Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കോടതി സമക്ഷം ബാലൻ വക്കീലി'ന്റെ വിജയാഘോഷത്തിന് എത്തിയ ദിലീപുമൊത്ത് സെൽഫി പകർത്തുന്നതിനിടയിൽ ഫാൻസും സുരക്ഷാ ജീവനക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും; സെൽഫി പകർത്തിയ ആരാധകന് ശരിക്കും തല്ലുകിട്ടിയതോടെ ദിലീപിന്റെ സുരക്ഷാ ജീവനക്കാരെ തെറിവിളിച്ച് ഫാൻസുകാർ; മാൾ ഓഫ് ട്രാവൻകൂറിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ ജനപ്രിയനെ കണ്ട് ജനം ഒഴുകിയപ്പോൾ ഉന്തും തള്ളും; നടൻ ലിഫ്റ്റിൽ കുടുങ്ങിയതോടെ മാൾ അധികൃതരെ പഴിപറഞ്ഞും ആരാധകർ

'കോടതി സമക്ഷം ബാലൻ വക്കീലി'ന്റെ വിജയാഘോഷത്തിന് എത്തിയ ദിലീപുമൊത്ത് സെൽഫി പകർത്തുന്നതിനിടയിൽ ഫാൻസും സുരക്ഷാ ജീവനക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും; സെൽഫി പകർത്തിയ ആരാധകന് ശരിക്കും തല്ലുകിട്ടിയതോടെ ദിലീപിന്റെ സുരക്ഷാ ജീവനക്കാരെ തെറിവിളിച്ച് ഫാൻസുകാർ; മാൾ ഓഫ് ട്രാവൻകൂറിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ ജനപ്രിയനെ കണ്ട് ജനം ഒഴുകിയപ്പോൾ ഉന്തും തള്ളും; നടൻ ലിഫ്റ്റിൽ കുടുങ്ങിയതോടെ മാൾ അധികൃതരെ പഴിപറഞ്ഞും ആരാധകർ

എം.എസ് ശംഭു

തിരുവനന്തപുരം: 'കോടതി സമക്ഷം ബാലൻ വക്കീൽ' സിനിമയുടെ പ്രചരണാർത്ഥം തിരുവനന്തപുരത്ത് എത്തിയ ദിലീപുമൊത്ത് സെൽഫി പകർത്തുന്നതിനിടെ ഫാൻസും സുരക്ഷാ ജീവനക്കാരും തമ്മിൽ കയ്യേറ്റം. മാൾ ഓഫ് ട്രാവൻകൂറിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത് 'കോടതി സമക്ഷം ബാലൻ വക്കീൽ' എന്ന സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയ താരത്തിനൊത്ത് സെൽഫി പകർത്തുന്നതിനിടയിലാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്.

ഇന്ന് വൈകിട്ട് ട്രാവൻകൂർ മാളിൽ നടന്ന വിജയാഘോഷ പരിപാടിയിൽ നടൻ ദിലീപും സംവിധായകൻ ബി.ഉണ്ണികൃഷ്ണനുമാണ് പങ്കെടുത്തത്. വൈകിട്ട് ആറരയ്ക്ക് നിശ്ചയിച്ച പരിപാടി 7:15നാണ് തുടങ്ങാനായത്. സദസിനെ അഭിസംബോധന ചെയ്ത് ദിലീപും സംവിധായകനും സംസാരിച്ചതിന് ശേഷം സെൽഫി എടുക്കാനായി ആരാധകർ നടന് അരികിലേക്ക് തള്ളിക്കയറി.

എന്നാൽ ദിലീപിന്റെ സുരക്ഷയ്ക്കായി എത്തിയിരുന്ന 20ലധികം വരുന്ന സെക്യൂരിറ്റിക്കാർ ഇവരെ നിയന്ത്രിക്കുന്നതിനിടയിൽ ഫാൻസ് അസോസിയേഷനിലെ അംഗത്തെ തള്ളി മാറ്റുകയായിരുന്നു. ട്രാവൻകൂർ മാളിലെ ഒന്നാം നിലയിൽ പരിമിതമായ സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ദിലീപ് വരുന്നു എന്ന് അറിഞ്ഞതോടെ ജനക്കൂട്ടം മാളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഇതോടെ ജനത്തെ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് സുരക്ഷാ ജീവനക്കാർ ബലപ്രയോഗം നടത്തി ആളുകളെ ഒഴിപ്പിച്ചത്.

റെഡ് എഫ്എമ്മും ട്രാവൻകൂർ മാളും ചേർന്ന് സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രിയനൊത്ത് സെൽഫി പകർത്താനുള്ള അവസരം എല്ലാവർക്കും ഒരുക്കും എന്ന് പറഞ്ഞതോടെ ദിലീപ് ആദ്യഘട്ടത്തിൽ ഇതിനെ എതിർത്തു. ഇതിന് പിന്നാലെ സുരക്ഷാ ജീവനക്കാർക്ക് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലേക്ക് ജനങ്ങൾ സെൽഫി പകർത്താൻ എത്തുകയായിരുന്നു ജനം.

എന്നാൽ ദിലീപ് എല്ലാവരോടും സഹകരിച്ച് സെൽഫി പകർത്തുകയും ചെയ്തു. മാളിനു പുറത്തേക്ക് കടക്കാനും സുരക്ഷാ ജീവനക്കാർക്കും മാൾ അധികൃതർക്കും കഴിയാതെ വന്നതോടെ ലിഫിറ്റിലും നടൻ പത്ത് മിനിട്ടിലധികം കുടുങ്ങി. പിന്നീട് ജനക്കൂട്ടത്തെ ഹാളിൽ നിന്ന് ഒഴിവാക്കി കർശന സുരക്ഷയിലാണ് ഇവിടെ നിന്ന് നടനെ പുറത്തേക്ക് എത്തിച്ചത്.

ബി. ഉണ്ണികൃഷ്ണന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ 'കോടതി സമക്ഷം ബാലൻ വക്കീലി'ന്റെ വിജയത്തിൽ നന്ദി പ്രകാശിപ്പിച്ചാണ് ദിലീപ് സദസിനെ അഭിസംബോധന ചെയ്തത്. ഇത്രകാലവും തനിക്കൊപ്പം നിന്ന പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുമെന്നും ചടങ്ങിൽ ദിലീപ് പറഞ്ഞു. ചടങ്ങിൽ സംവിധായകൻ ഉണ്ണികൃഷ്ണനും പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP