Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോളേജ് വിദ്യാർത്ഥിനിക്ക് വനിതാ പൊലീസ് കോൺസ്റ്റബിളിനോട് 'അടങ്ങാത്ത അനുരാഗം'; മാതാപിതാക്കളിൽ നിന്നും വധഭീഷണി നേരിടുന്നുവെന്ന് കാട്ടി വിദ്യാർത്ഥിനി പൊലീസ് സ്‌റ്റേഷനിൽ; ഒന്നിച്ച് താമസമാരംഭിച്ച് രണ്ടാഴ്‌ച്ച പിന്നിട്ടപ്പോൾ ഇരുവരേയും കൗൺസിലിങ്ങിന് വിധേയരാക്കിയിട്ടും 'രക്ഷയില്ല'

കോളേജ് വിദ്യാർത്ഥിനിക്ക് വനിതാ പൊലീസ് കോൺസ്റ്റബിളിനോട് 'അടങ്ങാത്ത അനുരാഗം'; മാതാപിതാക്കളിൽ നിന്നും വധഭീഷണി നേരിടുന്നുവെന്ന് കാട്ടി വിദ്യാർത്ഥിനി പൊലീസ് സ്‌റ്റേഷനിൽ; ഒന്നിച്ച് താമസമാരംഭിച്ച് രണ്ടാഴ്‌ച്ച പിന്നിട്ടപ്പോൾ ഇരുവരേയും കൗൺസിലിങ്ങിന് വിധേയരാക്കിയിട്ടും 'രക്ഷയില്ല'

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സ്വവർഗാനുരാഗിയായതിന്റെ പേരിൽ മാതാപിതാക്കളിൽ നിന്നും വധഭീഷണി നേരിടുന്നുവെന്ന് കാട്ടി വിദ്യാർത്ഥിനി പൊലീസ് സ്റ്റേഷനിൽ. പിന്നാലെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരമാണ്. വിദ്യാർത്ഥിനി പ്രണയത്തിലായിരുന്നത് വനിതാ പൊലീസ് കോൺസ്റ്റബിളുമായിട്ടായിരുന്നു. കോയമ്പത്തൂർ സ്വദേശിനിയാണ് വിദ്യാർത്ഥിനി. ചെന്നൈയിലെ കോളേജിലാണ് പഠനം നടത്തിയിരുന്നത്. ഇതിനിടെ രണ്ടര മാസം മുൻപ് വനിതാ പൊലീസ് കോൺസ്റ്റബിളുമായി അനുരാഗത്തിലാകുകയായിരുന്നെന്നാണ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ.

രണ്ടാഴ്‌ച്ചയിലധികമായി ഇവർ ഒന്നിച്ചു താമസിക്കുകയാണ്. എന്നാൽ മകളെ തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ ചെന്നൈയിലെത്തുകയും പൊലീസ് സഹായം ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. ഇതിനു പിന്നാലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥിനിയെയും വനിതാ കോൺസ്റ്റബിളിനെയും കൗൺസലിങ്ങിനു വിധേയരാക്കിയിട്ടും മാതാപിതാക്കൾക്കൊപ്പം പോകാൻ വിദ്യാർത്ഥിനി തയാറായില്ല. ഇതിനു പിന്നാലെ കുട്ടിയെ അഭയ കേന്ദ്രത്തിൽ താമസിപ്പിക്കാൻ അധികൃതർ
തീരുമാനിക്കുകയായിരുന്നു.

തനിക്ക് മാതാപിതാക്കളിൽ നിന്ന് വധഭീഷണി വരുന്നതായി വിദ്യാർത്ഥിനി മനുഷ്യാവകാശപ്രവർത്തകരെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകാൻ അനുവദിക്കുന്നുണ്ടെന്നും പ്രശ്‌നത്തിൽ ഇനി പൊലീസ് ഇടപെടില്ലെന്നും ചെന്നൈ സിറ്റി പൊലീസ് വെസ്റ്റ് സോൺ ജോയന്റ് കമ്മിഷണർ ബി. വിജയകുമാരി വിദ്യാർത്ഥിനിയുടെ മാതാപിതാക്കളെ അറിയിച്ചു. സ്ഥിതിഗതികൾ പൊലീസ് നിരീക്ഷിച്ചു വരികയാണെന്നും രക്ഷിതാക്കളോടൊപ്പം പോകാൻ നിർബന്ധിക്കാത്തതിനാൽ വിദ്യാർത്ഥിനി സംതൃപ്തയാണെന്നും മനുഷ്യാകവകാശപ്രവർത്തകർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP