ചർച്ച് നിയമത്തിന്റെ കരട്ബിൽ സമർപ്പിച്ചുകൊണ്ട് ജസ്റ്റിസ്.വി.ആർ കൃഷ്ണയ്യർ പറഞ്ഞത് ഇത് നടപ്പാക്കാൻ 'ഭീരുത്വം' തടസ്സമാകരുത് എന്നായിരുന്നു; ന്യൂനപക്ഷവേട്ട,സഭയെ തകർക്കാനുള്ള ഗൂഢശ്രമം തുടങ്ങിയ വിലാപങ്ങളുമായി വെള്ളക്കുപ്പായങ്ങൾ ആൾക്കൂട്ടങ്ങളെ അണിനിരത്തിയപ്പോൾ ഇടതും വലതുമൊക്കെ ഭയന്നുവിറച്ചു; വീണ്ടും ഒരു പതിറ്റാണ്ടിനുശേഷം ചർച്ച് നിയമം ചർച്ചയാകുന്നു; പിണറായി സർക്കാർ ഇടയലേഖനങ്ങളെയൊക്കെനേരിട്ട് ചർച്ച് നിയമവുമായി മുന്നോട്ട് പോകുമോ?രജീഷ് പാലവിള എഴുതുന്നു...
രജീഷ് പാലവിള
ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻ ബില്ല് അഥവാ ചർച്ച് നിയമം കേരളത്തിൽ എപ്പോഴൊക്കെ ചർച്ചയ്ക്ക് വന്നിട്ടുണ്ടോ അപ്പോഴൊക്കെ കേരളത്തിലെ ഇടവകകളിലും പൗരോഹിത്യ സാമ്രാജ്യങ്ങളിലും കോളിളക്കങ്ങൾ ഉണ്ടാകും.ഇടയലേഖനങ്ങൾ എഴുതിയും ഒരുകൂട്ടം വിശ്വാസികളെ തെരുവിലിറക്കിയും സഭാപിതാക്കന്മാർ സർക്കാരുകളെ വിരട്ടും.ന്യൂനപക്ഷങ്ങളെ വേട്ടയാടൽ,സഭാ സ്വത്തുക്കൾ ചൂഷണം ചെയ്യാനുള്ള രാഷ്ട്രീയ തന്ത്രം,സഭയെ തകർക്കാനുള്ള സർക്കാരിന്റെ നിഗൂഢശ്രമം, ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് നേർക്കുള്ള കടന്നുകയറ്റം നിരീശ്വരവാദം അടിച്ചേൽപ്പിക്കൽ തുടങ്ങി കേരളത്തിന് ചിരപരിചിതങ്ങളായ ഒരുപിടി മുദ്രാവാക്യങ്ങൾ ഉയർന്നു കേൾക്കാം!വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ചീട്ടെടുക്കുന്ന രാഷ്ട്രീയനേതൃത്വങ്ങൾ ഇത്തരം വിരട്ടലുകൾക്ക്മുന്നിൽ പകച്ചുനിൽക്കുകയും ഒത്തുതീർപ്പിലെത്തുകയും ചെയ്ത ചരിത്രമാണ് ചർച്ച് നിയമവുമായി ബന്ധപ്പെട്ട് കേരളത്തിലുള്ളത്. വിദ്യാഭ്യാസപരിഷ്കാരങ്ങൾ ,സ്വാശ്രയ കോളേജ് ഫീസ് ചർച്ചകൾ, എയിഡഡ് മേഖലയിലെ അദ്ധ്യാപക നിയമനങ്ങൾ തുടങ്ങി അങ്ങനെ എന്തുവരുമ്പോഴും ഇങ്ങനെ ന്യൂനപക്ഷ ഇരവാദങ്ങൾ അതിന്റെ വിശ്വരൂപമെടുക്കുന്നത് കാണാം.1958ൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വിമോചന സമരത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു പ്രൊഫസർ.ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസബില്ല് എന്നത് ഇവിടെ ഓർക്കേണ്ടതാണ്.അദ്ധ്യാപകനിയമനങ്ങൾക്ക് കർശനവ്യവസ്ഥകളും ഏകീകരണങ്ങളും സർക്കാർ നിയന്ത്രണങ്ങളും നിർദ്ദേശിച്ച ബില്ലിനെതിരെ സമുദായ സംഘടനകളും സഭാനേതൃത്വങ്ങളും ആഞ്ഞടിക്കുകയും വിശ്വാസവും മതവും ചേർത്ത് പ്രശ്നവൽക്കരിക്കുകയും ചെയ്തിരുന്നു.വിദ്യാഭ്യാസബില് നടപ്പാക്കപ്പെട്ടാൽ സ്കൂളുകളിൽ കമ്മ്യൂണിസം പഠിപ്പിക്കേണ്ടി വരുമെന്നൊക്കെയായിരുന്നു അക്കാലത്തെ കുപ്രചരണങ്ങൾ.കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിക്കും വളർച്ചയ്ക്കും സ്വകാര്യ-എയിഡഡ് മേഖലകൾ നൽകിയ സ്തുത്യർഹവുമായ സംഭാവനകൾ മാത്രമല്ല ന്യൂനപക്ഷാവകാശങ്ങൾ പറഞ്ഞും സമുദായസമവാക്യങ്ങൾ സൃഷ്ടിച്ചും വിദ്യാഭ്യാസക്കച്ചവടത്തിന്റെ എല്ലാ സാധ്യതകളും ഇന്നും നിലനിർത്തുന്നതിൽ ഇവർപുലർത്തുന്ന ശുഷ്കാന്തിയും ഓർക്കേണ്ടതാണ്!ഏതായാലും ചർച്ച് നിയമത്തിന്റെ കാര്യത്തിലും പൂച്ചയ്ക്കാര് മണികെട്ടുമെന്നാണ് കാലാകാലങ്ങളായി കേരളം ചോദിക്കുന്നത്.സമീപകാലത്ത് സഭയുമായി ബന്ധപ്പെട്ടുണ്ടായ സ്വത്തുതർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ചർച്ച് നിയമം നടപ്പാക്കണം എന്ന ആവിശ്യം വീണ്ടും ശക്തമായതും അതിന്റെ കരട് രൂപീകരിക്കാൻ ഇടത് സർക്കാർ നിയമക്കമ്മീഷനെ ചുമതലപ്പെടുത്തുന്നതും.മുഖ്യമന്ത്രി പിണറായി വിജയൻ, നിയമകാര്യ മന്ത്രി എകെ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് കെടി തോമസ് ചെയർമാനായും കെ ശശിധരൻ നായർ വൈസ് ചെയർമാനായും കെ ജോർജ് ഉമ്മൻ, എൻ കെ ജയകുമാർ, ലിസമ്മ അഗസ്റ്റിൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്ന നിയമ പരിഷ്കരണ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് കരട് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ പതിവുപോലെ സഭാനേതൃത്വങ്ങൾ അസ്വസ്ഥമായിരിക്കുകയാണ്. നടപ്പാക്കപ്പെടാൻ തയ്യാറാക്കുന്ന ചർച്ച് നിയമത്തിനെതിരെ 2019 മാർച്ച് മൂന്നിന് കേരളത്തിലെ ഇടവകകളിൽ കരിദിനം ആചരിക്കുമെന്ന് ചില ക്രൈസ്തവ സംഘടനകൾ ഇതിനോടകം ആഹ്വാനം ചെയ്തിരിക്കുന്നു.പലയിടത്തും സഭാപിതാക്കന്മാരുടെ നേതൃത്വത്തിൽ പ്രതിഷേധയോഗങ്ങളും സമരങ്ങളും തുടങ്ങിക്കഴിഞ്ഞു.ചർച്ച് നിയമം സഭയുടെ അധികാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള സർക്കാരിന്റെ കൈകടത്തലാണ് എന്നതാണ് ആത്യന്തികമായി ഉയർന്നുകേൾക്കുന്ന വാദം.ഈ വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടെന്നോ വസ്തുതകൾ പരിശോധിക്കാനോ തയ്യാറാകാതെ കേവലം ഇരവാദത്തിന്റെയും മതവിശ്വാസത്തിന്റെയും പേരിൽ ഒരുകൂട്ടം വിശ്വാസികൾ സഭാപിതാക്കന്മാരുടെ ചക്കരവാക്കുകളിൽ മയങ്ങി കാളപെറ്റെന്ന് കേട്ട് കയറെടുക്കുന്നു എന്നതാണ് അപ്രിയസത്യം!
ഇന്ത്യയുടെ മതേതര ഭരണഘടന മതങ്ങളുടെ ആഭ്യന്തരവും വിശ്വാസപരവുമായ കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം സർക്കാരുകൾക്ക് നൽകുന്നില്ല.എന്നാൽ ഭരണഘടനാ ചട്ടം ഇരുപത്തിയഞ്ചിൽ സാമ്പത്തികവും ധനപരവും രാഷ്ട്രീയപരവുമായ ഇടപാടുകളെ ക്രമപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും നിയമപരമാക്കുന്നതിനും (Article 25 2(A)regulating or restricting any economic, financial, political or other secular activity which may be associated with religious practice;) ഭരണഘടനാ ചട്ടം ഇരുപത്തിയാറ് പ്രകാരം ആവിശ്യമായ നിയമങ്ങൾ നിർമ്മിക്കുന്നതിന് സർക്കാരുകൾക്ക് അനുവാദമുണ്ട് (Article 26: gives every religious group a right to establish and maintain institutions for religious and charitable purposes, manage its affairs, properties as per the law)എന്നത് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദു ദേവസ്വങ്ങളും സിക്ക് ഗുരുദ്വാരകളും ഇസ്ലാമിക വഖഫ് ബോർഡുകളും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത്.അവിടെയൊന്നും വിശ്വാസപരമായ കാര്യങ്ങളിൽ ഭരണഘടനാവിരുദ്ധമായ യാതൊരു ഇടപെടലുകളും സർക്കാർ നടത്തുന്നില്ല എന്നിരിക്കെ ഭരണഘടന ഉറപ്പ് നൽകുന്ന വിശ്വാസപരമായ എല്ലാ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് സഭയുടെ സ്വത്തുക്കൾ ഭരിക്കുന്നതിന് വിശ്വാസികളുടെ സമിതിക്ക്കൂടി അവകാശം നൽകുന്ന ചർച്ച് നിയമത്തിനെതിരെ വിശ്വാസികളുടെ ധാർമ്മിക രോഷമുണർത്തുന്ന പൗരോഹിത്യ ദുഷ്പ്രഭുത്വത്തിന്റെ കാപട്യത്തെ ചോദ്യം ചെയ്യേണ്ട വിശ്വാസികൾ ജനാധിപത്യത്തിന്റെ ധാർമികതയെ കാനോൻ നിയമത്തിന് അടിയറവ് വയ്ക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.
പള്ളികളുടെ സ്വത്തിന്റെ അവകാശം പൗരോഹിത്യകരങ്ങളിൽ കേന്ദ്രീകരിക്കപ്പെടാതെ കത്തോലിക്കാ വിശ്വാസികൾക്കും ഇടവകസമിതികൾക്കും നൽകുന്ന അനിവാര്യമായ ഒരു നിയമത്തെയാണ് മതവികാരം കുത്തിയിളക്കി വിശ്വാസികളെത്തന്നെ മുന്നിൽ നിർത്തി അട്ടിമറിക്കാൻ സഭാനേതൃത്വം എല്ലാക്കാലവും ശ്രമിച്ചുപോരുന്നത്. എന്തിനാണ് സഭാനേതൃത്വം ചർച്ച് നിയമത്തെ ഭയപ്പെടുന്നത്?അതിന്റെ ഉത്തരം സഭാ സ്വത്തുക്കളുമായി ബന്ധപ്പെട്ട വാർത്തകളിലും വിവാദങ്ങളിലുമുണ്ട്.ചർച്ച് നിയമം പ്രാബല്യത്തിൽ വന്നാൽ സഭാ സ്വത്തുക്കൾ ഭരിക്കാനുള്ള അവകാശം നിയമപ്രകാരം രജിസ്റ്റർ ചെയ്തതും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതുമായ വിശ്വാസികളുടെ ഭരണസമിതിയുടെ നിയന്ത്രണത്തിലായിരിക്കും.പള്ളിക്കെട്ടിടങ്ങൾ ചാപ്പലുകൾ ശവക്കോട്ട മറ്റു സ്വത്തുവകകൾ എന്നിങ്ങനെ എല്ലാം പള്ളിസ്വത്തുക്കളായി കണക്കാക്കപ്പെടുകയും അവ വാങ്ങുന്നതും വിൽക്കുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമെല്ലാം നിയമപ്രകാരം മാത്രമാകും.സെമിനാരികൾ,സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പുരോഹിതഭവനങ്ങൾ ധ്യാനകേന്ദ്രങ്ങൾ, പ്രസിദ്ധീകരണ ശാലകൾ, മാധ്യമങ്ങൾ, കൃഷിയിടങ്ങൾ, എസ്റ്റേറ്റുകൾ, പരിശീലനകേന്ദ്രങ്ങൾ വ്യവസായ ശാലകൾ എന്നുവേണ്ട സഭയുമായി ബന്ധപ്പെട്ട എല്ലായിടവും പുരോഹിത കേന്ദ്രീകൃതമായ ഭരണത്തിൽ നിന്നും മുക്തമാകുകയും വിശ്വാസികളും പുരോഹിതന്മാരും ഉൾപ്പെടുന്ന ജനാധിപത്യരീതിയിൽ നിയമ പ്രാബല്യമുള്ള അൽമായ സമിതിയുടെ നേതൃത്വത്തിൽ വരും! ഇതൊക്കെത്തന്നെയാണ് ചർച്ച് നിയമത്തോടുള്ള പുരോഹിതനേതൃത്വങ്ങളുടെ അതൃപ്തിയും അസഹിഷ്ണുതയുമെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യമാകും .എന്നാൽ അധികാരവികേന്ദ്രീകരണം എന്ന ജനാധിപത്യ ധാർമ്മികതയെ വിലകുറഞ്ഞ വാദങ്ങളുടെ പേരിൽ ഖണ്ഡിച്ചുകൊണ്ടാണ് വിശ്വാസികളെ മുന്നിൽ നിർത്തി ഒരുകൂട്ടം പുരോഹിതന്മാർ പൊരുതുന്നത്. 'ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല പിതാവേ' എന്ന ബൈബിൾ വചനമാണ് ചർച്ച് നിയമത്തിനെതിരെ പടപ്പുറപ്പാട് നടത്തുന്ന ആട്ടിൻപറ്റത്തെകുറിച്ചോർക്കുമ്പോൾ തോന്നുന്നതും.
യശ്ശ:ശരീരനായ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ചെയർമാനായ നിയമവിദഗ്ധരുടെ സമിതി പത്തുവര്ഷങ്ങൾക്ക് മുൻപ് സമർപ്പിച്ച ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻ ബില്ല് അഥവാ ചർച്ച് നിയമത്തെയാണ് കേരളം മാറി മാറി ഭരിച്ച സർക്കാരുകൾ 'ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയിൽ' പെട്ടിയിലിട്ട് പൂട്ടിവച്ചത്.ഇത് നടപ്പാക്കാൻ 'ഭീരുത്വം' തടസ്സമാകരുത് എന്നായിരുന്നു കൃഷ്ണയ്യർ അന്ന് അധികാരികളെ ഓർമ്മപ്പെടുത്തിയത്!എന്നാൽ ഇരച്ചുവന്ന വെള്ളക്കുപ്പായങ്ങൾക്കും ഇടയലേഖനങ്ങൾക്കും മുന്നിൽ സർക്കാരുകളുടെ മുട്ടിടിച്ചു.'ന്യൂനപക്ഷ മത പരിഷ്കാരങ്ങൾ'മാത്രം തീക്കളിയാണ് എന്നാണ് ഓരോ സർക്കാരും പറയാതെ പറഞ്ഞു.പ്രീണനങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയം വരച്ചിടുന്ന ലക്ഷ്മണരേഖ കടക്കുന്നത് ആത്മത്യപരമാണ് എന്നവർ തിരിച്ചറിഞ്ഞു.ഈ ഇരട്ടത്താപ്പ് കേരളത്തിൽ ഭൂരിപക്ഷ വർഗ്ഗീയതയെ ധ്രുവീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല.
വോട്ടുബാങ്ക് രാഷ്ട്രീയം അതിന്റെ പതിവ് പണിതുടങ്ങി എന്നാണ് കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ചർച്ച് നിയമത്തെ എതിർത്തുകൊണ്ട് നടത്തിയ പ്രസ്താവനയിൽ നിന്നും മനസ്സിലായത്.മതങ്ങളും രാഷ്ട്രീയവും തമ്മിലുള്ള ഒത്തുതീർപ്പുകളുടെ വിവിധ ചിത്രങ്ങൾ ഇങ്ങനെ കേരളത്തിൽ വന്നുകൊണ്ടേയിരിക്കും.മതാധിപത്യത്തെ അതിലെ പൗരോഹിത്യത്തെ തങ്ങളുടെ തലയ്ക്ക് മുകളിൽ വാഴിച്ച് ജനാധിപത്യത്തെ ഒറ്റുകൊടുക്കുകയാണ് ഇങ്ങനെ വിവിധ കക്ഷികളുടെ നേതാക്കൾ നിരന്തരം ചെയ്യുന്നത്
ചർച്ച് നിയമത്തെക്കുറിച്ച് പറയുമ്പോൾ അന്തരിച്ച പ്രൊഫ. ജോസഫ് പുലിക്കുന്നേൽ എന്ന മനുഷ്യന്റെ ആദർശകലഹങ്ങൾ മറക്കാവുന്നതല്ല.ചർച്ച് നിയത്തിന്റെ വഴിയിലേക്ക് സർക്കാരുകളുടെ ശ്രദ്ധകൊണ്ടുവന്നതിൽ അദ്ദേഹം നടത്തിയ പരിശ്രമവും ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽപോലെയുള്ള പരിഷ്കരണവാദി സംഘനകളുടെ പ്രവർത്തനങ്ങളും എടുത്ത് പറയേണ്ടതാണ്.ആറ്റാമംഗലം സെയ്ന്റ് ജോൺസ് യാക്കോബായ സുറിയാനിപള്ളി ഇടവകയോഗം ചർച്ച് നിയമം നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും എന്ന് പ്രഖ്യാപിച്ചതും പുരോഹിതരിലും വിശ്വാസികളിലും ഇടവകകളിലും ചർച്ച് നിയമം കാലത്തിന്റെ ആവിശ്യമാണ് എന്ന് ബോധ്യംവന്നതിന്റെ തെളിവാണ്.എന്നിരുന്നാലും ഇക്കാര്യത്തിൽ ഇവരുടെയൊക്കെ ശബ്ദം ഒറ്റപ്പെട്ടതാണ്.ഇച്ഛാശക്തിയോടെ സർക്കാർ മുന്നോട്ടുപോയാൽ മാത്രമേ ചർച്ച് നിയമം യാഥാർത്ഥ്യമാകുകയുള്ളൂ.വിശ്വാസികളിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന അനവധി ഇടയലേഖനങ്ങൾ ചർച്ച് നിയമത്തിനെതിരെ അരമനകളിൽ തയ്യാറായികൊണ്ടിരിക്കുകയാണ്.
ശബരിമലയിലെ സുപ്രീം കോടതിവിധിയ്ക്കെതിരെ തെരുവുകളിലേക്ക് ഒഴുകിവന്ന ആചാരസംരക്ഷകരുടേയും കുലസ്ത്രീകളുടേയും ആൾബലം കണ്ടിട്ടും കുലുങ്ങാതെ നിന്ന പിണറായി സർക്കാർ ചർച്ച് നിയമവുമായി മുന്നോട്ടുപോകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.നവോത്ഥാനവും പരിഷ്കരണങ്ങളും എല്ലാ മതങ്ങൾക്കും ബാധകമാണെന്ന തിരിച്ചറിവോടെ കേരളത്തിലെ സാംസ്കാരിക നായകന്മാരും ബുദ്ധിജീവികളും പൊതുസമൂഹവും സർക്കാരിന് ഈ വിഷയത്തിൽ എല്ലാവിധ പിന്തുണയും നൽകേണ്ടതുണ്ട്. പുരുഷമേധാവിത്വത്തിൽ ക്രിസ്തുമത പൗരോഹിത്യ ദുഷ്പ്രഭുത്വത്തിന്റെ രൂപത്തിലും ഫാസിസം ജനാധിപത്യത്തിന്റെ ധാർമ്മികതകളെ ചോദ്യം ചെയ്യുന്നുണ്ടെന്ന് വിളിച്ചുപറയാൻ തയ്യാറാകണം.മുട്ടുവിറയ്ക്കാതെ ഇടയലേഖനങ്ങളിൽ തട്ടിവീഴാതെ ചർച്ച് നിയമവുമായി മുന്നോട്ടുപോകാൻ പിണറായി വിജയൻ സർക്കാരിന് കഴിയട്ടെ എന്നാശംസിക്കുന്നു!
Stories you may Like
- ആ ദൗത്യം വെറുതെയായില്ല; ഇനി കൊടുംക്രിമിനലുകൾക്ക് പുറംലോക സുഖവാസമില്ല
- അടൂർ ജനറൽ ആശുപത്രിയിൽ കുത്തിവയ്പിന് പ്രതിരോധ മരുന്നില്ല
- ബസ് ജീവനക്കാരന്റെ മരണം നാാലു വർഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു;
- രജിഷ വിജയൻ, പ്രിയ വാര്യർ ചിത്രം 'കൊള്ള'യുടെ റീലീസ് ജൂൺ 9 ന്
- ആ തോക്ക് കൊണ്ടു വന്നത് പ്രമുഖ രാഷ്ട്രീയ ശത്രുവിനെ വധിക്കാനോ?
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്