Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യം പ്രചരിപ്പിച്ചത് റിമി ടോമിയേയും ചേർത്ത് വ്യാജ കുറിപ്പും കമന്റും; ഇപ്പോൾ പറയുന്നു 22കാരിയായ സീരിയൽ നടിയെ വിവാഹം ചെയ്‌തെന്ന്; വ്യാജ വാർത്ത കണ്ടിട്ടും മിണ്ടാതിരിക്കുന്നത് വേണ്ടാ എന്ന് കരുതി; ഞാൻ പറയാൻ തുടങ്ങിയാൽ ഞാൻ തന്നെ ജയിക്കും; എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അർഥമുണ്ട്; അതുകൊണ്ട് എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്; ബാലയുടെ എഫ് ബി ലൈവ് വൈറലാകുമ്പോൾ

ആദ്യം പ്രചരിപ്പിച്ചത് റിമി ടോമിയേയും ചേർത്ത് വ്യാജ കുറിപ്പും കമന്റും; ഇപ്പോൾ പറയുന്നു 22കാരിയായ സീരിയൽ നടിയെ വിവാഹം ചെയ്‌തെന്ന്; വ്യാജ വാർത്ത കണ്ടിട്ടും മിണ്ടാതിരിക്കുന്നത് വേണ്ടാ എന്ന് കരുതി; ഞാൻ പറയാൻ തുടങ്ങിയാൽ ഞാൻ തന്നെ ജയിക്കും; എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അർഥമുണ്ട്; അതുകൊണ്ട് എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്; ബാലയുടെ എഫ് ബി ലൈവ് വൈറലാകുമ്പോൾ

കൊച്ചി: 'ഞാൻ പറയാൻ തുടങ്ങിയാൽ ഞാൻ തന്നെ ജയിക്കും. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അർഥമുണ്ട്. അതുകൊണ്ട് എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.'-നടൻ ബാലയുടെ ഫേസ്‌ബുക്ക് ലൈവ് വീഡിയോ വൈറലാവുകയാണ്. കരിയറിൽ മികച്ച നിലയിൽ നിൽക്കുമ്പോഴായിരുന്നു ഗായിക അമൃത സുരേഷിനെ ബാല വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ബാലയ്‌ക്കെതിരെ ഉയർന്നു. ഇതാണ് ലൈവിലൂടെ ബാല നിഷേധിക്കുന്നത്.

ബാലയും ഒരു സീരിയൽ നടിയുമായി വിവാഹം കഴിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് വെറും വ്യാജവീഡിയോ ആണെന്ന് താരം ഫേസ്‌ബുക്ക് ലൈവിലൂടെ തുറന്നു പറയുന്നു. കേവലം 22 വയസ് മാത്രം പ്രായമുള്ള ആ പെൺകുട്ടിയെയും എന്നെയും ചേർത്ത് ഇത്തരം വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണ്. ഇതിന് മുൻപും ഇത്തരത്തിൽ വ്യാജവാർത്തകൾ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോൾ നിരപരാധിയായ ഒരു പെൺകുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്. അതുപോലെ എന്നെയും റിമി ടോമിയെയും ചേർത്ത് ചില കുറിപ്പുകളും കമന്റുകളും കണ്ടു. ഇതിലൊന്നും ഒരു സത്യവുമില്ല. റിമി എന്റെ നല്ല സുഹൃത്താണ്.- ബാല പുറഞ്ഞു.

വ്യക്തി ജീവിതത്തിലുണ്ടായ തിരിച്ചടികൾക്ക് ശേഷമാണ് ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത്. വിവാഹമോചനത്തിന് ശേഷം ഒട്ടേറെ സൈബർ ആക്രമണങ്ങൾക്ക് വിധേയമായി. അന്നൊന്നും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. വിവാഹമോചനത്തിലേക്ക് വരെ എത്തിയ കാര്യങ്ങളെ കുറിച്ചും പറഞ്ഞില്ല. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അർഥമുണ്ട്. എന്റെ മകളെ എനിക്ക് ജീവനാണ്. അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്. തുറന്നുപറയാൻ തുടങ്ങിയാൽ ജയം എനിക്കായിരിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. എന്റെ നാടും വീടും ഉപേക്ഷിച്ച് ഈ കേരള മണ്ണിൽ നിൽക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്. ഇനിയും വ്യാജവാർത്തകൾ വച്ച് വേട്ടയാടരുത്.-ബാല പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP