Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കണമോ വേണ്ടയോ? ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയ്ക്ക് എന്താണ് താങ്കളുടെ അഭിപ്രായം; പുൽവാമയിലെ പട്ടാളക്കാരും രാജ്യവും തന്നെയാണ് വലുതെന്ന് ഇന്ത്യൻ നായകൻ; പാക്കിസ്ഥാനെതിരായ മത്സരത്തിൽ കോച്ചിന്റെ അഭിപ്രായം തന്നെയാണ് തനിക്കുമെന്ന് വിരാട് കോലി

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കണമോ വേണ്ടയോ? ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയ്ക്ക് എന്താണ് താങ്കളുടെ അഭിപ്രായം; പുൽവാമയിലെ പട്ടാളക്കാരും രാജ്യവും തന്നെയാണ് വലുതെന്ന് ഇന്ത്യൻ നായകൻ; പാക്കിസ്ഥാനെതിരായ മത്സരത്തിൽ കോച്ചിന്റെ അഭിപ്രായം തന്നെയാണ് തനിക്കുമെന്ന് വിരാട് കോലി

ന്യൂസ് ഡെസ്‌ക്‌

വിശാഖപട്ടണം: നൂറ് ദിവസത്തിൽ താഴെ മാത്രം ബാക്കിയുള്ള ക്രിക്കറ്റ് ലോകകപ്പിനെ കുറിച്ചാണ് ഇപ്പോൾ കായികലോക്തതെ സംസാര വിഷയം. ഹെവിവെയ്റ്റ് ക്ലാഷായ ഇന്ത്യ പാക് മത്സരം ജൂൺ 16ന് നടക്കുമോ ഇല്ലെയോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടയിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി.

പാക്കിസ്ഥാനെതിരേ കളിക്കണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും ബി.സി.സിഐയും എന്തു തീരുമാനമെടുക്കുന്നോ അതിനൊപ്പം നിൽക്കുമെന്ന് കോലി അറിയിച്ചു. നേരത്തെ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രിയും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഓസീസിനെതിരേ ഞായറാഴ്ച നടക്കുന്ന ട്വന്റി 20 മത്സരത്തിനു മുൻപായി വിശാഖപട്ടണത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോലി.

ഞങ്ങളുടെ രാജ്യത്തിന് എന്താണോ വേണ്ടത്, എന്താണോ ബി.സി.സിഐ തീരുമാനിക്കുന്നത് ഞങ്ങൾ അതിനൊപ്പം നിൽക്കും. സർക്കാരും ക്രിക്കറ്റ് ബോർഡും എന്ത് തീരുമാനിക്കുന്നോ ഞങ്ങളും അതിനൊപ്പമാകും, ആ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു''-കോലി വ്യക്തമാക്കി. നേരത്തെ ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കരുത് എന്ന് അഭിപ്രായം പറഞ്ഞിരുന്നു എന്നാൽ ഏറെക്കാലം സൗരവിന്റെ ഓപ്പണിങ്ങ് പങ്കാളിയായിരുന്ന സച്ചിൻ പക്ഷേ മറിച്ചൊരു അഭിപ്രായമാണ് പറഞ്ഞിരുന്നത്.

ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും രംഗത്തെത്തിയിരുന്നു. ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവർക്ക് രണ്ടു പോയന്റ് വെറുതെ നൽകുന്നതു കാണാൻ താൽപ്പര്യമില്ലെന്ന് സച്ചിൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാക്കിസ്ഥാനെ ലോകകപ്പിൽ സഹായിക്കുക മാത്രമേ ചെയ്യൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിൽ ഒരിക്കൽ കൂടി ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിക്കുന്നതു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP