Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാപ്റ്റനിലേയും ഞാൻ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാർഡ്; 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ രാജാമണിക്ക് പുതുമുഖനടനെന്ന നിലയിൽ ഒരു പരാമർശമെങ്കിലും ലഭിക്കും; വിനയന്റെ അവാർഡ് പോസ്റ്റ് ചർച്ചയാകുമ്പോൾ

ക്യാപ്റ്റനിലേയും ഞാൻ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാർഡ്; 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ രാജാമണിക്ക് പുതുമുഖനടനെന്ന നിലയിൽ ഒരു പരാമർശമെങ്കിലും ലഭിക്കും; വിനയന്റെ അവാർഡ് പോസ്റ്റ് ചർച്ചയാകുമ്പോൾ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മികച്ച നടൻ ആരായിരിക്കും. ഫഹദ് ഫാസിലും ജയസൂര്യയും ജോജോയും തമ്മിലാണ് മത്സരം. ഇതിനിടെ ഇക്കുറി യുവതാരം ജയസൂര്യയാകും മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുകയെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. ഞാൻ മേരിക്കുട്ടി, ക്യാപ്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്റെ പേരിലാകും ജയസൂര്യ പുരസ്‌കാരം സ്വന്തമാക്കുകയെന്നും വിനയൻ അഭിപ്രായപ്പെട്ടു.

വിനയന്റെ കുറിപ്പ് പൂർണ്ണരൂപത്തിൽ

ക്യാപ്റ്റനിലേയും ഞാൻ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാർഡ് എന്നു ഞാൻ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാർഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാൽ വളരെ സന്തോഷം..

അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയിൽ ഒരു പരാമർശമെൻകിലും ലഭിക്കുമെന്നും ഞാൻപ്രതീക്ഷിക്കുന്നു...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP