Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിശാഖപട്ടണം ടി20യിൽ മികച്ച തുടക്കം പാഴാക്കി ഇന്ത്യ; കെഎൽ രാഹുലിന്റെ തകർപ്പൻ അർധ സെഞ്ച്വറിക്ക് പിന്തുണ നൽകാൻ ആരുമെത്തിയില്ല; അവസാന പത്തോവറിൽ നേടിയത് വെറും 46 റൺസ്; മൂന്ന് വിക്കറ്റ് പ്രകടനവുമായി ഇന്ത്യയെ പിടിച്ച് കെട്ടി നാഥൻ കുൾട്ടർനെയ്ൽ; കംഗാരുകൾക്ക് 127 റൺസ് വിജയലക്ഷ്യം

വിശാഖപട്ടണം ടി20യിൽ മികച്ച തുടക്കം പാഴാക്കി ഇന്ത്യ; കെഎൽ രാഹുലിന്റെ തകർപ്പൻ അർധ സെഞ്ച്വറിക്ക് പിന്തുണ നൽകാൻ ആരുമെത്തിയില്ല; അവസാന പത്തോവറിൽ നേടിയത് വെറും 46 റൺസ്; മൂന്ന് വിക്കറ്റ് പ്രകടനവുമായി ഇന്ത്യയെ പിടിച്ച് കെട്ടി നാഥൻ കുൾട്ടർനെയ്ൽ; കംഗാരുകൾക്ക് 127 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്‌ക്

വിശാഖപട്ടണം: ഓസ്‌ട്രേലിയക്ക് എതിരായ ഒന്നാം ടി ട്വന്റി മത്സരത്തിൽ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 127 റൺസിന്റെ വിജയലക്ഷ്യമാണ് സന്ദർശകർക്ക് മുന്നിൽ ഇന്ത്യ മുന്നോട്ട് വെച്ചിരിക്കുന്നത്. ടോസ് നേടിയ ഓസീസ് നായകൻ ആരൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിൽ നിന്ന ഇന്ത്യ 20 ഓവറിൽ 126ന് 7 എന്ന നിലയിലേക്ക് ഒതുങ്ങുകയായിരുന്നു. 31 റൺസ് വഴങ്ങി 35 വിക്കറ്റ് വീഴ്‌ത്തിയ നാഥൻ കുൾട്ടർ നെയ്‌ലാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്.

ഓപ്പണർ കെഎൽ രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ 50(36) മികവിൽ ഇന്ത്യ കുതിക്കുകയായിരുന്നു. ഓപ്പണർ രോഹിത് ശർമ 5(8) പുറത്തായതിന് പിന്നാലെ എത്തിയ നായകൻ കൊലി 24(17)യും ചേർന്ന് ഇന്ത്യയെ രാഹുൽ മുന്നോട്ട് നയിക്കുകയായിരുന്നു. വലിയ സ്‌കോറിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്ന് തോന്നിയ ഘട്ടത്തിലാണ് കോലിയെ ആദം സാംബ പുറത്താക്കിയത്. കൂറ്റനടിക്ക് ശ്രമിച്ച കോലി ലോങ് ഓണിൽ കുൾട്ടർ നെയ്‌ലിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് വന്ന ഋഷഭ് പന്ത് 3 റൺസ് നേടി റണ്ണൗട്ടായി. നാലാമനായി രാഹുലും പുറത്തായതോടെ ഇന്ത്യ 92ന് നാല് എന്ന നിലയിലേക്ക് വീണു. അതേ ഓവറിലെ അവസാന പന്തിൽ ദിനേശ് കാർത്തിക് 1(3) ക്ലീൻ ബൗൾഡായി.

ഒരറ്റത്ത് വിക്കറ്റ് വീണപ്പോൾ 37 പന്തിൽ നിന്ന് 29 റൺസ് ചേർത്ത് ധോണിയാണ് ഇന്ത്യൻ സ്‌കോർ 120 കടത്തിയത്. ക്രുണാൽ പാണ്ഡ്യ 1(6), ഉമേഷ് യാദവ് 2(4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാർ. കുൾട്ടർനെയിൽ 3 വിക്കറ്റ് വീഴ്‌ത്തിയതിന് പിന്നാലെ ആദം സാംബ, പാറ്റ് കുമ്മിൻസ്, ജെയ്‌സൺ ബെഹ്‌റൻഡോർഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP