Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാര്യയുടെ മരണത്തിന്റെ പേരിലുണ്ടായ വിവാദങ്ങളെ ജനകീയ പരിവേഷം കൊണ്ടു അതിജീവിച്ച വ്യക്തിത്വം; കേരളത്തിന്റെ ആഗോള പൗരനായ എംപി തിരുവനന്തപുരത്ത് വൻകിട കമ്പനികളെ എത്തിച്ചു വികസന വെളിച്ചം തെളിച്ചു; പാർലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തനായ കോൺഗ്രസ് നേതാവായി വളർന്നത് അതിവേഗം; രാഹുൽ ഗാന്ധിക്കും രാഷ്ട്രീയബുദ്ധി ഉപദേശിക്കുന്ന നയതന്ത്ര വിദഗ്ധൻ കേരളത്തിന്റെ മികച്ച രണ്ടാമത്തെ എംപിയായി മാറിയത് വികസന നേട്ടങ്ങളിലൂടെ

ഭാര്യയുടെ മരണത്തിന്റെ പേരിലുണ്ടായ വിവാദങ്ങളെ ജനകീയ പരിവേഷം കൊണ്ടു അതിജീവിച്ച വ്യക്തിത്വം; കേരളത്തിന്റെ ആഗോള പൗരനായ എംപി തിരുവനന്തപുരത്ത് വൻകിട കമ്പനികളെ എത്തിച്ചു വികസന വെളിച്ചം തെളിച്ചു; പാർലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തനായ കോൺഗ്രസ് നേതാവായി വളർന്നത് അതിവേഗം; രാഹുൽ ഗാന്ധിക്കും രാഷ്ട്രീയബുദ്ധി ഉപദേശിക്കുന്ന നയതന്ത്ര വിദഗ്ധൻ കേരളത്തിന്റെ മികച്ച രണ്ടാമത്തെ എംപിയായി മാറിയത് വികസന നേട്ടങ്ങളിലൂടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം ശശി തരൂർ എന്ന രാഷ്ട്രീയക്കാരനെ ഉലച്ചത് കുറച്ചൊന്നുമല്ല. ഈ മരണം ബിജെപി രാഷ്ട്രീയ ആയുധമാക്കി ശരിക്കും ഉപയോഗിക്കുകയും ചെയ്തു. ഇതോടെ രണ്ടാം തവണ ശശി തരൂർ മത്സരിച്ചപ്പോൾ വിജയിക്കുമോ എന്നു പോലും ആശങ്കപ്പെട്ടവർ ഏറെയാണ്. എന്നാൽ, ഈ ആശങ്കകൾ എല്ലാം അസ്ഥാനത്താക്കി അദ്ദേഹം തിരുവനന്തപുരത്തു നിന്നും വീണ്ടും വിജയിച്ചു കയറി. പിന്നീട് ഭാര്യയുടെ മരണത്തിന്റെ പേരിലുണ്ടായ രാഷ്ട്രീയ വിവാദങ്ങലെ അദ്ദേഹം ജനകീയ പരിവേഷം കൊണ്ട് അതിജീവിക്കുന്ന കാഴ്‌ച്ചയാണ് കേരളം കണ്ടത്.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കുന്തമുനയായി അദ്ദേഹം മാറി. ബിജെപി രാഷ്ട്രീയ തീവ്രഹൈന്ദവതയിൽ ഊന്നിയപ്പോൾ തരൂർ അതല്ല ഹൈന്ദവ സങ്കൽപ്പം എന്നു പറഞ്ഞു പുസ്തകം എഴുതി. യഥാർത്ഥ്വം ഹിന്ദുത്വത്തെ കുറിച്ചുള്ള പുസ്തക രചനക്ക് പിന്നിൽ രാഷ്ട്രീയം തന്നെയായിരുന്നു കാരണം. എന്തായാലും തിരുവനന്തപുരത്ത് രാഷ്ടീയം അറിയാതെ മത്സരിക്കാൻ ഇറങ്ങിയ ആ പഴയ യുഎൻ അണ്ടർ സെക്രട്ടറി അല്ല ഇന്ന് തരൂർ. രാഷ്ട്രീയത്തിൽ തഴക്കം ചെന്ന രാഷ്ട്രീയ നേതാവായി മാറിയ അദ്ദേഹം കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ തിളങ്ങുന്ന മുഖമാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പോലും രാഷ്ട്രീയ ബുദ്ധി ഉപദേശിക്കുന്ന നേതാവായി അദ്ദേഹം മാറിയിട്ടുണ്ട്.

രാഷ്ട്രീയത്തിൽ ഇങ്ങനെ ശോഭിക്കുമ്പോഴും തിരുവനന്തപുരം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ ശ്രദ്ധാലുവായ ജനപ്രതിനിധിയായി തരൂർ. ഇതോടൊപ്പം പാർലമെന്റിലെ കോൺഗ്രസിന്റെ തിളങ്ങുന്ന മുഖവും. തരൂർ സഭയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മറുനാടൻ സർവേയിൽ കേരളത്തിൽ നിന്നുള്ള മികച്ച രണ്ടാമത്തെ എംപിയായി അദ്ദേഹത്തെ തിരഞ്ഞടുത്തതിന്റെ കാര്യങ്ങൾ ഇവയൊക്കെ തന്നെയാണ്. സർവേയിൽ 23 ശതമാനം വോട്ടുകൾ നേടിയാണ് തരൂർ എൻ കെ പ്രേമചന്ദ്രന് പിന്നിൽ ഇടംപിടിച്ചത്.

തിരുവനന്തപുരം മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായ തരൂർ ഇതിനായി തന്റെ വ്യക്തിപ്രഭാവവും ശരിക്കും ഉപയോഗപ്പെടുത്തുകയുണ്ടായി. തരൂരിന്റെ ഇടപെടൽ മൂലം തിരുവനന്തപുരത്ത് വിവിധ അന്താരാഷ്ട്ര കമ്പനികൾ അടുത്തകാലത്ത് പ്രവർത്തനം തുടങ്ങിയിരുന്നു. ടെക്‌നോപാർക്ക് കേന്ദ്രീകരിച്ചായിരുന്നു ഈ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിയത്. വികസന കാര്യത്തിൽ രാഷ്ട്രീയം മറന്ന് എൽഡിഎഎഫ് സർക്കാറുമായി ചേർന്നു പ്രവർത്തിക്കുന്ന തരൂരിനെയാണ് കാണാൻ സാധിക്കുക. തിരുവനന്തപുരത്തു നിന്നും വീണ്ടും ജനവിധി തേടാൻ തന്നെയാണ് തരൂരിന്റെ പുതിയ നീക്കം.

ഇടതു എംപിമാരിൽ ജനകീയനായി എംബി രാജേഷ്, കുഞ്ഞാലിക്കുട്ടിയെയും കടത്തിവെട്ടി ഇ ടി ലീഗിൽ ജനകീയൻ

മറുനാടൻ സർവേയിൽ പാലക്കാട് എംപി എം ബി രാജേഷിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. 12 ശതമാനം പേരുടെ വോട്ടാണ് ഈ സിപിഎം എംപിക്ക് ലഭിച്ചത്. സിപിഎമ്മിന് വേണ്ടിയും കേരള വിഷയങ്ങൾ ഉയർത്തിയും പാർലമെന്റിൽ ശക്തമായി വാദിക്കുന്ന എം ബി രാജേഷ് മികച്ച എംപിമാരുടെ പട്ടികയിൽ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. ഇടതു എംപിമാരിലെ ഏറ്റവും ജനകീയൻ എന്ന പരിവേഷമാണ് രാജേഷിനുണ്ട്. മൂന്ന് തവണ മണ്ഡലത്തിൽ നിന്നും വിജയിച്ച രാജേഷ് വീണ്ടും ജനവിധി തേടുമോ എന്നാണ അറിയേണ്ടത്. മറ്റൊരു സിപിഎം എംപിയായ എ സമ്പത്ത് നാലാം സ്ഥാനത്താണ് എത്തിയത്.

ഇ.ടി മുഹമ്മദ് ബഷീറും ജോസ് കെ മാണിയും മോശമില്ലെന്ന അഭിപ്രായമാണ് ഓൺലൈൻ സർവേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയത്. സമ്പത്ത് സർവേയിൽ പങ്കെടുത്തവരിൽ ഏഴു ശതമാനം പേരുടെ വോട്ടു ലഭിച്ചപ്പോൾ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറും കോട്ടയം എംപി സ്ഥാനം ഒഴിഞ്ഞ് ജോസ് കെ മാണിക്ക് ആറ് ശതമാനം വോട്ടും ലഭിച്ചു. മുസ്ലിം ലീഗിലെ കരുത്തൻ കുഞ്ഞാലിക്കുട്ടിയേക്കാൾ പിന്തുണ ഇടി മുഹമ്മദ് ബഷീറിനാണ് ലഭിച്ചത് ഏറെ ശ്രദ്ദേയമാണ്. മുസ്ലിം വിഷയങ്ങൽ പാർലമെന്റിൽ ഉയർത്തുന്നതിൽ ഇ.ടി ക്കുള്ള മികവാണ് അദ്ദേഹത്തെ ലീഗിലെ മികച്ച എംപിയാക്കിയത്. മുത്തലാഖ് വിഷയത്തിൽ അടക്കം ഇ ടി മുഹമ്മദ് ബഷീറിന്റെ പാർലമെന്റിലെ ചർച്ച ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സഭയിൽ ഹാജരാകാതിരുന്നതിനാൽ അണികളുടെ രോഷപ്രകടനമാണ് ഇടി നേരിടേണ്ടി വന്നത്. എം കെ രാഘവൻ എംപിക്ക് മൂന്ന് ശതമാനം പേരുടെ പിന്തുണ ലഭിച്ചു. ആലപ്പുഴ എംപി കെ സി വേണുഗോപാലും വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രനും രണ്ട് ശതമാനം പേരുടെ പിന്തുണയണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP