Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ശുചിമുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികളുള്ള വീട്..മാർച്ച് ഒന്നിന് ശേഷം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ'; കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിന് വീടൊരുക്കുമെന്നറിയിച്ച് ഹൈബി ഈഡൻ; 1000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടിന്റെ രൂപരേഖ പൂർത്തിയായെന്നും എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ്

'ശുചിമുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികളുള്ള വീട്..മാർച്ച് ഒന്നിന് ശേഷം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ'; കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിന് വീടൊരുക്കുമെന്നറിയിച്ച് ഹൈബി ഈഡൻ; 1000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടിന്റെ രൂപരേഖ പൂർത്തിയായെന്നും എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിന് വീടൊരുക്കുമെന്നറിയിച്ച് ഹൈബി ഈഡൻ എംഎൽഎ. ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1000 ചതുരശ്ര അടി വീസ്തീർണമുള്ള വീടിന്റെ രൂപരേഖ തയാറായെന്ന് അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചു.

മാർച്ച് ഒന്നിനു ശേഷം നിർമ്മാണം തുടങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാണച്ചുമതലയുള്ള ആർക്കിടെക്റ്റുമാർ കൃപേഷിന്റെ വീട് സന്ദർശിച്ചതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഹൈബി ഈഡന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കാസർഗോഡ് കൃപേഷിന്റെ ഭവനം എന്റെ ഓഫീസിൽ നിന്നും ആർക്കിടെക്ടും സംഘവും സന്ദർശിച്ചു.പുതിയ ഭവനം നിർമ്മിക്കുന്നതിനുള്ള സ്ഥലത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു. ബഹു.കെപിസിസി പ്രസിഡന്റ് ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ അവറുകളുടെ അനുമതിയോടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.ഡീൻ കുര്യാക്കോസിന്റെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ഭവനത്തിന്റെ രൂപരേഖ തയ്യാറായി.

ശുചി മുറികളോട് കൂടിയ 3 കിടപ്പുമുറികൾ, സ്വീകരണ മുറി, ഭക്ഷണ മുറി മുതലായവ അടങ്ങിയതാണ് രൂപരേഖ. 50 ദിവസത്തിനുള്ളിൽ ഭവന നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കൃപേഷിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് കുടുംബാംഗങ്ങളുടെ അനുമതി ലഭ്യമായാൽ ഉടൻ നിർമ്മാണം ആരംഭിക്കും. മാർച്ച് 1 ന് ശേഷം ആരംഭിക്കാൻ സാധിക്കും എന്നതാണ് പ്രതീക്ഷ. കൃപേഷിന്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന പുതിയ ഭവനത്തിനായി ദിനങ്ങളെണ്ണി നമുക്ക് കാത്തിരിക്കാം...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP