്ണിലെ സൈനിക പോസ്റ്റുകളിൽ നാശം വിതയ്ക്കാനുമാണ് പാക്കിസ്ഥാൻ ഉദ്ദേശിച്ചത്. എന്നാൽ പാക് വിമാന സാന്നിധ്യം റഡാറിൽ ദ്ൃശ്യമായപ്പോഴേ തയ്യാറായി നിന്ന ഇന്ത്യൻ സൈന്യം അഭിനന്ദന്റെ നേതൃത്വത്തിൽ പറന്നുയർന്നു.

ഇന്ത്യൻ വിമാനങ്ങളുടെ വെടിവയ്പ് തുടങ്ങിയതോടെ തന്നെ പാക് വിമാനങ്ങൾ തിരിച്ച് പറന്നു. ഇതിനിടെ കൊണ്ടുവന്ന ബോംബുകൾ അതിർത്തിക്ക് സമീപം നിക്ഷേപിച്ച് കടന്നു. പക്ഷേ, ഒരു എഫ് -16 വിമാനം വെടിയേറ്റ് നിലംപതിച്ചു. ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചില്ലെങ്കിലും ദൃ്ശ്യമുൾപ്പെടെ ഇന്ത്യ പുറത്തുവിട്ടു. ഈ ആക്രമണത്തിന് ഇടെയാണ് പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദൻ പറത്തിയ ഇന്ത്യൻ മിഗ് അതിർത്തിയിൽ വെടിയേൽക്കുന്നതും അതിർത്തി കടന്ന് നിലംപതിക്കുന്നതും.

ഇജക്ട് ചെയ്ത അഭിനന്ദ് പാക് സിവിലിയന്മാരുടെ പിടിയിലകപ്പെട്ടത് ഏറെനേരത്തെ ചെറുത്തുനിൽപിന് ശേഷമാണ്. പിന്നീട് ക്രൂര മർദ്ദനം അരങ്ങേറി. പാക് സൈനികരുടെ കസ്റ്റഡിയിലും പീഡനമുണ്ടായെന്നാണ് സൂചനകൾ. മുഖത്ത് രക്തംവാർന്ന നിലയിലും കൈകാലുകൾ കെട്ടിയ നിലയിലുമാണ് ആദ്യ വീഡിയോയും ദൃശ്യങ്ങളും പുറത്തുവന്നത്. കണ്ണുകൾ മൂടിക്കെട്ടിയ നിലയിലാണ് ചോദ്യം ചെയ്തത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് പാക്കിസ്ഥാനെതിരെ ഉയർന്നത്. ഇത് ലോക മാധ്യമങ്ങളിലും ചർച്ചയായി.

ഇത്തരത്തിൽ ലോകത്ത് ഒറ്റപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് പുതിയ നീക്കവുമായി ഇമ്രാൻ എത്തുന്നത്. ഇന്ന് രാത്രിതന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും വർത്തമാനിനെ കൈമാറുന്നകാര്യം അറിയിക്കുമെന്നുമാണ് ഇമ്രാൻ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP