Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു കുട്ടികളിൽ കൂടുതലുള്ളവരെ സ്ഥാനാർത്ഥികളാക്കരുതെന്ന ഹർജി പരിഗണിക്കുന്നത് വിസ്സമ്മതിച്ച് സുപ്രീം കോടതി; പിന്നാലെ ഹർജി പിൻവലിച്ച് ബിജെപി നേതാവ്; രണ്ടു കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ മത്സരിക്കാനാവില്ലെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും കോടതി

രണ്ടു കുട്ടികളിൽ കൂടുതലുള്ളവരെ സ്ഥാനാർത്ഥികളാക്കരുതെന്ന ഹർജി പരിഗണിക്കുന്നത് വിസ്സമ്മതിച്ച് സുപ്രീം കോടതി; പിന്നാലെ ഹർജി പിൻവലിച്ച് ബിജെപി നേതാവ്; രണ്ടു കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ മത്സരിക്കാനാവില്ലെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ട് കുഞ്ഞുങ്ങളിൽ അധികമുള്ളവരെ സ്ഥാനാർത്ഥികളാക്കരുതെന്ന ഹർജി പരിഗണിക്കാൻ വിസ്സമ്മതിച്ച് സുപ്രീം കോടതി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് കുടുതൽ കുട്ടികളുള്ളവരെ സ്ഥാനാർത്ഥികളാക്കരുതെന്ന് രാഷ്ട്രീയ പാർട്ടികളോട് നിർദ്ദേശിക്കണമെന്ന് ഹർജിയിലൂടെ ആവശ്യപ്പെട്ടത്. ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ ഉപാധ്യായ തന്റെ ഹർജി പിൻവലിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും പരിഗണനയിലാണ് രണ്ടു കുട്ടികളുടെ കാര്യം സംബന്ധിച്ച നയം. അശ്വിനിയുടെ ഹർജി തള്ളിയാൽ ഈ നയം പരിഗണിക്കണോയെന്ന് രണ്ടു വകുപ്പുകളും ചിന്തിച്ചേക്കുമെന്നും അതുകാരണമാണ് പരിഗണിക്കാത്തതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. രണ്ടു കുട്ടികളിൽ കൂടുതൽ ഉണ്ടെങ്കിൽ മൽസരിക്കാനാകില്ലെന്ന് ഭരണഘടനാസ്ഥാപനമായ കോടതിക്ക് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു.

ഹർജി പ്രകാരം സർക്കാർ തൊഴിൽ, പദ്ധതികൾ, സബ്‌സിഡികൾ തുടങ്ങിയവയ്ക്ക് അർഹരാകണമെങ്കിലും രണ്ടു കുട്ടികൾ നയം നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഈ നയം പിന്തുടരാത്തവരുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക, മൽസരിക്കുക തുടങ്ങി പൗരന്മാരുടെ നിയമപ്രകാരമുള്ള അവകാശങ്ങൾ പിൻവലിക്കണം.

എല്ലാ മാസത്തിന്റെയും ആദ്യ ഞായറാഴ്ച 'ആരോഗ്യ ദിവസമായി' ആചരിക്കണം, രാജ്യത്ത് എല്ലാവർക്കും വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കണം എന്നിവയാണ് അശ്വിനി ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP