Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സീറ്റ് വേണമെന്ന ജോസഫിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ ജോസ് കെ മാണി; 'ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമേ മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കൂ'; യോഗത്തിൽ രണ്ട് സീറ്റുകൾ ആവശ്യപ്പെടുമെന്നും കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ

സീറ്റ് വേണമെന്ന ജോസഫിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ ജോസ് കെ മാണി; 'ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമേ മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കൂ'; യോഗത്തിൽ രണ്ട് സീറ്റുകൾ ആവശ്യപ്പെടുമെന്നും കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കേരള കോൺഗ്രസിൽ സീറ്റ് തർക്കവും മുറുകിയിരിക്കുകയാണ്. സീറ്റ് വേണമെന്നാണ് ഇപ്പോഴും പി.ജെ ജോസഫിന്റെ നിലപാട്. എന്നാൽ ഈ ആവശ്യത്തോട് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി പ്രതികരിച്ചിട്ടില്ല. നാളത്തെ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം മാത്രമേ കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കുവെന്നും യോഗത്തിൽ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്നും ജോസ് കെ മാണി അറിയിച്ചു.

രണ്ട് സീറ്റ് നൽകുന്നത് അപ്രായോഗികമെന്ന യുഡിഎഫ് കൺവീനറുടെ നിലപാടിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. രണ്ടു സീറ്റ് വേണമെന്ന കേരളാ കോൺഗ്രസിന്റെ ആവശ്യം പ്രായോഗികമല്ലെന്നാണ് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ തിങ്കളാഴ്‌ച്ച കേരള കോൺഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.

കേരളാ കോൺഗ്രസിന് സീറ്റ് വേണമെന്ന് ആവശ്യപ്പെടാൻ അവകാശമുണ്ടെങ്കിലും നിലവിൽ അവരുടെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല. ചൊവ്വാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം കേരള കോൺഗ്രസിനെ അറിയിക്കും. പി.ജെ. ജോസഫ് മൽസരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് കേരള കോൺഗ്രസാണെന്നും യുഡിഎഫ് കൺവീനർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP