Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെഫാക് ഇന്റർ കോണ്ടിനെന്റൽ കപ്പ് : സോക്കർ ഈജിപ്ത് ജേതാക്കൾ

കെഫാക് ഇന്റർ കോണ്ടിനെന്റൽ കപ്പ് : സോക്കർ ഈജിപ്ത് ജേതാക്കൾ

മിശ്രിഫ് :കെഫാക് സംഘടിപ്പിച്ച പ്രഥമ ഇന്റർ കോണ്ടിനെന്റൽ കപ്പ് കിരീടം സോക്കർ ഈജിപ്തിന്. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ഇന്ത്യ ഉൾപ്പടെ ആറു രാജ്യങ്ങളാണ് പങ്കെടുത്തത്. ലീഗ് കം നോക്കട്ട്ട് ഫോർമാറ്റിൽ നടന്ന മത്സരങ്ങൾക്കൊടുവിൽ തുല്യ ശക്തികൾ പോരാടിയ ആദ്യ സെമിഫൈനലിൽ സോക്കർ ഈജിപ്ത് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് സിറിയയെ പരാജയപ്പെടുത്തി.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട രണ്ടാം സെമിഫൈനലിൽ ബ്രസൽ ഈജിപ്ത് ഒന്നിനെതിരെ നാല് ഗോളുകൾക്ക് കുവൈറ്റിനെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചു . ഈജിപ്തിലെ രണ്ടു ടീമുകൾ തമ്മിൽ നടന്ന ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രസൽ ഈജിപതിനെ സോക്കർ ഈജിപ്ത പരാജയപ്പെടുത്തി കിരീടം നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി സോക്കർ ഈജിപ്തിന്റെ മുഹമ്മദ് അൻതാർ ബോദയും മികച്ച ഗോൾ കീപ്പറായി സിറിയയുടെ ആമിർ ഖത്താഫും, ടോപ് സ്‌കോറരായി സോക്കർ ഈജിപ്തിന്റെ സമാഹി ഡിയാബും , മികച്ച പ്രതിരോധ താരമായി ബ്രസൽ ഈജിപ്തിന്റെ തമീം ബുദൈറും തിരഞ്ഞടുക്കപ്പെട്ടു.

കളിയിൽ ആദ്യവസാനം ആക്രമണം അഴിച്ചുവിട്ട സോക്കർ ഈജിപ്തിത് ടീമിനായിരുന്നു കൂടുതൽ പിന്തുണ. മികച്ചൊരു മുന്നേത്തിന് മുതിരുമ്പോഴെല്ലാം താരങ്ങളെ അകമഴിഞ്ഞ് പ്രോത്സഹിപ്പിച്ചു ഗാലറി വേറിട്ടതായി. പ്രവാസി മലയാളികൾക്കിടയിൽ ആദ്യമായാണ് അന്താരാഷ്ട്ര ടീമുകളുടെ സാന്നിധ്യത്തോടെ ടൂർണമെന്റ് നടക്കുന്നത്. അറബ് നാട്ടിലും ആഫ്രിക്കയിലേയും മികച്ച ഫുട്ബാൾ അക്കാദമികളിൽ പന്ത് തട്ടി തുടങ്ങിയ താരങ്ങളാണ് വിവധ രാജ്യങ്ങൾക്കായി ബൂട്ട് കെട്ടിയത്. വിജയികൾക്കുള്ള ട്രോഫി കേഫാക് പ്രസിഡണ്ട് ടി.വി സിദ്ദിഖും ജനറൽസെക്രട്ടറി വി എസ് നജീബും കേഫാക് എം സി മെമ്പർമാരും കൈമാറി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP