Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചലച്ചിത്ര അവാർഡിൽ താരമായത് സുഡാനി; ജനപ്രിയ ചിത്രവും, തിരക്കഥയും, മികച്ച സ്വഭാവനടിയും, നടനും ഉൾപ്പടെ നാല് അവാർഡുകൾ; ഹാസ്യത്തിൽനിന്ന് ഗൗരവമേറിയ വേഷങ്ങളിലേക്ക് മാറിയ സൗബിന് അംഗീകാരം; 'ഞാൻ മേരിക്കുട്ടിയിലുടെ' ട്രാൻസ് ജെൻഡറായി ജയൂസര്യയുടെ വേഷപ്പകർച്ച; കുപ്രസിദ്ധപയ്യനിലെ വക്കീലും ചോലയിലെ സ്‌ക്കുൾ കുട്ടിയുമായി ജീവിച്ച് നിമിഷ സജയൻ; ആരോടും കിടപിടിക്കുന്ന ഭാവാഭിനയ തികവോടെ ജോജുജോർജ്; സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ വർഷം എത്തിപ്പെട്ടത് അർഹിക്കുന്ന കൈകളിൽ തന്നെ

ചലച്ചിത്ര അവാർഡിൽ താരമായത് സുഡാനി; ജനപ്രിയ ചിത്രവും, തിരക്കഥയും, മികച്ച സ്വഭാവനടിയും, നടനും ഉൾപ്പടെ നാല് അവാർഡുകൾ; ഹാസ്യത്തിൽനിന്ന് ഗൗരവമേറിയ വേഷങ്ങളിലേക്ക് മാറിയ സൗബിന് അംഗീകാരം; 'ഞാൻ മേരിക്കുട്ടിയിലുടെ' ട്രാൻസ് ജെൻഡറായി ജയൂസര്യയുടെ വേഷപ്പകർച്ച; കുപ്രസിദ്ധപയ്യനിലെ വക്കീലും ചോലയിലെ സ്‌ക്കുൾ കുട്ടിയുമായി ജീവിച്ച് നിമിഷ സജയൻ; ആരോടും കിടപിടിക്കുന്ന ഭാവാഭിനയ തികവോടെ ജോജുജോർജ്; സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ വർഷം എത്തിപ്പെട്ടത് അർഹിക്കുന്ന കൈകളിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അർഹതക്കുള്ള അംഗീകാരം. ഈ വർഷത്തെ ചലച്ചിത്ര അവാർഡുകളെ ഒറ്റവാക്കിൽ ഇങ്ങനെ വിലയിരുത്താം. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന ജനപ്രിയ സിനിമകളെ തഴയുക എന്ന അവാർഡ് കമ്മറികളുടെ പതിവ് രീതി ഇത്തവണ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രം കഴിഞ്ഞവർഷം ബോക്സോഫീസിലും ഹിറ്റായിരുന്നു. സക്കറിയ എന്ന നവഗത സംവിധായകൻ ഒരുക്കിയ ഈ കൊച്ചു ചിത്രമാണ് സൗബിൻഷാഹിറിനെ മികച്ച നടനായി, ജയസൂര്യക്കൊപ്പം അവാർഡ് പങ്കിടുന്നതിലേക്ക് എത്തിച്ചത്. മികച്ച തിരക്കഥക്കും, ജനപ്രിയ ചിത്രത്തിനും, സ്വഭാവനടിമാർക്കുമുള്ള അവാർഡും ഈ ചിത്രത്തിനാണ്. ചിത്രത്തിലെ രണ്ടു ഉമ്മമാരെ അനശ്വരാക്കിയ സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി എന്നീ നാടക നടിമാർ മികച്ച സ്വഭാവനടിമാരാവുമ്പോൾ അത് പ്രേക്ഷകർ കൊതിച്ചിരുന്ന അംഗീകാരം കൂടിയായിരുന്നു.

മലപ്പുറത്തെ സെവൻസ് ഫുട്‌ബോൾ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം കൂടിയാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിൽ സെവൻസ് ഫുട്‌ബോൾ ടീമിന്റെ മാനേജരായി സൗബിൻ എത്തിയപ്പോൾ കളിക്കാരനായിട്ടാണ് സാമുവൽ എത്തിയിരുന്നത്. മുഹ്‌സിൻ പെരാരിയും സംവിധായകനും ചേർന്നായിരുന്നു സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയത്. ചിത്രത്തിലെ മജീദ് എന്ന സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചോട് ചേർത്തിരുന്നു. സൗബിൻ ഷാഹിറിന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് മജീദെന്നാണ് ചിത്രം കണ്ടവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നത്. ഹാസ്യ കഥാപാത്രങ്ങളിൽനിന്നും സീരിയസ് റോളുകളിലേക്കുള്ള സൗബിന്റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ വിജയത്തിൽ നിർണായകമായിരുന്നത് സൗബിന്റെ തകർപ്പൻ പ്രകടനം തന്നെയായിരുന്നു.

ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ബ്രേക്ക് ആയ രണ്ട് സിനിമകൾ ഇറങ്ങിയ വർഷമായിരുന്ന കടന്നുപോയത്. ക്യാപ്റ്റനും, ഞാൻ മേരിക്കുട്ടിയും. നവാഗതനായ പ്രജേഷ് സെന്നിന്റെ ക്യാപ്റ്റൻ എന്ന ചിത്രത്തിൽ ഫുട്ബോൾ താരം വി പി സത്യന്റെ വേഷവും ജയസൂര്യക്ക് വലിയ കൈയടി നേടിക്കൊടുത്തിരുന്നു. രഞ്ജിത്ത് ശങ്കറിന്റെ 'ഞാൻ മേരിക്കുട്ടിയിലെ' ട്രാൻസ് ജെൻഡറിന്റെ വേഷം തീർത്തും റിയലിസ്റ്റിക്കായി അഭിനയിച്ചതോടെയും കൂടിയാണ്, പലതവണ കപ്പിനും ചൂണ്ടിനും വെച്ച് നഷ്ടമായ മികച്ച നടന്റെ അവാർഡ് ജയസൂര്യക്ക് കിട്ടുന്നത്. ട്രാൻസ്ജെൻഡറായി അഭിനയിക്കുക തീർത്തും ബുദ്ധിമുട്ടായിരുന്നെന്നും പലപ്പോളും അത് തന്റെ ശാരീരിക അവസ്ഥകളെ കാര്യമായി ബാധിച്ചിരുന്നെന്നും ജയസൂര്യ നേരത്തെ പറഞ്ഞിരുന്നു. മേരിക്കുട്ടിയുടെ പുഞ്ചിരിയും ചുണ്ടുകോട്ടിയുള്ള വിങ്ങിക്കരിച്ചിലുമൊക്കെ തീയേറ്റർ വിട്ടിട്ടും പ്രേക്ഷകരുടെ മനസ്സിലുണ്ടായിരുന്നു. ദിലീപിന്റെ ചാന്തുപൊട്ടിലെ വേഷവും, മേരിക്കുട്ടിയുമായി താരതമ്യംചെയ്താൽ അറിയാം ജയസൂര്യഎന്ന നടന്റെ ക്‌ളാസ് എന്ന് അക്കാലത്തുതന്നെ സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ രഞ്ജിത്ത് ശങ്കറിന്റെ 'സൂസൂ സുധ വാത്മീകം' എന്ന ചിത്രത്തിലെ ജയസൂര്യയുട വിക്കുള്ള കഥാപാത്രം അവസാന നിമിഷംവരെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് പൊരുതിയിരുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട എന്നീ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച നിമിഷ സജയന്, സനൽകുമാർ ശശിധരന്റെ ചോലയും, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനുമാണ് മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്ത്. കുപ്രസിദ്ധ പയ്യനിലെ അൽപ്പം അപകർഷതാബോധമുള്ള വക്കീൽ നിമിഷയുടെ കരിയർ ബെസ്റ്റുകളിൽ ഒന്നായാണ് നിരൂപകർ വിലയിരുത്തിയത്. അഭിനയിക്കുകയല്ല തീർത്തും റിയലിസ്റ്റിക്കായി ബിഹേവ് ചെയ്യുകയാണ് ഈ നടി ചെയ്തത്. ചോലയിലെ വിദ്യാർത്ഥിനിയുടെ വേഷത്തിനും നല്ല അംഗീകാരമാണ് കിട്ടിയത്.

എക്സ്ട്രാ നടനായി മലയാള സിനിമയിൽ തുടങ്ങിയ ജോജു ജോർജ്, ഒരു വലിയ നടനിലേക്കുള്ള തന്റെ പാതയിലെ നിർണ്ണായക സിനിമായിരുന്നു എം പത്മകുമാറിന്റെ ജോസഫ്. അത്യന്തം സങ്കീർണ്ണമായ കഥാപാത്രത്തെ ജോജു ചെയ്ത രീതി, മമ്മൂട്ടിയോട് കിടപിടിക്കുന്ന അഭിനയം എന്ന് അന്നുതന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ വന്നിരുന്നു. സുഡാനിയിപ്പോലെ വൻ ജനപ്രീതി നേടിയ ചിത്രം, കഴിഞ്ഞ ദിവസമാണ നൂറു ദിവസം ആഘോഷിച്ചത്. ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായതും ജോജുവിന് ഇരട്ടി മധുരമായി. ചോലയിലെ ജോജുവിന്റെ പ്രകടനവും ജൂറി പരിഗണിച്ചിട്ടുണ്ട്.

ഒരു ഞായറാഴ്ച എന്ന ചലച്ചിത്രത്തിലൂടെയാണ് അഞ്ചാമതും മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ശ്യാമപ്രസാദിനെ തേടി എത്തിയത്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌ക്കാരംകൂടി നേടിയ ഈ ചിത്രം തീയേറ്റുകളിൽ റിലീസ് ചെയ്തിട്ടില്ല. അതുപോലെതന്നെ മി്കച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഷരീഫിന്റെ കാന്തൻ സി ലവർ ഓഫ് കളറും തീയേറ്റിൽ എത്തിയിട്ടില്ല. 104 ചിത്രങ്ങളാണ് അവാർഡ് കമ്മിറ്റിയുടെ പരിഗണിനയിൽ വന്നത്. അതിൽ 57 ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.

പ്രമുഖ സംവിധായകൻ കുമാർ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും ജൂറി അംഗങ്ങളായിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പട്ടിക

മികച്ച സിനിമ: ഷരീഫിന്റെ കാന്തൻ സി ലവർ ഓഫ് കളർ
മികച്ച നടൻ:ജയസൂര്യയും (ക്യാപ്റ്റൻ ഞാൻ മേരിക്കുട്ടി) സൗബിൻ ഷാഹിറും മികച്ച നടന്മാർ (സുഡാനി ഫ്രം നൈജീരിയ)
മികച്ച നടി നിമിഷ സജയൻ -ചോല, ഒരു കുപ്രസിദ്ധ പയ്യൻ
ജോജു ജോർജ് മികച്ച സ്വഭാവ നടൻ, ചിത്രം- ജോസഫ്, ചോല,
ശ്യാമപ്രസാദ് മികച്ച സംവിധായകൻ- ഒരു ഞായറാഴ്ച
മികച്ച നവാഗത സംവിധായകൻ-സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച തിരക്കഥാകൃത്തുക്കൾ- മുഹ്‌സിൻ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവനടിമാർ- സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ
മികച്ച സിനിമ-കാന്തൻ ദ ലവർ ഓഫ് കളർ, സംവിധായകൻ -ഷെരീഫ്.സി
മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച, സംവിധായകൻ- ശ്യാമപ്രസാദ്
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിൾ)
മികച്ച ഛായാഗ്രാഹകൻ- കെ യു മോഹനൻ (കാർബൺ)
മികച്ച തിരക്കഥാകൃത്ത്- മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലനടൻ- മാസ്റ്റർ റിഥുൻ(അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച ബാലനടി- അബദി ആദി (പന്ത്)
മികച്ച പിന്നണി ഗായകൻ- വിജയ് യേശുദാസ്, പൂമുത്തോളെ (ജോസഫ്)
മികച്ച സിങ്ക് കൗണ്ട്- അനിൽ രാധാകൃഷ്ണൻ?
ഛായാഗ്രാഹണം ജൂറി പരാമർശം- മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ
മികച്ച ഗായിക- ശ്രേയാ ഘോഷാൽ, നീർമാതളപ്പൂവിനുള്ളിൽ (ആമി)
മികച്ച സംഗീത സംവിധായകൻ- വിശാൽ ഭരദ്വാജ് (കാർബൺ)
മികച്ച ഗാനരചയിതാവ്- ബി.കെ ഹരിനാരായണൻ (തീവണ്ടി)
മികച്ച പശ്ചാത്തല സംഗീതം- ബിജിബാൽ (ആമി)
മികച്ച കലാസംവിധായകൻ- വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം)
മികച്ച ചിത്രസംയോജകൻ - അരവിന്ദ് മന്മദൻ (ഒരു ഞായറാഴ്ച)
മികച്ച മേക്ക്അപ്പ്മാൻ- റോണക് സേവ്യർ (ഞാൻ മേരിക്കുട്ടി)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്- ഷമ്മി തിലകൻ (ഒടിയൻ-പ്രകാശ് രാജ്)\
മികച്ച ലബോറട്ടറി/ കളറിസ്റ്റ്- പ്രൈം ഫോക്കസ്, മുംബൈ (കാർബൺ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP