Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതീവ ഗുരുതരാവസ്ഥയിലുള്ള പരീക്കർ 48 മണിക്കൂർ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ; ഗോവ മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രാത്രി പത്ത് മണിയോടെ; ഗോവ മെഡിക്കൽ കോളേജിലെ സുരക്ഷ വർദ്ധിപ്പിച്ച് സർക്കാർ; പാൻക്രിയാറ്റിക് അർബുധത്തിന് ചികിൽസയിലുള്ള മനോഹർ പരീക്കർക്ക് വേണ്ടി എങ്ങും പ്രാർത്ഥനകൾ

അതീവ ഗുരുതരാവസ്ഥയിലുള്ള പരീക്കർ 48 മണിക്കൂർ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ; ഗോവ മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രാത്രി പത്ത് മണിയോടെ; ഗോവ മെഡിക്കൽ കോളേജിലെ സുരക്ഷ വർദ്ധിപ്പിച്ച് സർക്കാർ; പാൻക്രിയാറ്റിക് അർബുധത്തിന് ചികിൽസയിലുള്ള മനോഹർ പരീക്കർക്ക് വേണ്ടി എങ്ങും പ്രാർത്ഥനകൾ

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് രാത്രി വൈകി അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് പരീക്കർ. നേരത്തെ അമേരിക്കയിലും മറ്റും പീക്കറിന് ചികിൽസ ഒരുക്കിയിരുന്നു.

48 മണിക്കൂർ അദ്ദേഹം നിരീക്ഷണത്തിൽ തുടരും. ആശുപത്രി പരിസരത്ത് വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പാൻക്രിയാറ്റിക് രോഗബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലാണ് പരീകർ. ഉദര പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും, നാൽപ്പത്തിയെട്ട് മണിക്കൂർ നേരം അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 63 കാരനായ പരീക്കർ കഴിഞ്ഞ ഒരു വർഷക്കാലമായി പാൻക്രിയാസ് ക്യാൻസർ ബാധിതനായി തന്റെ സ്വകാര്യ വസതിയിൽ ചികിത്സയിലാണ്.

പരീക്കറിന്റെ ആരോഗ്യസ്ഥിതി നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വിശ്വജിത് റാണെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു.നഗര വികസനവകുപ്പ് മന്ത്രി വിജയ് സർദേശായിയുമായി രാഷ്ട്രീയ ഭരണനിർവ്വഹണ കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം രാത്രി ഏകദേശം പത്ത് മണിയോട് കൂടിയാണ് വസതിയിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ അദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത പ്രതിസന്ധിയിലാണ് ഗോവയിലെ ബിജെപി. അതിനിടെയാണ് മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യം വീണ്ടും മോശമാകുന്നത്. മുന്നണിയിലേയും പാർട്ടിയിലേയും പ്രശ്‌നങ്ങൾ കാരണം പരീക്കർക്ക് പകരക്കാരനെ കണ്ടെത്താൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ ദിനമെന്നോണം പ്രശ്‌നങ്ങൾ ഏറിവരികയാണ്. ഇതിനിടെയാണ് ബിജെപിക്ക് തിരിച്ചടി നൽകികൊണ്ട് പാർട്ടിയിലെ മുതിർന്ന നേതാവും മുന്മന്ത്രിയുമായ മഹാദേവ് നായിക് കോൺഗ്രസിൽ ചേർന്നിരിക്കുന്നത്.

ഗോവയിൽ പരീക്കറുടെ നേതൃത്വത്തിൽ ഗോമന്തക് പാർട്ടി, ഗോവ ഫോർവേർഡ് പാർട്ടി, സ്വതന്ത്രർ എന്നിവരെ കൂടെക്കൂട്ടിയാണ് ബിജെപി സർക്കാർ രൂപീകരിച്ചിരിക്കുന്നത്. പരീക്കറെ മാറ്റിയാൽ ഈ കൂട്ടുകെട്ട് തകരുമെന്ന സ്ഥിതിയാണ് ഉള്ളത്. വിദേശ ചികിത്സ കഴിഞ്ഞെത്തിയ മനോഹർ പരീക്കർ പിന്നീട് ഡൽഹിയിൽ എയിംസിലും ചികിത്സ തേടിയിരുന്നു.രോഗത്തിനു ചികിത്സ തേടുന്ന വിവരം പുറത്ത് വന്നതോടെ പരീക്കർ രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP