Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമഗ്ര വികസനത്തിന്റെ സമഭാവനയുമായി ഫൊക്കാന

സമഗ്ര വികസനത്തിന്റെ സമഭാവനയുമായി ഫൊക്കാന

അനിൽ ആറന്മുള

ഹ്യൂസ്റ്റൺ : അഭൂതപൂർവമായ വിജയം കൊയ്ത കേരളാ കൺവെൻഷൻ നൽകിയ ആത്മവിശ്വാസത്തിന്റെ നിറവിൽ കേരളത്തിലെയും അമേരിക്കയിലെയും മലയാളികകൾക്കായി ഒരു നൂറു പരിപാടികളുമായി ഫൊക്കാന നേതാക്കൾ. പ്രളയത്തിൽ എല്ലാം നശിച്ച മലയാളികള്ക്കായി കേരളത്തിലെ പത്തു ജില്ലകളിൽ പത്തു വീടുകൾ വീതം നിർമ്മിച്ചു നൂറു കുടുംബങ്ങളെ കരകയറ്റാനായി ഫൊക്കാന തീരുമാനിച്ചു. ഫോകാനയും കേരള സർക്കാരിന്റെ ഭവനം ഫൗണ്ടേഷനും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പാക്കുക.

അതിന്റെ ഭാഗമായി ആദ്യത്തെ പത്തു വീടുകളുടെ തറക്കല്ലിടൽ ഫെബ്രുവരി 14 നു മൂന്നാറിൽ നടത്തി. തോട്ടം തൊഴിലാളികൾക്കായി നിർമ്മിച്ചു നൽകുന്ന ആദ്യത്തെ വീടുകൾ ഈ ഏപ്രിൽമാസം പൂർത്തീകരിച്ചു നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു പണി ആരംഭിച്ചതായി ഫൊക്കാന പ്രസിഡന്റ് ശ്രി മാധവൻ നായർ അഭിമാനപൂർവം അറിയിച്ചു. അടുത്തവർഷം അറ്റ്‌ലാന്റിക് സിറ്റിയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷന് മുമ്പ് 100 വീടുകളുടെയും പണി തീർത്തു താക്കോൽദാനം നിർവഹിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഫെബ്. 24 നു ഞായറാഴ്ച ഹൂസ്റ്റണിലെ കേരള ഹൗസിൽ കൂടിയ ഫൊക്കാന കോർ കമ്മിറ്റിയിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

റീജിയണൽ വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് മാധവൻ നായർ, ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ, മുൻ പ്രെസിഡന്റെ ജികെ പിള്ള, പി ആർ ഓ അനിൽ ആറന്മുള കോർ കമ്മറ്റി അംഗങ്ങളായ പൊന്നു പിള്ള, റെനി കവലയിൽ, ആൻഡ്രൂ ജേക്കബ്, സുനിൽ മേനോൻ, ജയൻ അരവിന്ദാക്ഷൻ മലയാളി അസോസിയേഷൻ സെക്രട്ടറി വിനോദ് വാസുദേവൻ എന്നിവരെ കൂടാതെ എബ്രഹാം തോമസ്, സുരേഷ് രാമകൃഷ്ണൻ, മാഗ് മുൻ പ്രസിഡണ്ട് തോമസ് ചെറുകര , ഹെന്റി പോൾ, മോൻ സി തോമസ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

തിരുവനന്തപുരത്തു സംസ്ഥാന ഗവർണറും എട്ട് മന്ത്രിമാരെയും ഒരുഡസൻ എം എൽ ഏ മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഉജ്വല വിജയം നേടിയ ഒരു കൺവെൻഷൻ നടത്തി കരുത്ത് തെളിയിച്ച പ്രസിഡന്റ് മാധവൻ നായർക്ക് അംഗങ്ങളുടെ അനുമോദന പ്രവാഹത്തോടെയാണ് മീറ്റിങ് ആരംഭിച്ചത്.

കേരളത്തിന്റെ വികസന ചക്രവാളത്തിൽ നാഴിക കല്ലുകൾ ആകുന്ന പുതിയ പരിപാടികളെക്കുറിച്ചു രഞ്ജിത് പിള്ള അംഗങ്ങളെ അറിയിച്ചത് ഹര്ഷാരവങ്ങളോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്.

എയ്ൻജൽ കണക്ട്, വിവരസാങ്കേതിക വിദ്യാ കൈമാറ്റം (ടെക്‌നോള് ജി എക്‌സ്‌ചേഞ്ച്) പരിപാടി, കുട്ടികളുടെ ഓൺലൈൻ വഴിയുള്ള മലയാള വിദ്യാഭ്യാസം എന്നിവ അവയിൽ ചിലതു മാത്രം .
ഒപ്പം ഫൊക്കാന ഫൗണ്ടേഷൻ കേരള സർക്കാരുമായി ചേർന്നു ആവിഷ്‌കരിക്കാൻ പോകുന്ന പരിപാടികളെക്കുറിച്ചു ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ വിശദീകരിച്ചു. കേരളത്തിലെ ഡോക്ടർമാർ, നേഴ്‌സ് മാർ, പാരാ മെഡിക്‌സ് പ്രവർത്തകർ എന്നിവർക്ക് അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അമേരിക്കൻ ഹാർട് അസോസിയേഷന്റെ സഹകരണത്തോടെ അക്യൂട്ട കാർഡിയാക് ലൈഫ് സേവിങ് ഉൾപ്പടെയുള്ള
വിദഗ്ദ്ധ പരിശീലനം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.

ഹ്യൂസ്റ്റൺ ഫൊക്കാന അംഗങ്ങൾ നൽകിയ സ്വീകരണത്തിനും സഹകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് ഫൊക്കാനയുടെ നവ ദർശനത്തിന്റെ ഭാഗമാകാൻ സത്യസന്ധതയോടെയും ആത്മാര്ഥതയോടറെയും പ്രവർത്തിക്കാൻ പ്രവർത്തകരോട് പ്രസിഡന്റ് മാധവൻ നായർ അഭ്യർത്ഥിച്ചു. ഫൊക്കാനയുടെ പാരമ്പര്യ രീതികളിൽനിന്നുമാറി വരും വര്ഷങ്ങളിലും തുടർച്ചയുണ്ടാകത്തക്കവണ്ണം അമേരിക്കൻ മലയാളികളും കേരളവും തമ്മിലുള്ള ബന്ധം വികസനത്തിന്റെ പാതയിൽ നയിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു . പൊന്നുപിള്ള നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP