Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികൾക്ക് തിരിച്ചടി; സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് നിരക്ക് കൂടും; സീറ്റുകൾ ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് നൽകിയ ഹർജി കോടതി അംഗീകരിച്ചു; മുൻ ഫീസ് ഘടന പുതുക്കി നിശ്ചയിക്കാൻ ജസ്റ്റിസ് രാമചന്ദ്രബാബു കമ്മീഷന് ഹൈക്കോടതിയുടെ നിർദ്ദേശം; 2018-19 വർഷത്തിൽ അഡ്‌മിഷൻ നേടിയ കുട്ടികൾക്ക് ഉത്തരവ് ബാധകമാകും

വിദ്യാർത്ഥികൾക്ക് തിരിച്ചടി; സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് നിരക്ക് കൂടും; സീറ്റുകൾ ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് നൽകിയ ഹർജി കോടതി അംഗീകരിച്ചു; മുൻ ഫീസ് ഘടന പുതുക്കി നിശ്ചയിക്കാൻ ജസ്റ്റിസ് രാമചന്ദ്രബാബു കമ്മീഷന് ഹൈക്കോടതിയുടെ നിർദ്ദേശം; 2018-19 വർഷത്തിൽ അഡ്‌മിഷൻ നേടിയ കുട്ടികൾക്ക് ഉത്തരവ് ബാധകമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:സ്വാശ്രയ കേസിൽ മെഡിക്കൽ മാനേജ്മെന്റുകൾക്ക് അനുകൂലമായ ഹൈക്കോടതി വിധി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് നൽകിയ ഹർജി കോടതി അംഗീകരിച്ചു. സ്വാശ്രയ മെഡിക്കൽ കോളേജിലെ എംബിബിഎസ് ഫീസ് ഉയർന്നേക്കും. മുൻ ഫീസ് ഘടന പുതുക്കി നിശ്ചയിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് ഹൈക്കോടതിയുടെ നിർദ്ദേശം. ഫീസ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്റുകൾ നല്കിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

രണ്ടുമാസത്തിനകം പുതിയ ഫീസ് ഘടന കൊണ്ടുവരണം. ഇതോടെ ഫീസ് നിരക്ക് കൂടും. 21 മാനേജ്മെന്റുകളാണ് ഹെക്കോടതിയെ സമീപിച്ചത് പുതിയ ഫീസ് ഘടന വരും വരെ പഴയ ഫീസ് ഘടന തുടരാം.സംസ്ഥാനത്ത് നാലായിരത്തിലധികം വരുന്ന വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നതാണ് കോടതി ഉത്തരവ്. 2017-18 വർഷത്തിൽ കുറഞ്ഞ ഫിസിൽ പ്രവേശനം നേടിയ സംസ്ഥാനത്തെ 21 കോളേജുകളിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ ഫീസ് നൽകേണ്ടി വരും എന്നാണ് പുതിയ ഉത്തരവ്.

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിശ്ചയിച്ച 4.85 മുതൽ 5.65 വരെ യുള്ള ഫീസ് ഘടന പര്യാപ്തമല്ലെന്നും 11 മുതൽ 15 ലക്ഷം വരെ ഫീസ് വർദ്ധിപ്പിക്കണമെന്നും ആണ് മാനേജുമെന്റുകളുടെ ആവശ്യം. നേരത്തെ ഫീസ് നിശ്ചയിച്ച കമ്മിറ്റിക്ക് കോറം തികഞ്ഞില്ല. പുതിയ ഫീസ് ഘടന വരുന്നത് വരെ രാജേന്ദ്രബാബു കമ്മിഷൻ നിശ്ചയിച്ച ഫീസ് ഘടന തുടരാം. 2018-19 വർഷത്തിൽ അഡ്‌മിഷൻ നേടിയ കുട്ടികൾക്കാണ് ഉത്തരവ് ബാധകമാകുക.

സീറ്റുകൾ ഏറ്റെടുത്ത സർക്കാർ നടപടി സ്വകാര്യ മാനേജ്‌മെന്റുകളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവും മുൻ ധാരണകളുടെ ലംഘനവുമാണെന്നായിരുന്നു പ്രധാന വാദം. സർക്കാർ നിർദ്ദേശം അട്ടിമറിക്കാൻ ശ്രമിച്ചാൽ പ്രവേശനം അംഗീകരിക്കില്ലെന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യ സർവ്വകലാശാല മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP