Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിന്റെ അവസാന ഓവറിൽ ഹാട്രിക് നേടി സന്ദീപ് വാര്യർ; ശക്തരായ ആന്ധ്രയെ വീഴ്‌ത്തി സച്ചിൻ ബേബിയും കൂട്ടരും; ബാറ്റിങിൽ കരുത്ത് കാട്ടി വിഷ്ണു വിനോദ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് എട്ട് റൺസിന്റെ നാടകീയ ജയം

ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിന്റെ അവസാന ഓവറിൽ ഹാട്രിക് നേടി സന്ദീപ് വാര്യർ; ശക്തരായ ആന്ധ്രയെ വീഴ്‌ത്തി സച്ചിൻ ബേബിയും കൂട്ടരും; ബാറ്റിങിൽ കരുത്ത് കാട്ടി വിഷ്ണു വിനോദ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് എട്ട് റൺസിന്റെ നാടകീയ ജയം

സ്പോർട്സ് ഡെസ്‌ക്

മുളപടു (ആന്ധ്ര പ്രദേശ്): സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. ശക്തരായ ആന്ധ്ര പ്രദേശിനെ എട്ട് റൺസിനാണ് കേരളം വീഴ്‌ത്തിയത്. വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന ഓവറിൽ നിർണായകമായ രണ്ട് വിക്കറ്റുകളുൾപ്പടെ പിഴുത് ഹാട്രിക് നേടിയ സന്ദീപ് വാര്യരാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. സ്‌കോർ കേരളം 20 ഓവറിൽ 160/6, ആന്ധ്ര 19.4 ഓവറിൽ 152 ഓൾഔട്ട്. കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. നേരത്തെ ആദ്യ മത്സരത്തിൽ കേരളം മണിപ്പൂരിനെ 82 റൺസിന് പരാജയപ്പെടുത്തിയിരുന്നു.

അവസാന ഓവറിൽ ജയിക്കാൻ 10 റൺസായിരുന്നു മൂന്ന് വിക്കറ്റ് ശേഷിക്കെ ആന്ധ്രയ്ക്ക് വേണ്ടിയരുന്നത്. ആദ്യ പന്ത് തന്നെ മുൻ ഇന്ത്യൻ താരം കാൺ ശർമ്മ ഉയർത്തിയടിച്ചെങ്കിലും വിക്കറ്റ് കീപ്പർ അസറുദ്ദീൻ അത് വിട്ടുകളഞ്ഞു. കേരളം മത്സരം കൈവിട്ടുവെന്ന് തോന്നിച്ചെങ്കിലും അടുത്ത മൂന്ന് പന്തുകളിലും സന്ദീപ് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം പന്ത് ലോങ് ഓണിലേക്ക് ഉയർത്തിയടിച്ച ശശികാന്തിനെ മനോഹരമായ ക്യാച്ചിലൂടെ വിനൂപ് മനോഹരൻ പുറത്താക്കി. തൊട്ടടുത്ത പന്തിൽ കാൺ ശർമ്മയെ വിക്കറ്റിന് പിന്നിൽ വിട്ട് കളഞ്ഞതിന് അസറുദ്ദീന്റെ പരിഹാരം. മൂന്ന് പന്തിൽ ഒൻപത് റൺസ് എന്ന നിലയിൽ നിൽക്കെ അവസാന ബാറ്റ്‌സ്മാൻ ഇസ്മായിൽ സ്‌കൂര്ര് ഷോട്ടിന് ശ്രമിച്ചെങ്കിലും വിക്കറ്റ് കീപ്പറുടെ കൈകളിൽ ഒതുങ്ങി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദ് 70(61) അരുൺ കാർത്തിക് 31(19) സച്ചിൻ ബേബി 38(24) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മറുപടി ബാറ്റിങിൽ പ്രശാന്ത് കുമാർ 57(36) തകർപ്പൻ അർധ സെഞ്ച്വറി നേടിയെങ്കിലും കൂട്ടിന് ആളില്ലാതെപോയി. 22 റൺസെടുത്ത ഗിരിനാഥ് റെഡ്ഢി മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം നടത്തിയത്. കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബേസിൽ തമ്പി, എംഡി നിധീഷ്, മിഥുൻ എന്നിവർ രണ്ട് വിക്കറ്റും വിനൂപ് മനോഹരൻ ഒരു വിക്കറ്റും വീഴ്‌ത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP