Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാഴ്ചക്കാരെ കിട്ടാനും ലൈക്ക് കിട്ടാനും കാശ് കിട്ടാനും ദയവ് ചെയ്ത് ഇങ്ങനെ ജീവിതം വച്ച് കളിക്കരുത്; ഇനിയും ഇങ്ങനെ വ്യാജ വാർത്തകൾ ഉണ്ടാക്കരുത്; ബാലയ്ക്ക് പിന്നാലെ കണ്ണു നിറഞ്ഞ് തൊഴുകൈയോടെ പ്രതീക്ഷയും; ബാലയുമായുള്ള വിവാഹവാർത്തയോട് പ്രതികരിച്ച് നടി

കാഴ്ചക്കാരെ കിട്ടാനും ലൈക്ക് കിട്ടാനും കാശ് കിട്ടാനും ദയവ് ചെയ്ത് ഇങ്ങനെ ജീവിതം വച്ച് കളിക്കരുത്; ഇനിയും ഇങ്ങനെ വ്യാജ വാർത്തകൾ ഉണ്ടാക്കരുത്; ബാലയ്ക്ക് പിന്നാലെ കണ്ണു നിറഞ്ഞ് തൊഴുകൈയോടെ പ്രതീക്ഷയും; ബാലയുമായുള്ള വിവാഹവാർത്തയോട് പ്രതികരിച്ച് നടി

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയ വഴി പ്രചരിച്ച ബാലയുമായുള്ള വിവാഹവാർത്തകളോട് പ്രതികരിച്ച് നടി പ്രതീക്ഷയും രംഗത്ത്.ഇന്നലെ വിവാഹവാർത്ത നിഷേധിച്ച് ബാല രംഗത്തെത്തിയതിന് പിന്നാലെയാണ് ഫെയ്‌സബുക്ക് ലൈവിലൂടെ പ്രതീക്ഷയും വിവാഹവാർത്തയെക്കുറിച്ച് പ്രതികരിച്ചത്..

ഒരു ആരാധനയുടെ പേരിൽ പറഞ്ഞ ഇഷ്ടത്തിന് നിങ്ങളെന്തിനാണ് ആവശ്യമില്ലാത്ത നിർവചനങ്ങൾ നൽകുന്നത്. നിങ്ങൾക്ക് കാഴ്ചക്കാരെ കിട്ടാൻ ലൈക്ക് കിട്ടാൻ ഇങ്ങനെ ജീവിതം വച്ച് കളിക്കരുത് അപേക്ഷയാണ്..' നിറഞ്ഞകണ്ണുകളോടെ പ്രതീക്ഷ ലൈവിലെത്തി പറഞ്ഞു. മാത്രമല്ല തന്റെ പേരിലുള്ള വാർത്ത നടൻ ബാലയുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നതോർത്താണ് ദുഃഖമുണ്ടെന്നും നടി പറഞ്ഞു.

ബാലയുടെ വലിയൊരു ഫാനാണ് താൻ എന്നാണ് പറഞ്ഞത്. ഒമ്പതാം ക്ലാസ് മുതൽ താൻ അദ്ദേഹത്തിന്റെ ഫാനാണ്. ആരാധികയാകുന്നതിൽ എന്താണ് തെറ്റ്. സ്‌കൂളിൽ പഠിക്കുമ്പോൾ ബാല സ്‌കൂളിൽ എത്തുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്തിരുന്നു. ബാലയെ നേരിട്ട് കണ്ടപ്പോൾ വലിയ എക്സൈറ്റഡായിരുന്നു. ബാലച്ചേട്ടൻ വലിയ സെലിബ്രിറ്റിയാണ്. മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഇഷ്ടമുള്ളവർ എനിക്കവരെ ഇഷ്ടമാണ് ആരാധനയാണ് എന്നൊക്കെ പറയാറില്ലേ? ആ ഒരർത്ഥത്തിലാണ് ഞാനും പറഞ്ഞത്.

എന്നാൽ ഒരു യൂട്യൂബ് ചാനൽ ഇല്ലാ കഥകൾ മെനയുകയായിരുന്നു. പ്രതീക്ഷിക്കാത്ത, വിഷമിപ്പിക്കുന്ന വാർത്തകളാണ് യൂട്യൂബ് ചാനലിൽ എത്തിയത്. റിമി ടോമിയെ കുറിച്ചും വളരെ മോശമായി ചാനലിലുണ്ട്. മനുഷ്യരുടെ ജീവിതം വെച്ചിട്ടല്ല വീഡിയോയ്ക്ക് ലൈക്കുകളും ഷെയറുകളും പണവും ഉണ്ടാക്കേണ്ടത്. ഇനിയും ഇങ്ങനെ ഇല്ലാ ന്യൂസ് ഉണ്ടാക്കാതിരിക്കണമെന്നും പ്രതീക്ഷ ലൈവിൽ പറഞ്ഞു

നടൻ ബാലയും സീരിയൽ താരം പ്രതീക്ഷയും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാക്കി ബാല രംഗത്തെത്തിയിരുന്നു. കേവലം 22 വയസ് മാത്രം പ്രായമുള്ള ആ പെൺകുട്ടിയെയും തന്നെയും േചർത്ത് ഇത്തരം വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്ന് ബാല പറയുന്നു. ''ഇതിന് മുൻപും ഇത്തരത്തിൽ വ്യാജവാർത്തകൾ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോൾ നിരപരാധിയായ ഒരു പെൺകുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്. അതുപോലെ എന്നെയും റിമി ടോമിയെയും ചേർത്ത് ചില കുറിപ്പുകളും കമന്റുകളും കണ്ടു. ഇതിലൊന്നും ഒരു സത്യവുമില്ല. റിമി എന്റെ നല്ല സുഹൃത്താണ്'', ബാല പറഞ്ഞു.

ഒന്നും ഒന്നും മുന്നിൽ സീരിയൽ താരങ്ങളായ പ്രതീക്ഷ അതിഥിയായി എത്തിയിരുന്നു. ഭാവി വരൻ എങ്ങനെയായിരിക്കണം എന്ന റിമിയുടെ ചോദ്യത്തിനു ബാലയെ പോലെ ഒരാളെയാണ് ഇഷ്ടമെന്നായിരുന്നു പ്രതീക്ഷയുടെ മറുപടി. കുട്ടിക്കാലം മുതലുള്ള ആരാധനയും വെളിപ്പെടുത്തി. പിന്നീട് തകർപ്പൻ കോമഡി വേദിയിൽ ബാലയെ അടുത്ത് കാണാനും പരിചയപ്പെടാനും സാധിച്ചു. ഇതിനുശേഷമാണു വ്യാജപ്രചാരണങ്ങൾ ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP